Healthy Food Habits: ഭക്ഷണം എങ്ങനെ കഴിക്കണം, എത്ര കഴിക്കണം; ഇക്കാര്യങ്ങൾ ഒന്ന് നോക്കിയാലോ?
Healthy Lifestyle Tips: ഒരു കൃത്യമായ ഭക്ഷണരീതി പിന്തുടരുന്ന ഒരാൾ എത്ര കഴിക്കണം, എന്തെല്ലാം അടങ്ങണം, എപ്പോൾ കഴിക്കണം, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം അറിഞ്ഞിരിക്കണം.

ഭക്ഷണരീതിയിൽ മിക്കവരും ശ്രദ്ധ നൽകാറില്ല. പ്രത്യേകിച്ചും മലയാളികൾ. ഇക്കാര്യം ശ്രദ്ധിക്കണമെങ്കിൽ ഡോക്ടർമാരുടെ നിർദേശം ലഭിക്കണം അല്ലെങ്കിൽ ശരീരഭാരം കൂടണം. ഇപ്പോഴത്തെ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയൊക്കെ നമ്മുടെ ശരീരത്തിനെയും മനസിനെയും ഒരുപോലെയാണ് ബാധിക്കുക. ഇത് ഗുരുതര രോഗങ്ങളാണ് ഉണ്ടാക്കുക. ഇതിൽ വലിയ പങ്കുവഹിക്കുന്നതും നമ്മുടെ തെറ്റായ ഭക്ഷണരീതിയാണ്. അതുകൊണ്ട് തന്നെ എങ്ങനെയാണ് നല്ല ഭക്ഷണരീതി ശീലമാക്കുന്നതെന്ന് നോക്കിയാലോ?
ഒരു കൃത്യമായ ഭക്ഷണരീതി പിന്തുടരുന്ന ഒരാൾ എത്ര കഴിക്കണം, എന്തെല്ലാം അടങ്ങണം, എപ്പോൾ കഴിക്കണം, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം അറിഞ്ഞിരിക്കണം. എന്നാൽ പെട്ടെന്ന് ഒരു മാറ്റം വലിയ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകാം. ചെറിയ മാറ്റങ്ങളിലൂടെ ക്രമേണയാണ് ഭക്ഷണക്രമത്തെ ശീലമാക്കേണ്ടത്.
Also Read:ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുമോ?
മികച്ച ഭക്ഷണരീതിയിൽ പ്രധാനപ്പെട്ടതാണ് എങ്ങനെ കഴിക്കുന്നുവെന്നത്. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഇതിനു പുറമെ ആവശ്യമില്ലാതെ ഭക്ഷണം കഴിക്കരുത്. അതായത് വിശപ്പ് തോന്നുമ്പോൾ മാത്ര മാത്രം ഭക്ഷണം കഴിക്കുക. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ടിവിയോ ഫോണോ നോക്കി ഭക്ഷണം കഴിക്കരുത്. ഇങ്ങനെ കഴിക്കുന്നത് മൂലം എത്ര ഭക്ഷണം കഴിച്ചെന്ന് തിരിച്ചറിയാനാകില്ല. വിശന്ന് ഇരുന്ന് ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ഒരിക്കലും വേഗത്തിൽ ഭക്ഷണം കഴിക്കരുത്.
നമ്മൾ ഒരോരുത്തരും കഴിക്കേണ്ട അളവിലും വ്യത്യാസമുണ്ട്. അത് അറിഞ്ഞ് വേണം ഭക്ഷം കഴിക്കാൻ. ശരീരം എത്രത്തോളം ചലിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവും രീതിയും. ഇത് മാത്രം പോര വൈറ്റമിനും പ്രോട്ടീനും കാർബോഹൈഡ്രേറ്റും വെള്ളവുമെല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കണം.