AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hairfall Remedies: മുടി കൊഴിച്ചിൽ തടയാൻ ആഴ്ചയിൽ എത്ര തവണ എണ്ണ തേക്കണം?

Hair Oiling For Hairfall: മുടി നിലനിർത്തുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ പതിവായി ചെയ്യുന്ന രീതികളിൽ ഒന്ന് പതിവായി എണ്ണ തേക്കുക എന്നതാണ്. എന്നാൽ മുടി കൊഴിച്ചിൽ ഫലപ്രദമായി ചെറുക്കാൻ ആഴ്ച്ചയിൽ എത്ര തവണ മുടിയിൽ എണ്ണ തേയ്ക്കണം? മുടിയിൽ എണ്ണ തേക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്നും നമുക്ക് നോക്കാം.

Hairfall Remedies: മുടി കൊഴിച്ചിൽ തടയാൻ ആഴ്ചയിൽ എത്ര തവണ എണ്ണ തേക്കണം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 10 Apr 2025 18:18 PM

എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ജനിതകശാസ്ത്രം, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ മുടി കൊഴിച്ചിൽ ഉണ്ടാവാറുണ്ട്. എന്നാൽ മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും ശരിയായ മുടി സംരക്ഷണം നിർണായകമാണ്. ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ പതിവായി ചെയ്യുന്ന രീതികളിൽ ഒന്ന് പതിവായി എണ്ണ തേക്കുക എന്നതാണ്. എന്നാൽ മുടി കൊഴിച്ചിൽ ഫലപ്രദമായി ചെറുക്കാൻ ആഴ്ച്ചയിൽ എത്ര തവണ മുടിയിൽ എണ്ണ തേയ്ക്കണം? മുടിയിൽ എണ്ണ തേക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്നും നമുക്ക് നോക്കാം.

മുടിയിൽ എണ്ണ തേക്കുന്നതിന്റെ ഗുണങ്ങൾ

മുടിയിൽ എണ്ണ തേക്കുന്നതിന്റെ ഗുണത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നൂറ്റാണ്ടുകളായി, പരമ്പരാഗത മുടി സംരക്ഷണ ദിനചര്യകളുടെ ഭാഗമാണ് മുടിയിൽ എണ്ണ തേക്കുന്നത്. മുടിയിൽ എണ്ണ തേയ്ക്കുന്നത് വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാക്കുന്നു. ഇത് തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുകയും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈർപ്പം നിലനിർത്താൻ എണ്ണ സഹായിക്കുന്നു, മുടി പൊട്ടുന്നതിനും കൊഴിച്ചിലിനും കാരണമാകുന്ന വരൾച്ച ഇതിലൂടെ തടയാം.

മെച്ചപ്പെട്ട രക്തചംക്രമണം: തലയോട്ടിയിൽ പതിവായി എണ്ണ പുരട്ടുന്നത് രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഇത് മുടിയുടെ ഫോളിക്കിളുകൾക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കാൻ ഇടയാക്കുന്നു.

മുടിയുടെ വേരുകൾ: പതിവായി എണ്ണ തേക്കുന്നത് മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കുകയും ചെയ്യുന്നു.

സംരക്ഷണം: എണ്ണ മുടിയുടെ തണ്ടിന് ചുറ്റും ഒരു സംരക്ഷണ പാളി ഉണ്ടാക്കുന്നു. മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, കഠിനമായ കാലാവസ്ഥ എന്നിവ പോലുള്ള പാരിസ്ഥിതിക നാശത്തിൽ നിന്ന് അതിനെ സംരക്ഷിക്കുന്നു.

എത്ര തവണ എണ്ണ തേയ്ക്കണം?

നിങ്ങളുടെ മുടിയുടെ തരം, തലയോട്ടിയുടെ അവസ്ഥ, ജീവിതശൈലി, നിങ്ങൾ നേരിടുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ച് എണ്ണ തേയ്ക്കുന്നതിന്റെ ആവൃത്തി വ്യത്യാസപ്പെടാം.

വരണ്ട മുടി: വരണ്ടതും പൊട്ടുന്നതുമായ മുടിയുണ്ടെങ്കിൽ, ആഴ്ചയിൽ 2-3 തവണ മുടിയിൽ എണ്ണ തേയ്ക്കുക. വരണ്ട മുടിയിൽ സ്വാഭാവിക എണ്ണയുടെ ഉല്പാദനം കുറവാണ്. കൂടാതെ പതിവായി എണ്ണ തേയ്ക്കുന്നത് ഈർപ്പം പുനഃസ്ഥാപിക്കാനും പൊട്ടൽ തടയാനും സഹായിക്കും.

എണ്ണമയമുള്ള മുടി: എണ്ണമയമുള്ള മുടിയുള്ളവർക്ക്, ആഴ്ചയിൽ ഒരിക്കൽ എണ്ണ തേയ്ക്കുന്നത് മതിയാകും. അമിതമായി എണ്ണ തേയ്ക്കുന്ന തലയോട്ടി അമിതമായി എണ്ണമയമുള്ളതാക്കി മാറ്റുകയും ഇത് അഴുക്ക് അടിഞ്ഞുകൂടാനും മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കാനും കാരണമാകും.

സാധാരണ മുടി: നിങ്ങളുടെ മുടി വളരെ വരണ്ടതോ എണ്ണമയമുള്ളതോ അല്ലെങ്കിൽ, ആഴ്ചയിൽ 1-2 തവണ എണ്ണ തേയ്ക്കുന്നത് നല്ലതാണ്. നിങ്ങളുടെ തലയോട്ടിയിൽ എണ്ണമയമുള്ളതാക്കാതെ ആരോഗ്യകരമായ ഈർപ്പം നിലനിർത്താൻ ശ്രമിക്കുക.

തലയോട്ടിയുടെ അവസ്ഥ

വരണ്ട തലയോട്ടി: വരണ്ട തലയോട്ടി പലപ്പോഴും താരൻ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മുടി കൊഴിച്ചിലിനും കാരണമാകും. ആഴ്ചയിൽ 2-3 തവണ എണ്ണ തേയ്ക്കുന്നത് തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും താരൻ അകറ്റാനും സഹായിക്കും.

എണ്ണമയമുള്ള തലയോട്ടി: അമിതമായ സെബം ഉൽപാദനം മൂലം തലയോട്ടിയിൽ എണ്ണമയം കൂടിയേക്കാം. തലയോട്ടി അമിതമായി എണ്ണമയമുള്ളതാകുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ ഒരിക്കൽ എണ്ണ തേയ്ക്കുന്നത് ശുപാർശ ചെയ്യുന്നു.