Vishu Sadhya: കൊച്ചിയിലാണെന്ന് കരുതി സദ്യ മുടക്കണ്ട; വാഴയിലയിൽ നല്ല നാടൻ വിഷു സദ്യ കിട്ടുന്ന റെസ്റ്റോറൻ്റുകൾ ഇതാ

Vishu Sadhya Serving Restaurants: തിരക്കുപിടിച്ച ജീവിതയോട്ടത്തിൽ അത്ര നല്ല സദ്യ തയ്യാറാക്കാനൊന്നും പറ്റിയെന്ന് വരില്ല. ഒരവധി കിട്ടിയത് അടുക്കളയിൽ ചെലവഴിക്കാൻ മടിയുള്ളവർ വിഷു സദ്യ കഴിക്കാതെ വിഷമിക്കേണ്ട. കൊച്ചിയിലും തിരുവനന്തപുരത്തും വാഴയിലയിൽ നല്ല നാടൻ വിഷു സദ്യ കിട്ടുന്ന റെസ്റ്റോറൻ്റുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

Vishu Sadhya: കൊച്ചിയിലാണെന്ന് കരുതി സദ്യ മുടക്കണ്ട; വാഴയിലയിൽ നല്ല നാടൻ വിഷു സദ്യ കിട്ടുന്ന റെസ്റ്റോറൻ്റുകൾ ഇതാ

Vishu Sadhya

neethu-vijayan
Updated On: 

12 Apr 2025 13:26 PM

വിഷുവായാലും ഓണമായാലും മലയാളികൾക്ക് സദ്യയാണ് പ്രധാനം. എന്നാൽ തിരക്കുപിടിച്ച ജീവിതയോട്ടത്തിൽ അത്ര നല്ല സദ്യ തയ്യാറാക്കാനൊന്നും പറ്റിയെന്ന് വരില്ല. കേരളത്തിലെ ഏറ്റവും തിരക്ക് പിടിച്ച രണ്ട് ന​ഗരങ്ങളാണ് തിരുവനന്തപുരവും കൊച്ചിയും. വിഷുവായാലും അവധി കിട്ടാത്തവരും, ഒരവധി കിട്ടിയത് അടുക്കളയിൽ ചെലവഴിക്കാൻ മടിയുള്ളവരും വിഷു സദ്യ കഴിക്കാതെ വിഷമിക്കേണ്ട. കൊച്ചിയിലും തിരുവനന്തപുരത്തും വാഴയിലയിൽ നല്ല നാടൻ വിഷു സദ്യ കിട്ടുന്ന റെസ്റ്റോറൻ്റുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

നല്ല തൂശനിലയിൽ ഉപ്പ്, ഉപ്പേരി, ശാർക്കര വരട്ടി, അച്ചാർ-നാരങ്ങ, മാങ്ങ, തോരൻ, മെഴുക്കുപുരട്ടി, അവിയൽ, പച്ചടി, കിച്ചടി, എരിശ്ശേരി, കൂട്ടുകറി, പുളി ഇഞ്ചി, ഓലൻ, പപ്പടം, പഴം, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, പഴം, രസം, , പായസം- പാലട, പരിപ്പ്, പഴം തുങ്ങിയവയെല്ലാം ചേരുമ്പോഴാണ് സദ്യയാവുന്നത്. ചില സ്ഥലങ്ങൾക്കനുസരിച്ച് വിഭവങ്ങളിൽ മാറ്റം വരാറുണ്ട്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ അനുയോജ്യമായ സ്ഥലം അന്വേഷിക്കുന്നവർക്ക് കൊച്ചിയിലെ ചില റെസ്റ്റോറൻ്റുകൾ ഏതെല്ലാമെന്ന് നോക്കാം.

ഗ്രാൻഡ് എൻട്രി റെസ്റ്റോറന്റ്: പരമ്പരാഗത കേരള ഭക്ഷണരീതികളുടെയും അസാധാരണമായ രുചിയുടെയും കലവറയാണ് കൊച്ചിയിലെ ഗ്രാൻഡ് എൻട്രി റെസ്റ്റോറന്റ്. ഈ വിഷുവിൽ, അവിയൽ, ഓലൻ, കാളൻ, തോരൻ, പച്ചടി, എക്കാലത്തെയും പ്രിയപ്പെട്ട പാലട പായസം എന്നിവയുൾപ്പെടെ 25-ലധികം വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഷു സദ്യയാണ് റെസ്റ്റോറന്റ് നിങ്ങൾക്കായി ഒരുക്കുന്നത്.

ദേ പുട്ട്: പുട്ടിൻ്റെ പല വെറൈറ്റി കഴിക്കണമെങ്കിൽ ദേ പുട്ടിൽ തന്നെ പോകണം. എന്നാൽ പുട്ട് മാത്രമല്ല, നല്ല ഉ​ഗ്രൻ വിഷു സദ്യയും ഇവിടെ കിട്ടും. എരിശ്ശേരി, കാളൻ, ഇഞ്ചി പുളി, വിവിധതരം പായസം തുടങ്ങിയ വിഭവങ്ങൾ ചേർന്നുള്ള സദ്യയാണ് ദേ പുട്ട് ഒരുക്കുന്നത്.

പാരഗൺ റെസ്റ്റോറന്റ്: പാര​ഗണിലെ വിഷു സദ്യ പ്രശസ്തമാണ്. പരമ്പരാഗത രുചികൂട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓരോ വിഭവവും തയ്യാറാക്കുന്നത്. വൈവിധ്യമാർന്ന സൈഡ് ഡിഷുകൾ, ചട്ണികൾ, പായസങ്ങൾ എന്നിവയാൽ സമ്പന്നമായ വിഷുസദ്യയാണ് പാര​ഗണിലേത്.

തിരുവനന്തപുരത്ത് സദ്യ ലഭിക്കുന്ന റെസ്റ്റോറൻ്റുകൾ

മദേഴ്‌സ് വെജ് പ്ലാസാ: വർഷത്തിലെ 365 ദിവസങ്ങളിലും സദ്യ വിളമ്പുന്ന ഒരായിരം അമ്മമാരുടെ കൈപുണ്യമുള്ള തിരുവനന്തപുരത്തെ ഒരു ഹോട്ടലാണ് മദേഴ്സ് വെജ് പ്ലാസ. സദ്യയുടെ കാര്യത്തിൽ തിരുവനന്തപുരത്തെ വെല്ലാൻ മറ്റൊരു ജില്ലയില്ല. കാലത്തു 7 മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടൽ രാത്രി 11 മണി വരെയാണുള്ളത്.

പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?
എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