Actress Jyothika Diet: മൂന്ന് മാസം കൊണ്ട് 9 കിലോ കുറച്ച് ജ്യോതിക; എങ്ങനെയാണെന്ന് അറിയണോ?
Jyothika Diet Secrets:വിദ്യയെപ്പോലെ ഭക്ഷണക്രമത്തിലും ഫിറ്റ്നസിലും മാറ്റം വരുത്തി വെറും മൂന്ന് മാസത്തിനുള്ളിൽ 9 കിലോ ഭാരം കുറച്ചതായി ജ്യോതിക പോസ്റ്റിൽ പറയുന്നു.

വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സജീവമാകുകയാണ്. മടങ്ങിവരവിൽ താരത്തിന്റെ ഫിറ്റ്നസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏങ്ങനെയാണ് ഈ ബ്യൂട്ടി നിലനിർത്തിയത് എന്നായിരുന്നു മിക്ക ആരാധകരുടെയും ചോദ്യം. ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ തനിക്ക് പോഷകാഹാര വിദഗ്ധരുടെയും ഫിറ്റ്നസ് വിദഗ്ധരുടെയും ടീമിനെ പരിചയപ്പെടുത്തിയതിന് നടി വിദ്യ ബാലനോട് നന്ദിയും ജ്യോതിക പറയുന്നുണ്ട്.
വിദ്യയെപ്പോലെ ഭക്ഷണക്രമത്തിലും ഫിറ്റ്നസിലും മാറ്റം വരുത്തി വെറും മൂന്ന് മാസത്തിനുള്ളിൽ 9 കിലോ ഭാരം കുറച്ചതായി ജ്യോതിക പോസ്റ്റിൽ പറയുന്നു. ചെന്നൈ ആസ്ഥാനമായുള്ള ന്യൂട്രീഷണൽ ഗ്രൂപ്പായ അമുറ ഹെൽത്തിന്റെ പരിശീലകനും ടീമിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ജ്യോതിക ഇക്കാര്യം കുറിച്ചത്.
Also Read:‘തേങ്ങ അരച്ച മീന്‍ കറി, കഞ്ഞിയും നെത്തോലിയും’; മമ്മൂട്ടിയുടെ ഇഷ്‌ട ഭക്ഷണം ഇതൊക്കെ
View this post on Instagram
അമുറയെന്ന ടീമിനെ തനിക്ക് പരിചയപ്പെടുത്തിയതിന് നടി വിദ്യാ ബാലന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ശരീര ഭാരം നിയന്ത്രിക്കൽ തനിക്ക് എപ്പോഴും ഒരു പോരാട്ടമായിരുന്നുവെന്നാണ് ജ്യോതിക പറയുന്നത്. കഠിനമായ വ്യായാമങ്ങൾ, കർശനമായ ഭക്ഷണക്രമം, ഇടവിട്ടുള്ള ഉപവാസം എന്നിവ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചില്ല. ഒടുവിൽ അമുറയുടെ അടുത്ത് എത്തിയപ്പോൾ അത് സംഭവിച്ചു. തന്റെ വയർ, ദഹനം, വീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, ഭക്ഷണ ബാലൻസ് എന്നിവയെക്കുറിച്ച് താൻ പഠിച്ചുവെന്നും ഏറ്റവും പ്രധാനമായി, തന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം തൻ മനസിലാക്കിയെന്നും താരം പറയുന്നു. അതോടൊപ്പം പോസിറ്റീവിറ്റിയുടെ ഒരു വികാരവും അതിൽ നിറഞ്ഞുനിന്നു. അതിന്റെ തൽഫലമായി, ഇന്ന് ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് വളരെയധികം ഊർജ്ജസ്വലതയും ആത്മവിശ്വാസവും തോന്നുന്നു,” ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.