5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hyderabadi Haleem: അറബ് രാജ്യങ്ങളിൽ നിന്ന് ഹൈദരാബാദിലേക്ക് കപ്പലേറിയ രുചി; ‘ഹലീമി’നും ഉണ്ടൊരു കഥപറയാൻ

Hyderabadi Haleem Dish: പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലെ നിസാമുകളുടെ ഭരണകാലത്താണ് ഹലീം ഇന്ത്യയിൽ എത്തുന്നത്. പേർഷ്യൻ വംശജരായ നിസാമുകൾ ഹലീം ഉൾപ്പെടെയുള്ള അവരുടെ പാചക പാരമ്പര്യങ്ങളിൽ പലതും ഇന്ത്യയിൽ എത്തിച്ചിരുന്നു.

Hyderabadi Haleem: അറബ് രാജ്യങ്ങളിൽ നിന്ന് ഹൈദരാബാദിലേക്ക് കപ്പലേറിയ രുചി; ‘ഹലീമി’നും ഉണ്ടൊരു കഥപറയാൻ
ഹലീംImage Credit source: Social Media
nandha-das
Nandha Das | Updated On: 22 Mar 2025 20:38 PM

റംസാൻ സമയത്ത് പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു വിഭവമാണ് ഹലീം. ഏറെ സ്വാദുള്ള ഈ വിഭവം മുഗള്‍ കാലഘട്ടത്തില്‍ അറേബ്യയില്‍ നിന്നും കപ്പലേറി ഹൈദരാബാദിൽ എത്തിയതാണ്. അറബ് നാട്ടിൽ ഇത് ഹരീസ് എന്നും മലബാറിൽ അലീസയെന്നും അറിയപ്പെടുന്നു. മാംസം, ഗോതമ്പ്, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ചേരുവകൾ ചേർത്ത് മണിക്കൂറുകളോളം അടുപ്പിൽ വേവിച്ചെടുക്കുന്ന വിഭവമാണിത്.

മിഡിൽ ഈസ്റ്റിൽ നിന്ന് ഉത്ഭവിച്ച ഹലീം നൂറ്റാണ്ടുകൾക്ക് മുമ്പ് അറബ് വ്യാപാരികളാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അറേബ്യൻ, പേർഷ്യൻ രാജ്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലെ നിസാമുകളുടെ ഭരണകാലത്താണ് ഹലീം ഇന്ത്യയിൽ എത്തുന്നത്. പേർഷ്യൻ വംശജരായ നിസാമുകൾ ഹലീം ഉൾപ്പെടെയുള്ള അവരുടെ പാചക പാരമ്പര്യങ്ങളിൽ പലതും ഇന്ത്യയിൽ എത്തിച്ചിരുന്നു. കാലക്രമേണ, ഹൈദരാബാദിൽ ഈ വിഭവം വളരെ പ്രചാരത്തിലായി, പ്രത്യേകിച്ച് റംസാൻ സമയത്ത്.

ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഹലീമിലെ മുഖ്യചേരുവകള്‍. ഇന്ത്യയിലെത്തിയപ്പോള്‍ നമ്മുടെ രുചിക്ക് അനുസരിച്ചുള്ള ചില മാറ്റങ്ങൾ ഈ വിഭവത്തിന് വന്നിട്ടുണ്ട്. നമ്മുടെ തനതായ മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് ചേര്‍ക്കപ്പെട്ടു. അങ്ങനെയാണ് ഹലീം ഇവിടെ ‘ഹൈദരാബാദി ഹലീം’ ആയി മാറിയത്. ചെറിയ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വേണം പറയാൻ.

ALSO READ: ശർക്കര കഴിച്ചാൽ പലതുണ്ട് ഗുണം! ഇക്കാര്യങ്ങൾ അറിയാമോ?

രാജ്യത്തെ മറ്റ് പല ഭാഗങ്ങളിലും ഇപ്പോൾ ഹലീം ലഭിക്കാറുണ്ടെങ്കിലും അതിൻ്റെ തനത് രുചി അനുഭവിക്കാൻ ഹൈദരാബാദ് തന്നെ എത്തണം. ഇപ്പോൾ ചെന്നൈ, ബാംഗ്ലൂർ, വിജയവാഡ, വിശാഖപട്ടണം തുടങ്ങി കൊച്ചിയിലും, കോഴിക്കോടും വരെ ഹലീം ലഭ്യമാണ്. ഹൈദരാബാദിലെ പരമ്പരാഗത പാചക തൊഴിലാളികളാണ് ഇവിടെയും ഹലീം പാകം ചെയ്യുന്നതെന്ന് അവകാശപെടുന്നുണ്ടെങ്കിൽ പോലും രുചിയിൽ ചില മാറ്റങ്ങൾ ഉണ്ട്. അതുപോലെ, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദലീം എന്നൊരു വിഭവവും ലഭിക്കാറുണ്ട്. ഇത് ഹലീമിന്റെ മറ്റൊരു വകഭേദമാണ്. ഇതിൽ ദാലിൻ്റെ സാന്നിധ്യം കുറച്ചധികമായിരിക്കും എന്നതാണ് ഏക വ്യത്യാസം.