Finger Personality: വിരലുകള്‍ നിങ്ങളുടെ സ്വഭാവം പറയും; എങ്ങനെ? പരിശോധിക്കാം

Length of Fingers Personality: നിങ്ങളുടെ കൈകളിലെ വിരലുകള്‍ നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കും. ഒരാളുടെ വിരലുകള്‍ നോക്കിയാല്‍ അയാളുടെ വ്യക്തിത്വം മനസിലാക്കാന്‍ സാധിക്കും എന്നാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത്.

Finger Personality: വിരലുകള്‍ നിങ്ങളുടെ സ്വഭാവം പറയും; എങ്ങനെ? പരിശോധിക്കാം

Finger Personality Test Image Social Media

Published: 

29 Jun 2024 13:00 PM

മുഖം നോക്കി ലക്ഷണം പറയുന്നവരെ കണ്ടിട്ടില്ലെ? അവര്‍ എത്ര കൃത്യമായിട്ടായിരിക്കും ചില കാര്യങ്ങള്‍ പറഞ്ഞ് തരുന്നത്. പലപ്പോഴും അതൊക്കെ കേട്ട് നമ്മള്‍ പോലും അന്തംവിട്ട് പോകാറുണ്ട്. അതെ, നമ്മുടെ മുഖവും ശരീരവുമെല്ലാം നമ്മളെ കുറിച്ചുള്ള ഓരോ കാര്യങ്ങള്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. കാരണം ഇതിനോടകം തന്നെ പലരും അവരുടെ മുഖലക്ഷണം കേട്ട് മനസിലാക്കിയവരായിരിക്കും. മുഖലക്ഷണം മാത്രമല്ല, കൈകളിലെ രേഖകള്‍ നോക്കി കാര്യങ്ങള്‍ വ്യക്തമായി പറയുന്നവരില്ലെ, നമ്മുടെ ജീവനും ജീവിതവുമെല്ലാം ഒരു പക്ഷെ ആ രേഖകളിലുണ്ടാകും. ഒളിഞ്ഞിരിക്കുന്ന എത്രയെത്ര കാര്യങ്ങളാണല്ലെ ഇത്തരത്തില്‍ നമുക്ക് അറിയാന്‍ സാധിക്കുക. അക്കൂട്ടത്തില്‍ നമ്മുടെ വിരലുകളും ഓരോരുത്തരുടെയും സ്വഭാവം പറയാന്‍ മിടുക്കരാണ്. നിങ്ങളുടെ കൈകളിലെ വിരലുകള്‍ നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കും. ഒരാളുടെ വിരലുകള്‍ നോക്കിയാല്‍ അയാളുടെ വ്യക്തിത്വം മനസിലാക്കാന്‍ സാധിക്കും എന്നാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത്.

തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഈ വിരലുകള്‍ ഓരോന്നും ഓരോ കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്തെല്ലാമാണ് അവയെന്ന് പരിശോധിക്കാം.

Also Read: Garuda Purana : പുനർജന്മം എന്ത്? മരിച്ച് എത്ര ദിവസം കഴിഞ്ഞ് ഒരാൾ പുനർജനിക്കും- ഗരുഡപുരാണം പറയുന്നത്

വിരലുകള്‍

പൊതുവേ നീളം കൂടിയ വിരലുകള്‍ ഉള്ളവര്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരും ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും. എന്നാല്‍ നീളം കുറഞ്ഞ വിരലുകള്‍ ഉള്ളവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാതെ കാര്യങ്ങള്‍ വെട്ടിതുറന്ന് പറയുന്നവരായിരിക്കും. ക്ഷിപ്രകോപികളായിരിക്കുമെങ്കിലും ഇവരുടെ കോപം കുറച്ച് സമയത്തേക്ക് മാത്രമേ ഉണ്ടാകൂ.

ചെറുവിരല്‍

ചെറുവിരല്‍ മറ്റ് വിരലുകളേക്കാള്‍ ചെറുതായിരിക്കും. എന്നാല്‍ ചിലരില്‍ ചെറുവിരലിന് മോതിരവിരലിന്റെ മുകളിലെ വരയോടൊപ്പമോ ചിലപ്പോള്‍ അതിന് മുകളിലോ നീളം കാണും. ഇക്കൂട്ടര്‍ വലിയ തമാശക്കാരായിരിക്കും. ഏത് കാര്യവും വളരെ ലാഘവത്തോടെ ആയിരിക്കും ഇവര്‍ കാണുക.

മോതിരവിരല്‍

മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളമുള്ള ആളുകള്‍ സാഹസികത ഇഷ്ടപ്പെടുന്നവരും കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരുമാണ്. ഇവര്‍ക്ക് ചഞ്ചല ഹൃദയമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി എപ്പോഴും നല്ല നിലയിലായിരിക്കും. നല്ല സൗന്ദര്യമുള്ളവരും ദേഷ്യപ്രകൃതക്കാരുമായിരിക്കും. എന്നാല്‍ ദേഷ്യം പെട്ടെന്ന് മാറുകയും കാര്യങ്ങള്‍ മറക്കുകയും ചെയ്യും. ഏകാന്തജീവിതം ഇഷ്ടപ്പെടുന്നവരുമാണ് ഇക്കൂട്ടര്‍. തൊഴില്‍ പരമായി ഉന്നതിയിലെത്തും.

Also Read: Astrological Remedies: സാമ്പത്തികമായി മെച്ചപ്പെടാന്‍ ദിവസവും ഈ മന്ത്രം ജപിക്കാം

ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ നീളമുള്ള ആളുകള്‍ ഏത് സാഹചര്യവും വേഗത്തില്‍ ഏറ്റെടുക്കുന്ന നേതാക്കളായിരിക്കും. ആത്മവിശ്വാസമുള്ളവരും ഉപദേശം നല്‍കുന്നതില്‍ സമര്‍ത്ഥരുമായിരിക്കും. ദീര്‍ഘവീക്ഷണമുള്ള ആളുകളായിരിക്കും.

ഒരേനീളം

ചൂണ്ടുവിരലും മോതിരവിരലും ഒരേ നീളമുള്ളവര്‍ സമതുലിതമായ ജീവിതം നയിക്കുന്ന ആളുകളാണ്. കരുതലുള്ളവരും വിശ്വസ്തനും സൗമ്യനുമായിരിക്കും ഇവര്‍. ഒരു നല്ല ശ്രോതാവും മറ്റുള്ളവരെ സഹായിക്കാന്‍ താത്പര്യവും ഇവര്‍ക്ക് ഉണ്ടായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം