AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mukesh Ambani’s Favorite Dish: കോടീശ്വരന്‍റെ പ്രിയവിഭവത്തിന് വെറും 230 രൂപ! മുകേഷ് അംബാനിയുടെ ഇഷ്ടവിഭവം ഇതാണ്, എവിടെ കിട്ടും?

Mukesh Ambani Favorite Food:വഴിയോര കടകളിൽ സുലഭമായി ലഭിക്കുന്ന സേവ് പൂരി, പാനിപൂരി, ദാഹി ബ​റ്റാ​റ്റ പൂരി എന്നിവ മുകേഷ് അംബാനിയുടെ പ്രിയവിഭവങ്ങളാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രിയ വിഭവം മറ്റൊന്നാണ്.

Mukesh Ambani’s Favorite Dish: കോടീശ്വരന്‍റെ പ്രിയവിഭവത്തിന് വെറും 230 രൂപ! മുകേഷ് അംബാനിയുടെ ഇഷ്ടവിഭവം ഇതാണ്, എവിടെ കിട്ടും?
Mukesh Ambani (1)
sarika-kp
Sarika KP | Updated On: 14 Apr 2025 19:47 PM

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമി​റ്റഡ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മിക്കപ്പോഴും ഇവരുടെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരിക്കും വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. അംബാനി കുടുംബം താമസിക്കുന്ന മുംബൈയിലെ ആന്റിലിയ എന്ന 27 നിലകളുളള ആഡംബര വീടിനെ കുറിച്ചും മക്കളുടെ വിവാഹത്തെ കുറിച്ചും ഇത്തരത്തിൽ വലിയ ചർച്ചകളാണ് നടന്നത്.

അദ്ദേഹത്തിന്റെ ഭക്ഷണ വിശേഷങ്ങളെ കുറിച്ചും വാർത്തകളിൽ  റിപ്പോർട്ട് വന്നിരുന്നു. ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന മുകേഷ് അംബാനി സസ്യാഹാരങ്ങളാണ് കഴിക്കാറുള്ളത്. അതും വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് പ്രിയം. ഗുജറാത്തി ശൈലിയിലുളള ഡാൽ കലർന്ന വിഭവങ്ങളാണ് എല്ലാ ദിവസവും മുകേഷ് അംബാനി കഴിക്കുന്നത്. ആരോഗ്യകരവും സംസ്‌കാരത്തിന് ചേരുന്നതുമായ വിഭവങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന്റെ ഭക്ഷണരീതിയെ കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

Also Read:വെളുത്ത ഇഡ്ഡലി കഴിച്ച് മടുത്തോ? ഈ ‘കരിക്കട്ട’ ഇഡ്ഡലി ഒന്ന് ട്രൈ ചെയ്താലോ? കഴിച്ചാൽ പിന്നെ നിര്‍ത്തില്ല

എന്നാൽ ആഴ്ചയിൽ ഒരു ദിവസം കുടുംബവുമായി അദ്ദേഹം പുറത്ത് പോയി ഭക്ഷണം കഴിക്കാറുണ്ട്. ഇതിൽ അധികവും അദ്ദേഹം പോകുന്നത് മുംബൈയിലെ സ്വാതി സ്നാക്സ് എന്ന ഭക്ഷണശാലയിലാണ്. സ്വാതി സ്നാക്സിൽ കൂടുതലും ഗുജറാത്തി ശൈലിയിലുളള ഭക്ഷങ്ങളാണ് ലഭിക്കുന്നത്. വഴിയോര കടകളിൽ സുലഭമായി ലഭിക്കുന്ന സേവ് പൂരി, പാനിപൂരി, ദാഹി ബ​റ്റാ​റ്റ പൂരി എന്നിവ മുകേഷ് അംബാനിയുടെ പ്രിയവിഭവങ്ങളാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രിയ വിഭവം മറ്റൊന്നാണ്. അരിപ്പൊടി വാഴയിലയിൽ പുഴുങ്ങി പാകം ചെയ്തെടുക്കുന്ന ഭക്ഷണമായ പങ്കിയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടത്. 230 രൂപയാണ് ഇതിന്റെ വില.