Katrina Kaif’s Daily Routine: രണ്ടു നേരം ഭക്ഷണം; ദിവസവും കുമ്പളങ്ങ ജ്യൂസ്, ദഹനത്തിനായി പെരുംജീരകം; കത്രീന കെയ്ഫിന്റെ ഭക്ഷണരീതി ഇങ്ങനെ!
Katrina Kaif's Daily Diet:. ഒപ്പം ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന കുമ്പളങ്ങ ജ്യൂസ് ദിവസേന കുടിക്കാറുമുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു. പുതിന, നെല്ലിക്ക, മല്ലിയില ഇവ ചേർന്ന ജ്യൂസും ഭക്ഷണക്രമത്തിൽ താരം ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

ചിട്ടയായ ഭക്ഷണരീതിയും ജീവിത ശൈലിയും പിന്തുടരുന്ന ബോളിവുഡ് താരമാണ് കത്രീന കെയ്ഫ്. പ്രായം 41 ആയെങ്കിലും ഇന്നും 20-ന്റെ യുവത്വമാണ് ആ മുഖത്ത്. തന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിൽ വലിയ ശ്രദ്ധയാണ് താരം നൽകാറുള്ളത്. ഇപ്പോഴിതാ കത്രീനയുടെ ആഹാരീതിയെ കുറിച്ച് ന്യൂട്രീഷനിസ്റ്റ് ആയ ശ്വേത ഷാ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വളരെ ലളിതമായ ഭക്ഷണ രീതിയാണ് താരം പിന്തുടരുന്നത് എന്നാണ് ശ്വേത പറയുന്നത്. ആയുർവേദത്തിൽ വിശ്വാസിക്കുന്ന നടി അത് ജീവിതത്തിൽ പിന്തുടരാനും ആഗ്രഹിക്കുന്നുണ്ട്.
നടി ദിവസവും രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതും കൂടതലായും വീട്ടിലുണ്ടാക്കിയ പോഷകഗുണങ്ങളും രുചിയും ഏറിയ ഭക്ഷണമാണ്. എവിടെ പോയാലും വീട്ടിലെ ഭക്ഷണം കരുതാനും താരം ശ്രമിക്കാറുണ്ട്. ഒരേതരം ഭക്ഷണം ഇഷ്ടപ്പെടുന്ന കത്രീന കൂടുതലായും കഴിക്കുന്നത് പഴങ്ങളാണ്. ഇതിനു പുറമെ ഫ്രഷ് ജ്യൂസ് ധാരാളമായി ഉൾപ്പെടുത്താറുണ്ട്. ഒപ്പം ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന കുമ്പളങ്ങ ജ്യൂസ് ദിവസേന കുടിക്കാറുമുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു. പുതിന, നെല്ലിക്ക, മല്ലിയില ഇവ ചേർന്ന ജ്യൂസും ഭക്ഷണക്രമത്തിൽ താരം ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്.
Also Read:ഒരാഴ്ചയ്ക്കുള്ളിൽ കുറച്ചത് 4 കിലോ; ഡയറ്റ് പ്ലാൻ പങ്കുവെച്ച് ദക്ഷിണ കൊറിയൻ മോഡൽ
കറുത്ത മുന്തിരി പോലുള്ള ആരോഗ്യകരമായവയാണ് ലഘുഭക്ഷണമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ദഹനത്തിനായി പെരുംജീരകം ഉപയോഗിക്കാറുണ്ടെന്നും പറയുന്നു. ആയുർവേദമനുസരിച്ച് പിത്ത ഗുണമുള്ള ശരീരമായതിനാൽ അതനുസരിച്ചുള്ള ഭക്ഷണമാണ് അവർ കഴിക്കുന്നതുംനിയന്ത്രിച്ചതും പോഷകഗുണങ്ങളുള്ളതുമായ ആഹാരം കഴിക്കാനും താരം ഇഷ്ടപ്പെടുന്നുവെന്നും ശ്വേത ഷാ പറയുന്നു. അതേസമയം മികച്ച ജീവിത ശൈലി പിന്തുടരുന്ന താരം വളരെ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നയാളാണ് എന്നും ശ്വേത ഷാ പറയുന്നു.