Dry Skincare Tips: വരണ്ട ചർമം തിളങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം; മടിക്കാട്ടാതെ പരീക്ഷിച്ച് നോക്കൂ
Dry Skincare Tips In Summer Season: വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാലോ നിങ്ങളുടെ കെമിക്കൽ ക്രീമുകളുടെ അനന്തരഫലമായോ ചർമ്മ വരണ്ടുപോയേക്കാം. അതിനാൽ, വരണ്ട ചർമ്മത്തിന് ഈ വേനൽക്കാലത്ത് പിന്തുടരേണ്ട ചില ചർമ്മസംരക്ഷണ രീതികളുണ്ട്. ഈ രീതി തികച്ചും ഫലപ്രദമാകും.

എത്രയൊക്കെ ശ്രമിച്ചിട്ടും വരണ്ട ചർമ്മം നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ ഈ വെല്ലുവിളിയുടെ കാരണം അറിഞ്ഞ് പരിചരിച്ചില്ലെങ്കിൽ കൂടുതൽ വഷളാകാനും സാധ്യതയുണ്ട്. വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാലോ നിങ്ങളുടെ കെമിക്കൽ ക്രീമുകളുടെ അനന്തരഫലമായോ ചർമ്മ വരണ്ടുപോയേക്കാം. അതിനാൽ, വരണ്ട ചർമ്മത്തിന് ഈ വേനൽക്കാലത്ത് പിന്തുടരേണ്ട ചില ചർമ്മസംരക്ഷണ രീതികളുണ്ട്. ഈ രീതി തികച്ചും ഫലപ്രദമാകും. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഈർപ്പവും ജലാംശവും നിലനിർത്തേണ്ടതും ആത്യാവശ്യമാണ്.
പ്രഭാത ചർമ്മസംരക്ഷണം
ജലാംശം നൽകുന്ന ക്ലെൻസർ; സുഷിരങ്ങളെ ആഴത്തിൽ വൃത്തിയാക്കുകയും അഴുക്ക്, എണ്ണ, മറ്റ് മാലിന്യങ്ങൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു മൃദുവായ ജലാംശം നൽകുന്ന ക്ലെൻസർ ഉപയോഗിച്ച് നിങ്ങളുടെ പ്രഭാത ദിനചര്യ ആരംഭിക്കുക. എണ്ണ, അഴുക്ക്, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാൻ മൃദുവായ ഫേഷ്യൽ ക്ലെൻസർ ഉപയോഗിക്കുക.
ടോണർ: പക്ഷേ വരണ്ട ചർമ്മമുള്ള പെൺകുട്ടികൾക്ക് ടോണർ വളരെ പ്രധാനമാണ്. കാരണം ടോണർ ചർമ്മത്തിന്റെ പിഎച്ച് ലെവൽ സന്തുലിതമാക്കുകയും അഴുക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു. വേനൽക്കാലത്ത് ഏത് സമയത്തും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. അതിലൂടെ ചർമ്മത്തിന് ഈർപ്പം നൽകാൻ കഴിയും.
വിറ്റാമിൻ സി സെറം: ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചർമ്മത്തെ പരിചരിക്കാൻ ശ്രമിക്കുക. വിറ്റാമിൻ സി സെറം ഉൾപ്പെടുത്തുക എന്നത് അതിലൊന്നാണ്. വിറ്റാമിൻ സി സൂര്യപ്രകാശം ഏൽക്കുന്നത് തടയുന്നു, കൂടാതെ വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കുറയ്ക്കുന്നു. കൂടാതെ കറുത്ത പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുന്നു.
സൺസ്ക്രീൻ : വേനലിൽ മാത്രമല്ല എപ്പോഴും സൺസ്ക്രീൻ ആവശ്യമായ ഒന്നാണ്. കാരണം സൺസ്ക്രീൻ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് പിഗ്മെന്റേഷനും കറുത്ത പാടുകളും അകറ്റി നിർത്തുകയും നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
വൈകുന്നേരത്തെ ചർമ്മസംരക്ഷണം
എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ: ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷം, സൺസ്‌ക്രീൻ, മേക്കപ്പ്, അധിക എണ്ണ എന്നിവ നീക്കം ചെയ്യാൻ എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ ഉപയോഗിച്ച് നിങ്ങളുടെ സ്കിൻകെയർ ആരംഭിക്കുക. ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നീക്കം ചെയ്യാതെ ചർമ്മം നന്നായി വൃത്തിയാക്കുന്നത് ഉറപ്പാക്കുക.
എക്സ്ഫോളിയേഷൻ അത്യാവശ്യമാണ്: വേനൽക്കാലത്ത് എക്സ്ഫോളിയേഷൻ ചെയ്യുന്നത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. നേരിയ AHA/BHA എക്സ്ഫോളിയന്റ് ഉപയോഗിച്ച് മുഖത്ത് സൗമ്യമായി സ്ക്രബ് ചെയ്യുക. ആഴ്ചയിൽ മൂന്ന് തവണ മാത്രമെ ഇത് ചെയ്യാവൂ.
മോയ്‌സ്ചറൈസർ: ഉറങ്ങുമ്പോൾ ചർമ്മത്തിന് ഈർപ്പം നൽകുന്നതിനായി ഒരു നേർത്ത പാളിപോലെ മോയ്‌സ്ചറൈസർ പുരട്ടുക. ചർമ്മത്തെ മൃദുവായി നിലനിർത്താനും ഈർപ്പം നഷ്ടപ്പെടുന്നത് തടയാനും ഷിയ ബട്ടറും സെറാമൈഡുകളും ഉപയോഗിക്കുക.