Food Guide to Easter: മുംബൈ മുതൽ ചെന്നൈ വരെ; ഈസ്റ്റർ വിരുന്നൊരുക്കി രാജ്യത്തുടനീളമുള്ള നഗരങ്ങൾ
Easter 2025 Complete Food Guide from Mumbai to Chennai: ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത റെസ്റ്റോറന്റുകളിൽ ഒരുക്കിയിരിക്കുന്ന മെനുവും, സമയവും, റിസർവേഷന് വിളിക്കേണ്ട നമ്പറും മറ്റ് വിശദാംശങ്ങളും നോക്കാം.

ലോകമെമ്പാടുമുള്ള ക്രൈസ്‌വർ ഇന്ന് (ഏപ്രിൽ 20) ഈസ്റ്റർ ആഘോഷിക്കും. ഇന്ത്യയിലെ ഒരു ആഘോഷവും ഭക്ഷണമില്ലാതെ പൂർണമാകില്ല. മുംബൈ, പൂനെ, ചെന്നൈ തുടങ്ങി രാജ്യത്തുടനീളമുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും വിരുന്നൊരുക്കി ഈസ്റ്റർ വരവേറ്റ് കഴിഞ്ഞു. ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത റെസ്റ്റോറന്റുകളിൽ ഒരുക്കിയിരിക്കുന്ന മെനുവും, സമയവും, റിസർവേഷന് വിളിക്കേണ്ട നമ്പറും മറ്റ് വിശദാംശങ്ങളും നോക്കാം.
1. മുംബൈ
ജെഡബ്ല്യു കഫേ: തോരൻ, പൊരിയൽ, പഞ്ചാബി പക്കോറ, പ്രോൺസ് പേപ്പർ ഫ്രൈ തുടങ്ങി കാരറ്റ് കേക്ക്, പിയർ ക്രംബിൾ ടാർട്ട്, ലെമൺ മാർഷ്മാലോ ടാർട്ട് വരെയുള്ള രുചികൾ ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 20 ന് അന്ധേരിയിലെ ജെഡബ്ല്യു മാരിയറ്റിലുള്ള ജെഡബ്ല്യു കഫേ സന്ദർശിക്കാം. 3500 രൂപയും ജിഎസ്ടിയുമാണ് ബ്രഞ്ചിന് വരുന്നത്.
സമയം : ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 4 വരെ.
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ : 022 6882 8888
ഡൂലള്ളി ടാപ്റൂം: മംഗലാപുരം ചിക്കൻ ഗാസി, ഗോവൻ ഫിഷ് കറി, ഈസ്റ്റ് ഇന്ത്യൻ പോർക്ക് ടാമ്രിയേൽ തുടങ്ങി ഡെവിൾഡ് എഗ്ഗ്സ്, സ്റ്റഫ്ഡ് ചിക്കൻ റൗളേഡ്, ഹണി റോസ്റ്റഡ് ഹാം & ചീസ് ബൈറ്റ്സ്, പോർക്ക് ചോറിസോ പുലാവോ വരെയുള്ള വിഭവങ്ങൾ ആസ്വദിക്കാൻ അന്ധേരിയിലെ ഡൂലള്ളി ടാപ്റൂം സന്ദർശിക്കാം. താനെയിലും ഇവരുടെ ബ്രാഞ്ച് ഉണ്ട്. 2,200 രൂപയും ജിഎസ്ടിയുമാണ് ബ്രഞ്ചിന് വരുന്നത്.
സമയം : ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ.
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ : 091678 60273 (അന്ധേരി) 099873 79500 (താനെ)
സിക്‌സ്റ്റീൻ33 : അടുത്തതായി ബാന്ദ്രയിലെ സിക്‌സ്റ്റീൻ33 ആണ് ഈ പട്ടികയിൽ വരുന്നത്. ട്രഫിൾ സ്‌ക്രാംബിൾഡ് എഗ്ഗ്‌സ്, പാസ്ത, റിസോട്ടോ, സലാഡുകൾ, എന്നീ വിഭവങ്ങൾ താത്പര്യമുള്ളവർക്ക് മികച്ച ഓപ്‌ഷനാണ്. 3,000 രൂപയും ജിഎസ്ടിയുമാണ് വില വരുന്നത്.
സമയം : ഉച്ചയ്ക്ക് 1 മുതൽ 4 വരെ.
ലോട്ടസ് കഫേ: ഹോട്ട് ക്രോസ് ബൺസ്, ഈസ്റ്റർ ചോക്ലേറ്റ് എഗ്ഗ്സ്, കാരറ്റ് കേക്ക്, സിട്രസ് സോർബെറ്റ് തുടങ്ങി ക്രിസ്പി ചിക്കൻ, എഗ്ഗ് ബെനഡിക്റ്റ്, സാൽമൺ ഗ്രാവ്ലാക്സ് വരെയുള്ള വിഭവങ്ങൾക്ക് മുംബൈയിലെ ജെഡബ്ല്യു മാരിയട്ടിലെ ലോട്ടസ് കഫേ സന്ദർശിക്കാവുന്നതാണ്. 4,500 രൂപയും ജിഎസ്ടിയുമാണ് വില വരുന്നത്.
സമയം : ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ.
