Foods for Hair Growth: ആരോഗ്യമുള്ള മുടി വേണോ? എങ്കിൽ കഴിക്കൂ സെലീനിയം അടങ്ങിയ ഈ ഭക്ഷണങ്ങള്‍
Selenium Rich Foods for Hair Growth: ആരോഗ്യമുള്ള മുടിക്ക് സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ധാരാളം സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

നല്ല ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? മുടി ആരോഗ്യത്തോടെ വളരാൻ പ്രത്യേക ശുശ്രൂഷയും ഹെയർ പാക്കുകളുടെ ഉപയോഗവും മറ്റും മാത്രം പോരാ. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതും വളരെ പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തിന് സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. സെലീനിയം തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റവ് സമ്മർദ്ദത്തെ കുറയ്ക്കുകയും അതുവഴി മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ സെലീനയത്തിന്റെ കുറവ് മുടി കൊഴിച്ചിലിനും, മുടി പൊട്ടി പോകാനും, വളർച്ച മന്ദഗതിയിലാകുന്നതിനും കാരണമാകും. അതിനാൽ, ആരോഗ്യമുള്ള മുടിക്ക് സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ധാരാളം സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
1. ബ്രസീൽ നട്സ്
സെലീനിയത്തിന്റെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് ബ്രസീൽ നട്സ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. മുടി തഴച്ചുവളരാൻ ആവശ്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയെ കേടുപാടുകളിൽ നിന്ന് നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നു. അതുപോലെ തന്നെ മുടി വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ദിവസവും ഒന്നുരണ്ട്‍ ബ്രസീൽ നട്സ് ലഘുഭക്ഷണമായി കഴിക്കാം. ഇല്ലെങ്കിൽ ഇവ അറിഞ്ഞ് സലാഡുകൾ, സ്മൂത്തികൾ, യോഗർട്ട് എന്നിവയിൽ ചേർത്തും കഴിക്കാം.
2. മത്സ്യം
ട്യൂണ, സാൽമൺ, മത്തി പോലുള്ള കൊഴുപ്പുള്ള മൽസ്യങ്ങൾ മത്സ്യങ്ങളും സെലീനിയത്താൽ സമ്പുഷ്ടമാണ്. കൂടാതെ ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകുന്നത് തടയാൻ സഹായിക്കുകയും ചെയ്തു. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്താൻ ഏറെ നല്ലതാണ്. കൂടാതെ, ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ അകറ്റാനും സഹായിക്കും. മത്സ്യം ഗ്രിൽ ചെയ്തോ ബൈക്ക് ചെയ്തോ പച്ചക്കറികൾക്കൊപ്പം കഴിക്കാവുന്നതാണ്. അല്ലെങ്കിൽ സാൻഡ്‌വിച്ചുകൾ, സലാഡുകൾ എന്നിവയിൽ ചേർത്തും കഴിക്കാം.
ALSO READ: രോഗങ്ങളോട് ‘ഗുഡ് ബൈ’ പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ
3. മുട്ട
പോഷകസമൃദ്ധമായ മറ്റൊരു ഭക്ഷണമാണ് മുട്ട. ഇത് ശരീരത്തിന് അളവിൽ സെലിനിയം നൽകുന്നു. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ പ്രോട്ടീനും ബയോട്ടിനും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയിലുള്ള സെലിനിയം മുടി വളർച്ചയ്ക്ക് സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. പ്രോട്ടീനും ബയോട്ടിനും മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട വേവിച്ച് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ കഴിക്കാം. അല്ലെങ്കിൽ പച്ചക്കറികൾ ചേർത്ത് ഓംലെറ്റായോ ബേക്ക് ചെയ്തോ കഴിക്കാവുന്നതാണ്.
4. സൂര്യകാന്തി വിത്തുകൾ
സൂര്യകാന്തി വിത്തുകൾ സെലിനിയം, വിറ്റാമിൻ ഇ, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് മുടി വളർച്ചയ്ക്ക് ആവശ്യമായ ആന്റി-ഓക്സിഡന്റുകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഇതിലുള്ള വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതുവഴി മുടി കൊഴിച്ചിലും തടയുന്നു. ലഘുഭക്ഷണമായി ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ സ്മൂത്തികളിലോ സലാഡുകളിലൂടെ ചേർത്ത് കഴിക്കാം.
5. കൂൺ
കൂണുകളും സെലീനിയത്തിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. കൂടാതെ, ഇത് ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. സൂപ്പുകൾ, സ്റ്റ്യൂകൾ, സ്റ്റിർ-ഫ്രൈകൾ, സലാഡുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയിലെല്ലാം ചേർത്ത് കൂൺ കഴിക്കാവുന്നതാണ്.