Ice Apples: ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസം പകരാൻ ചങ്ക് ആയി നൊങ്ക്
Ice Apple: കൃത്രിമത്വങ്ങളൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്കിന് ആവശ്യക്കാരേറെയാണ്. ഔഷധഗുണമുള്ള നൊങ്ക് വേനൽകാലത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്.

ചുട്ടു പൊള്ളുന്ന ചൂടാണ് പകൽ സമയത്ത്. വെള്ളം ധാരാളമായി കുടിക്കേണ്ട സമയം കൂടിയാണിത്. ഇത്തരം സന്ദർഭങ്ങളിൽ ആശ്വാസം പകരുന്ന ഒന്നാണ് നൊങ്ക്. നഗരവീഥികളിലും ഗ്രാമപ്രദേശങ്ങളിലും ചൂട് കൂടിയതോടെ നൊങ്ക് സ്ഥാനം പിടിച്ചുകഴിഞ്ഞു. കൃത്രിമത്വങ്ങളൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്കിന് ആവശ്യക്കാരേറെയാണ്. ഔഷധഗുണമുള്ള നൊങ്ക് വേനൽകാലത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്.
നൊങ്കിന്റെ കാമ്പ് വളരെ മൃദുലവും കഴിക്കാൻ രസമുള്ളതുമാണ്. ഇതിനു പുറമെ വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇവയിൽ ധാരാളമായി ഉണ്ട്. ഇതിലെ പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണം തടയാനും സഹായിക്കുന്നു. നിരവധി ആരോഗ്യഗുണങ്ങളുള്ള നൊങ്ക് അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ക്ഷീണം അകറ്റി ഊർജ്ജം നൽകും.പന നൊങ്കിന് ആവശ്യക്കാരേറെിയതോടെ ഇത് വച്ച് പലതരത്തിലുള്ള വിഭവങ്ങൾ സുലഭമാണ്. അതിൽ ചില വിഭവങ്ങൾ പരിചയപ്പെടാം.
Also Read:കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ എല്ലാം നീക്കും; വൈൻ ഉപയോഗിച്ച് ചർമ്മം സുന്ദരമാക്കൂ
നൊങ്ക് ജ്യൂസ്
പന നൊങ്കിന്റെ പള്‍പ്പ് നേരിട്ടോ അല്ലെങ്കില്‍ അല്‍പം പഞ്ചസാരയും വെള്ളവും ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കി കുടിക്കാം.
നൊങ്ക് സർബത്ത്
ചേരുവകൾ
നൊങ്ക് -1 കപ്പ്
നാരങ്ങാ നീര് – 4 സ്പൂൺ
നന്നാരി സർബത്ത് -2 സ്പൂൺ
ഐസ് ക്യൂബ് -1 കപ്പ്
തയ്യാറാക്കുന്ന വിധം
നൊങ്കും നാരങ്ങാനീരും നന്നാരി സർബത്തും ഐസ്ക്യൂബും മിക്സർ ജാറിലേയ്ക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് അടിച്ചെടുക്കുക. ശേഷം ഇവ ഗ്ലാസിൽ അരിച്ചു ഒഴിച്ചതിനു ശേഷം ഇവ കുടിക്കാവുന്നതാണ്.