5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: കിടക്കയില്‍ ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത്ര നല്ല ശീലം അല്ല; എന്താണെന്നല്ലേ…

Hidden Dangers of Eating in Bed:ചാരിയിരുന്നോ, കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തിയേക്കാം. കിടക്ക പോലെ നിരപ്പല്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നതും ദഹനക്കേടിലേക്ക് നയിക്കുകയും വായൂ പ്രശ്നത്തിലേക്ക് മാറുകയും ചെയ്യുന്നു.

Health Tips: കിടക്കയില്‍ ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത്ര നല്ല ശീലം അല്ല; എന്താണെന്നല്ലേ…
Eating Food On BedImage Credit source: social media
sarika-kp
Sarika KP | Published: 03 Apr 2025 12:41 PM

കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത് എന്ന് പഴമക്കാർ പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇതിനു പിന്നിൽ പല വിശ്വാസങ്ങളാണ് പലരും പറയുന്നത്. എന്നാൽ നമ്മൾ അത് പലപ്പോഴും കേട്ട മട്ട് കാണിക്കാതെ കിടക്കയിൽ ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അത്ര നല്ല ശീലമല്ല. എന്താണെന്നല്ലേ.. നോക്കാം.

ചാരിയിരുന്നോ, കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തിയേക്കാം. കിടക്ക പോലെ നിരപ്പല്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നതും ദഹനക്കേടിലേക്ക് നയിക്കുകയും വായൂ പ്രശ്നത്തിലേക്ക് മാറുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കിടക്കയിൽ ഉറക്കവുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾ ചെയ്യുന്നത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇത് കാരണം സുഖമായി ഉറങ്ങാൻ കഴിയാതിരിക്കുന്നു.

Also Read:നിങ്ങളുടെ കുട്ടികൾ കള്ളം പറയാറുണ്ടോ? വഴക്കുപറയരുത്; കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ

കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് മൂലം ഭക്ഷണ അവശിഷ്ടങ്ങള്‍ മെത്തയിലും പരിസരത്തും വീഴാൻ സാധ്യതയുണ്ട്. ഈ അവശിഷ്ടങ്ങൾ തേടി ഉറുമ്പുകൾ, പാറ്റകൾ, എലികൾ തുടങ്ങിയ എത്തുകയും. ഇത് ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അണുബാധകൾക്കോ ​​അലർജിക്കോ ​​കാരണമായേക്കാവുന്ന ബാക്ടീരിയകളും ഇവവഴി മുറിയിലെത്തും.

കിടക്കയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പലപ്പോഴും വായ കഴുക്കാതെ അവിടെ തന്നെ ഇരിക്കുന്നവരാണ് നമ്മൾ. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വായിൽ ഭക്ഷണ കണികകൾ അടിഞ്ഞുകൂടുകയും ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് പ്ലാക്ക് രൂപപ്പെടുന്നതിനും കാവിറ്റികൾ, മോണരോഗങ്ങൾ തുടങ്ങിയവ ഉണ്ടാകാനും തുടര്‍ന്ന് പല്ല് നശിക്കുന്നതിനും കാരണമാകുന്നു.