5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss: മാമ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

Weight Loss Tips: ദിവസവും മാമ്പഴം കഴിക്കുന്നത് ഇൻസുലിൻ സാന്ദ്രത കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള, മുതിർന്നവരിലാണ് ഇത് ​ഗുണകരമാകുന്നത്. 20 നും 60 നും ഇടയിൽ പ്രായമുള്ള 48 പേരിലാണ് ഈ പഠനം നടത്തിയത്.

Weight Loss: മാമ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 14 Apr 2025 20:59 PM

ഒരു ദിവസം ഒരാപ്പിൾ കഴിക്കുന്ന പല രോ​ഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ഈ അഭിപ്രായം ആപ്പിളിൻ്റെ കാര്യത്തിൽ മാത്രമല്ല, മാമ്പഴത്തിൻ്റെ കാര്യത്തിലും പറയാൻ സാധിക്കും. കാരണം ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പലപ്പോഴും മാമ്പഴത്തെ ഒഴിവാക്കാറുണ്ട്. എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക്, മാമ്പഴം ഗുണം ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്.

ന്യൂട്രിയന്റ്സ് എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിവസവും മാമ്പഴം കഴിക്കുന്നത് ഇൻസുലിൻ സാന്ദ്രത കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള, മുതിർന്നവരിലാണ് ഇത് ​ഗുണകരമാകുന്നത്. 20 നും 60 നും ഇടയിൽ പ്രായമുള്ള 48 പേരിലാണ് ഈ പഠനം നടത്തിയത്.

പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച്, ഒരാൾ ദിവസവും രണ്ട് കപ്പ് മാമ്പഴം കഴിക്കുന്നവരും, രണ്ടാമത്തേത് കലോറിയുമായി പൊരുത്തപ്പെടുന്ന നിയന്ത്രണ ഭക്ഷണങ്ങൾ കഴിക്കുന്നവരുമായി തരംതിരിച്ചു. ഇൻസുലിൻ പ്രതിരോധം, ബീറ്റാ സെൽ പ്രവർത്തനം, ഇൻസുലിൻ ഉത്പാദിപ്പിക്കാനും പുറത്തുവിടാനുമുള്ള പാൻക്രിയാസിന്റെ കഴിവ് എന്നിവ മനസ്സിലാക്കുന്നതിനായി നാല് ആഴ്ചയ്യാണ് ഈ പഠനം തുടർന്നത്. മാമ്പഴം കഴിച്ച വ്യക്തികളിൽ ഇൻസുലിൻ പ്രതിരോധത്തിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. അതേസമയം മറ്റുള്ളവരിൽ അത് അനുഭവപ്പെട്ടില്ല. മാമ്പഴം കഴിച്ച ഗ്രൂപ്പിലുള്ളവരിൽ ബീറ്റാ-സെൽ പ്രവർത്തനവും മെച്ചപ്പെട്ടു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കുന്നതായി സൂചിപ്പിക്കുന്നു.

എന്നാൽ ഇതിൻ്റെ ​ഗുണം ലഭിക്കുന്നതിനായി നിങ്ങൾ ഒരു ദിവസം എത്ര മാമ്പഴം കഴിക്കണമെന്ന് അറിയാമോ? ഏകദേശം 100 കലോറി മൂല്യമുള്ള രണ്ട് കപ്പ് മാമ്പഴം ദിവസവും കഴിക്കുന്നത് അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയ മുതിർന്നവരിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇൻസുലിൻ അളവ് കുറയ്ക്കുന്നതിനും പര്യാപ്തമാണെന്ന് പഠനം കണ്ടെത്തി. ലളിതമായ ഭക്ഷണക്രമങ്ങൾ ഹൃദയാരോഗ്യവുമായി അടുത്ത ബന്ധമുള്ള ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്നും കണ്ടെത്തലുകൾ പറയുന്നു.