Viral Video: ‘ചിക്കനൊക്കെ നല്ലവണ്ണം വെന്തിട്ടുണ്ട്’! ‘ഐസ്‌ക്രീം ബിരിയാണി’ വ്‌ളോഗുമായി ഫിറോസ് ചുട്ടിപ്പാറ; ഐസ്‌ക്രീമിനോടുതന്നെ മടുപ്പ് തോന്നിയെന്ന് കമൻ്റ്

Firoz Chuttipara's Viral Video: പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം തന്നെയായിരുന്നു അദ്ദേഹം ഐസ്‌ക്രീം ബിരിയാണി തയ്യാറാക്കിയത്. ശേഷം, ഇത് സുഹൃത്തുക്കള്‍ക്കും അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.

Viral Video: ചിക്കനൊക്കെ നല്ലവണ്ണം വെന്തിട്ടുണ്ട്! ഐസ്‌ക്രീം ബിരിയാണി വ്‌ളോഗുമായി ഫിറോസ് ചുട്ടിപ്പാറ; ഐസ്‌ക്രീമിനോടുതന്നെ മടുപ്പ് തോന്നിയെന്ന് കമൻ്റ്

'ഐസ്‌ക്രീം ബിരിയാണി'

Published: 

27 Mar 2025 20:08 PM

പാചക വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയിൽ തിളങ്ങിയ ഇന്‍ഫ്‌ളുവന്‍സറാണ് ഫിറോസ് ചുട്ടിപ്പാറ. പാലക്കാട്ടുകാരനായ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യൂട്യൂബിലും ഫേസ്ബുക്കിലും നിരവധി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. വില്ലേജ് ഫുഡ് ചാനല്‍ എന്നാണ് ഫിറോസ് ചുട്ടിപ്പാറയുടെ യൂട്യൂബ് ചാനലിന്റെ പേര്. വ്യത്യസ്തമായ വിഭവങ്ങൾ അവതരിപ്പിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ഫിറോസ് വൈറലാകാറുണ്ട്. ഇപ്പോഴിതാ ഫിറോസ് പുതിയതായി പങ്കുവച്ച വിഭവത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിങായിരിക്കുന്നത്.

ഇത്തവണ ഫിറോസ് തയ്യാറാക്കിയത് ‘ഐസ്‌ക്രീം ബിരിയാണി’ ആണ്. വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമും കേക്കുമെല്ലാം മിക്‌സ് ചെയ്തുള്ളതാണ് ‘ഐസ്‌ക്രീം ബിരിയാണി’. മൺകുടത്തിലാണ് ബിരിയാണി ആക്കിയത്. എല്ലാം നിറച്ചതിനു ശേഷം ഇത് ഇളക്കിമറിക്കുന്നുണ്ട്. ഇടയ്ക്ക് ‘കറക്ട് വേവ് അല്ലേ, ചിക്കനൊക്കെ നല്ലവണ്ണം വെന്തിട്ടുണ്ട് എന്നിങ്ങനെയുള്ള സംസാരവും വീഡിയോയിൽ കേൾക്കാം. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം തന്നെയായിരുന്നു അദ്ദേഹം ഐസ്‌ക്രീം ബിരിയാണി തയ്യാറാക്കിയത്. ശേഷം, ഇത് സുഹൃത്തുക്കള്‍ക്കും അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.

Also Read:തലവേദന മാറ്റാൻ ചായയും കാപ്പിയും സഹായിക്കുമോ? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

എന്നാൽ വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രം​ഗത്ത് എത്തുന്നത്. എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അത് ആ പാവങ്ങൾക്കും കൂടി കൊടുക്കാനുള്ള ഫിറോസ് ഇക്കാന്റെ ആ വലിയ മനസ്സിന് ബി​ഗ് സല്യൂട്ട് എന്നാണ് ചിലരുടെ കമന്റ്.ചട്ടിക്ക് പുറത്ത് ചോക്ലേറ്റ് സിറപ്പ് ഒഴിച്ചതും അടുപ്പ് കത്തിക്കാതെയുള്ള പാചകവും ഗംഭീരമായെന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍, കണ്ടന്റ് ദാരിദ്ര്യമാണ് വീഡിയോയില്‍ കണ്ടതെന്നായിരുന്നു ചിലരുടെ അഭിപ്രായം. ആദ്യമായിട്ടാണ് ഐസ്‌ക്രീം കണ്ടിട്ട് കഴിക്കാന്‍ തോന്നാത്തതെന്നും കണ്ടിട്ട് ഐസ്‌ക്രീമിനോടുതന്നെ മടുപ്പ് തോന്നിയെന്നും മറ്റുചിലരും കമന്റ് ചെയ്തു.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
പഴങ്ങള്‍ തോന്നുംപോലെ കഴിക്കരുത്‌
ഇളനീര്‍ കാമ്പിന് ഇത്രയും ഗുണങ്ങളോ?
വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും