Swasika: അങ്ങനെ പറ ഇപ്പോഴല്ലേ പിടികിട്ടിയത്! സ്വാസികയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം ഈ ഹെൽത്ത് ഡ്രിങ്ക്സ്
Swasika's Health Drinks:ഡീറ്റോക്സ് വാട്ടർ, ആന്റി ഇൻഫ്ളമേറ്ററി ഫ്രിങ്ക് എന്നൊക്കെ വിളിക്കാവുന്ന ഒരു പാനീയം ആണ് സ്വാസിക കുടിക്കുന്നത്. മഞ്ഞളും ഇഞ്ചിയും കുരുമുളകും ജീരകം ഒക്കെ ഇട്ടു തിളപ്പിച്ച വെള്ളവും സ്വാസിക കുടിക്കുന്നു.

നടിമാരുടെ സൗന്ദര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. എങ്ങനെയാണ് ഇവർ സൗന്ദര്യം നിലനിർത്തുന്നത് എന്ന് പലപ്പോഴും സംശയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ബ്യൂട്ടി സീക്രട്ട് അറിയാൻ ആരാധകർക്ക് ഏറെ ആകംഷയാണ്. ഇത്തരം ബ്യൂട്ടി സീക്രട്ട് ടിപ്സ് സോഷ്യൽ മീഡിയയകളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടി സ്വാസികയുടെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചുള്ള വിശേഷങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. നിത്യജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന ചെറിയ സൂചന നൽകുകയാണ് സ്വാസിക .
ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് തന്റെ ഒരു ദിവസം എങ്ങനെ ആയിരിക്കും എന്നാണ് സ്വാസിക പറയുന്നത്. എന്നാൽ ഇതിൽ എന്തൊക്കെയാണ് കഴിക്കാറുള്ളത് എന്നും സ്വാസിക സൂചന നൽകുന്നു. ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു ഡീറ്റോക്സ് വെള്ളത്തിലൂടെയാണ്. ഡീറ്റോക്സ് വാട്ടർ, ആന്റി ഇൻഫ്ളമേറ്ററി ഫ്രിങ്ക് എന്നൊക്കെ വിളിക്കാവുന്ന ഒരു പാനീയം ആണ് സ്വാസിക കുടിക്കുന്നത്. മഞ്ഞളും ഇഞ്ചിയും കുരുമുളകും ജീരകം ഒക്കെ ഇട്ടു തിളപ്പിച്ച വെള്ളവും സ്വാസിക കുടിക്കുന്നു.
Also Read:ഭക്ഷണം എങ്ങനെ കഴിക്കണം, എത്ര കഴിക്കണം; ഇക്കാര്യങ്ങൾ ഒന്ന് നോക്കിയാലോ?
ഇതിനു ശേഷം രാവിലെ ഒൻപതര മണിയോടെ നെല്ലിക്ക ഇഞ്ചി കറിവേപ്പില, മഞ്ഞൾ ഒക്കെ ഇട്ട ഒരു ഡ്രിങ്ക് ആണ് കുടിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ അല്ലാത്തപ്പോഴും ഈ ഡ്രിങ്ക് താൻ കുടിക്കും എന്നും താരം പറയുന്നുണ്ട്. ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനല്ലെന്നും സ്വാസിക മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉച്ചവരെ ഇത് വച്ച് കഴിയുമെന്നും ഇതിനിടെയിൽ താൻ ആപ്പിൾ ബീറ്റ്‌റൂട്ട്, കാരറ്റ് ഇഞ്ചി ഒക്കെ മിക്സ് ചെയ്തിട്ടുള്ള ഒരു ജ്യൂസും കുടിക്കാറുണ്ടെന്നും സ്വാസിക പറഞ്ഞു.
ഉച്ച ഭക്ഷണമായി താരം കഴിച്ചത് ചെറുപയറിന്റെ ദോശയും ചട്ണിയുമാണ്. ഇതിനൊപ്പം സലാഡും സ്വാസിക ഉൾപ്പെടുത്തുന്നുണ്ട്.രാത്രി ഭക്ഷണത്തിനു മെയിൻ ആയി സാലഡ് ആണ് സ്വാസിക കഴിക്കുന്നത്. സലാഡ് ഒഴുവാക്കാറില്ലെന്നും സ്വാസിക പറയുന്നു. ആരോഗ്യസംസാരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും സ്വാസിക വളരെ പ്രാധാന്യമാണ് നൽകാറുള്ളത്. ഇതിനായി ഡയറ്റും കൃത്യമായ എക്സർസൈസ് യോഗയും താരം ചെയ്യാറുണ്ട്.