5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

History Of Tea: അയ്യായിരം വർഷത്തെ ചരിത്രം; ഒരു ഒന്നൊന്നര വികാരമായി മാറിയ ചായ

History Of Tea: വെള്ളം കഴിഞ്ഞാൽ ലോകത്തിലെ ആളുകൾ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയവും ചായയാണ്. എന്നാൽ വെറുമൊരു പാനീയം എന്നതിലുപരി സംസ്കാരത്തിന്റെ ഭാ​ഗം കൂടിയാണ് പലപ്പോഴും നമ്മുക്ക് ചായ. അങ്ങനെയുള്ള ചായയുടെ ചരിത്രം ഒന്ന് നോക്കിയാലോ...

History Of Tea: അയ്യായിരം വർഷത്തെ ചരിത്രം; ഒരു ഒന്നൊന്നര വികാരമായി മാറിയ ചായ
Tea
sarika-kp
Sarika KP | Published: 05 Apr 2025 13:46 PM

മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ചായയിൽ നിന്നാണ്. രാവിലെ ഉറങ്ങിയെഴുന്നേറ്റതിനു ശേഷം ചായ കുടിക്കുന്നത് പലരുടെയും ദൈന്യംദിന ശീലമാണ്. ചുരുക്കി പറഞ്ഞാൽ ആളുകൾക്ക് ഒരു വികാരമാണ് ചായ. വെള്ളം കഴിഞ്ഞാൽ ലോകത്തിലെ ആളുകൾ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയവും ചായയാണ്. എന്നാൽ വെറുമൊരു പാനീയം എന്നതിലുപരി സംസ്കാരത്തിന്റെ ഭാ​ഗം കൂടിയാണ് പലപ്പോഴും നമ്മുക്ക് ചായ. അങ്ങനെയുള്ള ചായയുടെ ചരിത്രം ഒന്ന് നോക്കിയാലോ…

ഏകദേശം അയ്യായിരം വർഷത്തെ ചരിത്രമാണ് ചായയ്ക്ക് പറയാനുള്ളത്. പുരാതന ചൈനയിലാണ് ചായയുടെ ആരംഭം.ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് ആണ് ചായ എന്ന പാനീയം ആദ്യമായി അവതരിപ്പിച്ചതും രുചിച്ചതും. വേനൽകാലത്ത് കാട്ടിൽ പോയ ഷെന്‍ നുങ് അല്പം വെള്ളം തിളപ്പിക്കാനായി വെച്ചു. ഇതിലേക്ക് ചെറിയ ഉണങ്ങിയ ഇലകൾ വീഴുകയും വെള്ളത്തിന്‍റെ നിറം തവിട്ടായി മാറുകയും ചെയ്തു.ഇത് ശ്ര​ദ്ധയിൽപ്പെട്ട ഷെന്‍ നുങ് രണ്ടും കല്പിച്ച് ആ വെള്ളം കുടിക്കുകയും തുടർന്ന് ചക്രവർത്തിക്ക് നല്ല ഉന്മേഷം തോന്നുകയും ചെയ്തു.

Also Read:ഇനി മടികൂടാതെ കുട്ടികൾ സ്കൂളിൽ പോകും; ഈ ശീലങ്ങൾ ദിവസവും രാവിലെ പതിവാക്കൂ

അങ്ങനെയാണ് ചായയുടെ തുടക്കം. ഇവിടെ നിന്ന് ചായ എന്ന പാനീയം സമൂഹത്തിന്‍റെ എല്ലാ ഭാ​ഗത്തേക്കും എത്തിപ്പെട്ടു. എട്ടാം നൂറ്റാണ്ടിൽ ലു യു എന്ന ബുദ്ധ സന്യാസി ചായയെ കുറിച്ച് വിശദമായ പുസ്തകം തന്നെ പുറത്തിറക്കി. Ch’a Ching (Tea Classic)എന്നപ്പേരിലായിരുന്നു പുസ്തകമറിയപ്പെട്ടത്. ചൈനയിൽ ബുദ്ധമതം പഠിക്കാനായി എത്തിയ ജപ്പാനീസ് ഭിക്ഷുക്കൾ ചായ ജപ്പാനിലും എത്തിച്ചു.

പിന്നീട് കോറിയൻ സംസ്കാരത്തിന്റെ ഭാ​ഗമായും ചായ മാറി. മതപ്രചരണത്തിനുമായി എത്തിയപ്പോഴായിരുന്നു യൂറോപ്യന്മാർ ആദ്യമായി ചായ രുചിക്കുന്നത്. ഡച്ചുക്കാരാണ് തേയില ഒരു വ്യാപാരമായി തുടങ്ങിയത്. പോര്‍ച്ചുഗീസ് രാജകുമാരി കാതറിനെ ചാള്‍സ് രണ്ടാമന്‍ വിവാഹം കഴിക്കുന്നതോടെയാണ് ചായ പോർച്ചുഗീസുക്കാർക്ക് പരിചിതമാകുന്നത്. തേയിലെയെ ഇന്ത്യയിൽ അവതരിപ്പിച്ചത് ബ്രിട്ടിഷുകാരാണ്.