5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hibiscus Tea Benefits: ഭാരം കുറയ്ക്കാനും, വാർദ്ധക്യത്തെ ചെറുക്കാനും ചെമ്പരത്തി ചായ; അറിയാം ആരോഗ്യ ഗുണങ്ങൾ

Health Benefits Of Hibiscus Tea: ചെമ്പരത്തിയുടെ വിത്തുകൾ, ദളങ്ങൾ, ഇലകൾ, തണ്ടുകൾ എന്നിവ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ തലമുറകളായി ഉപയോഗിച്ചുവരുന്നവയാണ്. കൂടാതെ ചെമ്പരത്തി ചായ ഏറെ ​ഗുണകരമായ ഒന്നാണ്. ചായയ്ക്ക് അനുയോജ്യമായ രുചിയാണ് ചെമ്പരത്തിയുടേത്.

Hibiscus Tea Benefits: ഭാരം കുറയ്ക്കാനും, വാർദ്ധക്യത്തെ ചെറുക്കാനും ചെമ്പരത്തി ചായ; അറിയാം ആരോഗ്യ ഗുണങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 10 Mar 2025 22:04 PM

ചെമ്പരത്തിപ്പൂവിന് നമ്മൾ അറിയാത്ത ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ചെമ്പരത്തിയുടെ വിത്തുകൾ, ദളങ്ങൾ, ഇലകൾ, തണ്ടുകൾ എന്നിവ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ തലമുറകളായി ഉപയോഗിച്ചുവരുന്നവയാണ്. കൂടാതെ ചെമ്പരത്തി ചായ ഏറെ ​ഗുണകരമായ ഒന്നാണ്. ചായയ്ക്ക് അനുയോജ്യമായ രുചിയാണ് ചെമ്പരത്തിയുടേത്. ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് ചെമ്പരത്തി ചായ എങ്ങനെ സഹായിക്കുമെന്ന് നമുക്ക് നോക്കാം.

ഹൃദയാരോ​ഗ്യം

ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ചെമ്പരത്തി ചായ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. ഒരു പഠനമനുസരിച്ച്, ചെമ്പരത്തിക്ക് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകളുടേതിന് സമാനമായ കഴിവുണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും സഹായിക്കുന്നു. കൂടാതെ, മറ്റ് ചായ ഇനങ്ങളെ അപേക്ഷിച്ച് ചെമ്പരത്തി ചായ രക്തസമ്മർദ്ദം ഗണ്യമായി ഫലപ്രദമായി കുറച്ചു.

കൊളസ്ട്രോൾ കുറയ്ക്കുന്നു

ഇക്കാലത്ത്, പ്രായമായവരും യുവതലമുറയും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന നിങ്ങളുടെ ശരീരത്തിലെ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ), ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ ഗണ്യമായി കുറയുന്നു.

ചെറുപ്പം നിലനിർത്തുന്നു

ആന്റിഓക്‌സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമായ ചെമ്പരത്തി ചായ പതിവായി കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. മറ്റ് ചായകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചെമ്പരത്തി ചായയുടെ ആന്റിഓക്‌സിഡന്റ് കൂടുതലാണ്.

പ്രമേഹത്തെ തടയുന്നു‌

ചെമ്പരത്തി ചായയിൽ അടങ്ങിയിരിക്കുന്ന രണ്ട് പദാർത്ഥങ്ങളായ ഒലിഫെനോളുകളും ഓർഗാനിക് ആസിഡുകളും നിങ്ങളെ കൂടുതൽ ഇൻസുലിൻ സെൻസിറ്റീവ് ആകാൻ സഹായിച്ചേക്കാം. ഈ ചായ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഇക്കാരണത്താൽ, പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ളവർക്ക് മധുരമില്ലാത്ത ചെമ്പരത്തി ചായ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

ശരീരഭാരം കുറയ്ക്കാൻ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ ഒരു പഠനത്തിൽ, ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടി ഒഴിവാക്കാനും ചെമ്പരത്തി ചായ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. പഠനമനുസരിച്ച്, 12 ആഴ്ച തുടർച്ചയായി കുട്ടിച്ചവരിൽ, ചെമ്പരത്തി സത്ത് ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് ഇൻഡക്സ് എന്നിവ കുറച്ചതായി കണ്ടെത്തി.