Drinking Water Tips: കുപ്പിവെള്ളം വാങ്ങുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ശ്രദ്ധിക്കാതെ പോകരുത്; രോഗങ്ങളെ അകറ്റി നിർത്താം
Drinking Water Tips: കടയിൽ നിന്നും മറ്റും വാങ്ങിക്കുന്ന കുപ്പി വെള്ളം എത്രത്തോളം സുരക്ഷിതമെന്ന് നമ്മുക്ക് അറിയാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതിന്റെ ഭാഗമായി കുപ്പി വെള്ളത്തിന്റെ ഉൾപ്പെടെ നിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത ചൂടാണ് ദിനം പ്രതി രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ഉയർന്ന താപനില മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദേശമാണ് കാലാവസ്ഥ വകുപ്പും ആരോഗ്യ പ്രവർത്തകരും മുന്നോട്ട് വെക്കുന്നത്.
ഇതിൽ പ്രധാനമായും പറയുന്നത് പരമാവധി ശുദ്ധജലം കുടിക്കുക എന്നതാണ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം. എന്നാൽ പല സാഹചര്യങ്ങളിലും പ്രത്യേകിച്ച് . യാത്രക്കിടയിലും ജോലിക്കിടയിലും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകും. കടയിൽ നിന്നും മറ്റും വാങ്ങിക്കുന്ന കുപ്പി വെള്ളം എത്രത്തോളം സുരക്ഷിതമെന്ന് നമ്മുക്ക് അറിയാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതിന്റെ ഭാഗമായി കുപ്പി വെള്ളത്തിന്റെ ഉൾപ്പെടെ നിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Also Read:നിങ്ങളുടെ ഭക്ഷണത്തിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കൃത്യമായുള്ള ജാഗ്രതയും ശ്രദ്ധയും കുപ്പിവെള്ളം വാങ്ങുമ്പോൾ ഉണ്ടാകേണ്ടതാണ്. അത് എന്തൊക്കെ എന്ന് നോക്കാം
- കടയിൽ വിൽക്കാൻ വച്ചിരിക്കുന്ന കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ വെയിലേൽക്കുന്ന രീതിയിൽ ആണോ സൂക്ഷിച്ചിരിക്കുന്നതെന്ന് നോക്കുക.അത്തരം പാനീയങ്ങൾ വാങ്ങാതിരിക്കുക.
- വെയിലേറ്റ കുപ്പിവെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
- കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകാനും പാടില്ല.
- കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ.മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്താം
- പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാം
- കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലാണെങ്കിൽ ആ കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
- വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.