Easter 2025: പാലപ്പവും മട്ടന്‍ സ്റ്റ്യൂവുമില്ലാതെ എന്ത് ഈസ്റ്റർ; എന്നാൽ തയ്യാറാക്കി നോക്കിയാലോ
Palappam and Mutton Stew Recipe: ഇത്തവണത്തെ ഈസ്റ്ററിന് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ കൺവ്യൂഷൻ വേണ്ട. എല്ലാവർക്കും ഒരു പോലെ പ്രിയപ്പെട്ട സോഫ്റ്റ് ആയ പാലപ്പം തന്നെ തയ്യാറാക്കം. അപ്പത്തിനു കൂട്ടായി മട്ടൺ കറിയും കൂടി ആയാൽ പിന്നെ തിരിഞ്ഞുനോക്കേണ്ട.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഈസ്റ്റർ. ഇസ്റ്ററെന്നത് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ്. നീണ്ട 50 ദിവസത്തെ നോമ്പും പ്രാര്‍ഥനക്കും ശേഷം, പെസഹാ വ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് വരുന്ന ദിവസമാണ് ഈസ്റ്റർ. ഇത്തവണത്തെ ഈസ്റ്റർ ഇതാ എത്തികഴിഞ്ഞു. ഇതിനു മുന്നോടിയായി നീണ്ട നോമ്പ് മുറിയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഓരോ ക്രൈസ്ത വിശ്വാസികളും.
എന്നാൽ ഇത്തവണത്തെ ഈസ്റ്ററിന് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ കൺവ്യൂഷൻ വേണ്ട. എല്ലാവർക്കും ഒരു പോലെ പ്രിയപ്പെട്ട സോഫ്റ്റ് ആയ പാലപ്പം തന്നെ തയ്യാറാക്കം. അപ്പത്തിനു കൂട്ടായിമട്ടന്‍ സ്റ്റ്യൂവും കൂടി ആയാൽ പിന്നെ തിരിഞ്ഞുനോക്കേണ്ട.
പാലപ്പം ചേരുവകൾ
പച്ചരി-മൂന്ന് കപ്പ്
വെള്ളം-രണ്ട് കപ്പ്
ചോറ്-അരക്കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ-രണ്ട് കപ്പ്
പഞ്ചസാര-മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്-പാകത്തിന്
ചെറു ചൂടുപാൽ-കാൽക്കപ്പ്
യീസ്റ്റ്- ഒരു ടീസ്പൂൺ
Also Read:കോട്ടയം രുചിയിൽ പിടിയും കോഴിയും; ഈസ്റ്ററിന് ഇനി കൺഫ്യൂഷൻ വേണ്ട
യാറാക്കുന്ന വിധം
പാലപ്പത്തിന് ആവശ്യമായ അരി എടുത്ത് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തേങ്ങാപ്പാൽ ,പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം യീസ്റ്റും ചൂടുപാലും ഇതിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇതിനു ശേഷം ഒരു രാത്രി പാത്രം മൂടി വയ്ക്കുക. മാവ് പുളിച്ചു പൊങ്ങുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. തൊട്ടടുത്ത ശേഷം നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണപുരട്ടി മാവൊഴിച്ച് വട്ടത്തില്‍ ചുറ്റിച്ച് മൂടിവച്ച് ചുട്ടെടുക്കാം. നോണ്‍സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിക്കേണ്ടതില്ല. രുചിയോടെ എളുപ്പത്തില്‍ പാലപ്പം ഉണ്ടാക്കിയെടുക്കാം.
ചേരുവകള്‍
മട്ടണ്‍ (ചെറുതായി മുറിച്ചത്) – 1 കിലോ
സവാള (നാലായി മുറിച്ചത്)- 2 കപ്പ്
ഉരുളക്കിഴങ്ങ് (നാലായി മുറിച്ചത്) – 2 കപ്പ്
ഇഞ്ചി – ചെറുത്
പച്ചമുളക് – 10 എണ്ണം
തേങ്ങ (പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുക്കുക)-1
മഞ്ഞള്‍പ്പൊടി- 1/4 ടീ സ്പൂണ്‍
കുരുമുളകുപൊടി- 1ടീ സ്പൂണ്‍
അരിപ്പൊടി – 2 ടീ സ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
വറ്റല്‍മുളക്- 3 എണ്ണം
കടുക്- 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന രീതി
മട്ടന്‍ സ്റ്റ്യൂ തയ്യാറാക്കാൻ ആദ്യം പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ചെടുക്കുക. ഇത് ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കണം. ഇതിലെ വെള്ളം കുറുകി വരുമ്പോൾ ഇറക്കി വച്ച് രണ്ടാംപാല്‍ ഒഴിച്ചുകൊടുക്കാം. തവ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച് വറ്റല്‍ മുളക് ചേര്‍ത്തു വഴറ്റിയെടുക്കണം. ഇതിലേക്ക് ഇറച്ചിയിട്ടതിന് ശേഷം കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടാം പാല്‍ വറ്റി വരുമ്പോൾ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക.