AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കൈകൊണ്ട് കുഴച്ച് ഒരു പിടി പിടിക്കണം; മലയാളികളുടെ ഈ ഭക്ഷണരീതിക്ക് ഗുണങ്ങളേറെ

Eating with Hands:ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും തെയ്യാറാക്കുന്നു.

കൈകൊണ്ട് കുഴച്ച് ഒരു പിടി പിടിക്കണം; മലയാളികളുടെ  ഈ ഭക്ഷണരീതിക്ക് ഗുണങ്ങളേറെ
Eating With HandsImage Credit source: social media
sarika-kp
Sarika KP | Published: 20 Apr 2025 20:04 PM

നമ്മൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചും മലയാളികൾക്ക് ഭക്ഷണം കൈകൊണ്ട് തന്നെ കഴിക്കണം. ഇതിന്റെ ഒരു സുഖം ഒരു ഫോര്‍ക്കിനും സ്പൂണിലും നല്‍കാനാകില്ല. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാ​ഗമാണന്ന് തന്നെ പറയാം. വിദേശികളായവർക്ക് ഈ ശീലം കാണുമ്പോൾതന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. എന്നാൽ നമ്മൾ മലയാളികൾക്ക് കൈയിൽ ഒരു ഉരുളയെടുത്ത് കുഴച്ചുരുട്ടി കഴിക്കാതെ തൃപ്തിയാവില്ല എന്ന അവസ്ഥയാണ്.

അതുകൊണ്ട് തന്നെ എത്ര വലിയ പഞ്ച നക്ഷത്ര ഹോട്ടലിൽ പോയാലും ഈ ശീലം തുടരും. എന്നാൽ ഈ ഭക്ഷണരീതിക്ക് ഗുണങ്ങളേറെയാണ്. ദഹനം മുതൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വരെ ഇത്തരത്തിൽ കഴിക്കുന്നത് മൂലം സാധിക്കുമെന്നാണ് പഠനം പറയുന്നത. ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും തെയ്യാറാക്കുന്നു.

Also Read:അമ്മയാകാൻ തയ്യാറാവുകയാണോ? ​ആദ്യ മൂന്ന് മാസം ​ഗർഭിണികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനു പുറമെ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു.

നമ്മുടെ കൈകളിൽ പല ആരോ​ഗ്യമുള്ള ബാക്ടീരിയകളും വസിക്കുന്നുണ്ട്. ഇത് പുറത്ത് നിന്ന് വരുന്ന ബാക്ടീരിയകളെ ആക്രമിച്ച് കീഴടക്കാൻ സാധിക്കുന്നു. ഇത് ദഹനവ്യവസ്ഥയുടെ പ്രതിരോധകശേഷി സ്വാഭാവിക വർദ്ധിപ്പിക്കുന്നതിനും ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇങ്ങനെ കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മൂലം അമിത ഭാരം തടയുന്നു.