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ : +91 22 6693 3344, +91 90046 16506
സ്ലിങ്ക് & ബാർഡോട്ട്: സ്ലിങ്ക് & ബാർഡോട്ട് – മാസ്ക ബേക്കറിയുമായി സഹകരിച്ച് രുചികരമായ ഈസ്റ്റർ മെനു തയ്യാറാക്കുന്നു. ഈസ്റ്റർ കോക്ക്ടെയിൽ, ഡെസേർട്സ് എന്നിവയാണ് ഇവിടത്തെ സ്പെഷ്യൽസ്.
സമയം : ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ : 093269 65643
ദി ബേക്കേഴ്‌സ് ഡസൻ: ഡാർക്ക് ചോക്ലേറ്റ് കുക്കികൾ, ഫ്രഷ് ഓറഞ്ച് കേക്ക്, ബട്ടർ ക്രോസന്റ്, ബ്ലൂബെറി, ക്രാൻബെറി സോർഡോ എന്നിവ ഉൾപ്പെടുന്ന ഒരു ഈസ്റ്റർ മെനുവാണ് ദി ബേക്കേഴ്‌സ് ഡസൻ ഒരുക്കിയിരിക്കുന്നത്.
സമയം : രാവിലെ 8 മുതൽ രാത്രി 10:30 വരെ.
ALSO READ: പാലപ്പവും മട്ടൻ സ്റ്റ്യൂവുമില്ലാതെ എന്ത് ഈസ്റ്റർ; എന്നാൽ തയ്യാറാക്കി നോക്കിയാലോ
2. പൂനെ
കൊറിയൻഡർ കിച്ചൻ: സിഗ്നേച്ചർ റോസ്റ്റുകൾ, സീസണൽ മെയിൻസ്, ആർട്ടിസാനൽ ബ്രെഡുകൾ, ഗൗർമെറ്റ് ചീസുകൾ എന്നിവയാണ് കൊറിയൻഡർ കിച്ചന്റെ പ്രത്യേകത. ഹാൻഡ്‌മെയ്‌ഡ് ചോക്ലേറ്റുകൾ, ബണ്ണി തീം മിഠായികൾ, പേസ്ട്രികൾ എന്നിവയും ഉൾപ്പെടുന്നു.
സമയം: ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 4 വരെ.
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ : +91-20-67456745
ഷെറാട്ടൺ ഗ്രാൻഡ് പൂനെ ബണ്ട് ഗാർഡൻ ഹോട്ട: ഡ്രൈ ഫ്രൂട്ട്‌സ്, ഫിഗ് ജാം, മാംഗോ & വാനില ക്രീം എഗ്സ്, ചോക്ലേറ്റ് പോപ്‌സിക്കിൾസ്, ബെറി പ്രോഫിറ്ററോൾസ്, പിസ്ത എന്റ്രെമെറ്റ്സ്, ടിറാമിസു തുടങ്ങിയ മധുരപലഹാരങ്ങളും സാൾട്ട് മെറിംഗു സാൽമൺ, സ്ലോ-കുക്ക്ഡ് പോർക്ക് ബെല്ലി, സ്പാച്ച്‌കോക്ക് ചിക്കൻ പോലുള്ള വിഭവങ്ങളും സംഗമവാടിയിലുള്ള ഷെറാട്ടൺ ഗ്രാൻഡ് പൂനെ ബണ്ട് ഗാർഡൻ ഹോട്ടയിൽ ലഭ്യമാണ്. 2,249 രൂപയും ജിഎസ്ടിയുമാണ് വില വരുന്നത്.
സമയം : ഉച്ചയ്ക്ക് 12:30 മുതൽ
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ : 8837826247
3. ചെന്നൈ
അനീസ് ആൻഡ് ലാ പാറ്റിസെറി: ഈസ്റ്റർ മീറ്റ്ബോൾ സൂപ്പ്, ഏഷ്യൻ സ്‌പൈസ്ഡ് ഫിഷ് കേക്കുകൾ, പോച്ച്ഡ് സാൽമൺ, റോസ്റ്റ് ചിക്കൻ, ഷെപ്പേർഡ്‌സ് പൈ, മിൻസ്ഡ് ലാംബ് റാഗൗട്ട് & മാഷ്ഡ് പൊട്ടറ്റോ ബ്രെയ്‌സ്ഡ് ലാംബ് ഷാങ്‌സ്, എന്നിവ മുതൽ ഈസ്റ്റർ മഡ് കേക്കുകൾ, ഡ്രൈ ഫ്രൂട്ട് & കോക്കനട്ട് ഗേറ്റോക്സ്, പംപ്കിൻ പൈ, ഈസ്റ്റർ കപ്പ്‌കേക്കുകൾ നുങ്കമ്പാക്കത്തുള്ള അനീസ് ആൻഡ് ലാ പാറ്റിസെറിയിൽ ലഭ്യമാണ്. 3,250 രൂപയും ജിഎസ്ടിയുമാണ് വില വരുന്നത്.
സമയം : ഉച്ചയ്ക്ക് 12:30 മുതൽ 3 വരെ (ബ്രഞ്ച്); രാവിലെ 9 മുതൽ രാത്രി 9 വരെ (ലാ പാറ്റിസെറിയിൽ ഈസ്റ്റർ വിഭവങ്ങൾ)
റിസർവേഷനുകൾക്ക് വിളിക്കേണ്ട നമ്പർ: +91 44 6600 2827, +91 78248 62311.