5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beauty Tips: ടാൻ മാറണോ? കഞ്ഞിവെള്ളം പുളിപ്പിച്ച് മുഖത്ത് പുരട്ടി നോക്കൂ

Removing Sun Tan: മുഖത്തിന് നിറം, തിളക്കം, മൃദുത്വം, ചുളിവുകളും പാടുകളും ഇല്ലാതിരിയ്ക്കുക, കരുവാളിപ്പ് മാറുക, പിഗ്മെന്റേഷൻ പ്രശ്‌നങ്ങളും മുഖക്കുരു തുടങ്ങിയ പല കാര്യങ്ങളും പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന വഴികൾ പലതുമുണ്ട്. ഇതിൽ ഒന്നാണ് പുളിപ്പിച്ച കഞ്ഞിവെള്ളം.

Beauty Tips: ടാൻ മാറണോ? കഞ്ഞിവെള്ളം പുളിപ്പിച്ച് മുഖത്ത് പുരട്ടി നോക്കൂ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 22 Nov 2024 07:13 AM

സൗന്ദര്യ വർദ്ധനവിനായി പല വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് നമ്മൾ. മുഖത്തിന് നിറം, തിളക്കം, മൃദുത്വം, ചുളിവുകളും പാടുകളും ഇല്ലാതിരിയ്ക്കുക, കരുവാളിപ്പ് മാറുക, പിഗ്മെന്റേഷൻ പ്രശ്‌നങ്ങളും മുഖക്കുരു തുടങ്ങിയ പല കാര്യങ്ങളും പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇത്തരം കാര്യങ്ങൾക്കായി പലരും കൃത്രിമ വഴികളെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. പരസ്യത്തിൽ കാണുന്ന ഉൽപന്നങ്ങൾക്ക് പുറകേ പോകുന്നവരാണ് മിക്കവരും. വിലയേറിയ മെഡിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നവരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന വഴികൾ പലതുമുണ്ട്. ഇതിൽ ഒന്നാണ് പുളിപ്പിച്ച കഞ്ഞിവെള്ളം.

​കഞ്ഞിവെള്ളം​

കഞ്ഞിവെള്ളം പൊതുവേ തലമുടി വളരാൻ നല്ലതാണെന്ന് നമ്മൾക്ക് ആറിയാം. എന്നാൽ ചിലർ ഇത് ചോറുണ്ടാക്കിയ ശേഷം ഊറ്റിക്കളയുകയും ചെയ്യും. കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോ​ഗ്യത്തിനും നല്ലതാണ്. കാരണം കഞ്ഞിവെള്ളം പോഷകസമൃദ്ധമാണ്. പണ്ടത്തെ ആരോഗ്യമുള്ള തലമുറയുടെ ഒരു ആരോഗ്യവഴിയായിരുന്നു കഞ്ഞിവെള്ളമെന്ന് പറയാം. വൈറ്റമിൻ ബി, പ്രോട്ടീനും അടക്കമുള്ള പല ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. എന്നാൽ കഞ്ഞിവെള്ളം ആരോഗ്യത്തിനും മുടിക്കും മാത്രമല്ല, ചർമ പരിപാലനത്തിനും ഏറെ ഗുണം നൽകുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നൽകുന്നത്. പല രീതിയിലും കഞ്ഞിവെള്ളം ഫേസ്പായ്ക്കുകളായി ഉപയോഗിയ്ക്കാം. ഇതൊന്നും ചെയ്തില്ലെങ്കിലും കഞ്ഞിവെള്ളം ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

​ടാൻ മാറാൻ ​

മുഖത്തെ ടാൻ മാറാൻ പുളിപ്പിച്ച കഞ്ഞിവെള്ളം വളരെ നല്ല മാർ​ഗമാണ്. വെയിലത്ത് പോയി വന്നാൽ മുഖം കരുവാളിയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനായി വിലകൂടിയ പല സൺസ്ക്രീനുകളും വാങ്ങി ഉപയോ​ഗിക്കും. എന്നാൽ ഇതിനുള്ള ഏക പരിഹാരമാണ് കഞ്ഞിവെള്ളം. വെയിലേറ്റ് ചർമത്തിനുണ്ടാകുന്ന കരുവാളിപ്പ് മാത്രമല്ല, നീറ്റൽ പോലുള്ള തോന്നൽ അകറ്റാനും കഞ്ഞിവെള്ളം ഉപയോ​ഗിക്കാം. ചർമത്തിലുണ്ടാകുന്ന തടിപ്പും ചുവപ്പും അലർജി പ്രശ്‌നങ്ങളുമെല്ലാം മാറാൻ ഇതേറെ ഗുണകരമായ ഒന്നാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. കണ്ണിന് തിളക്കം നൽകാനും ക്ഷീണം മാറാനുമെല്ലാം നല്ലതാണ്. തണുപ്പിച്ച കഞ്ഞിവെള്ളത്തിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുന്നത് കൺതടത്തിലെ കറുപ്പകറ്റാൻ ഏറെ നല്ലതാണ്. കൂടാതെ ഫെയർനസ് ക്രീമിന്റെ ഗുണം നൽകുന്ന ഒന്ന്കൂടിയാണ് ഇവ. മുഖത്തിന് നിറം നൽകാനും മികച്ച വഴിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിന് ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.

ALSO READ: ചുണ്ട് കറുത്ത് പോയോ? ഇവയുണ്ടെങ്കില്‍ നിമിഷ നേരം കൊണ്ട് ചുവപ്പിച്ചെടുക്കാം

പാടുകൾ​ മാറാൻ

മുഖത്തുണ്ടാകുന്ന പാടുകൾ, പ്രത്യേകിച്ചും കുരു വന്ന് മാഞ്ഞ കറുത്ത പാടുകൾ പലരേയും അലട്ടുന്ന വലിയ സൗന്ദര്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പോംവഴിയാണ് കഞ്ഞിവെള്ളം. ഇത് ദിവസവും കുറച്ചുകാലം അടുപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകൾ നീക്കാൻ സാധിക്കും. ഇത് ചർമ സുഷിരങ്ങളെ ക്ലീൻ ചെയ്യുകയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതു തടയുകയും ചെയ്യുന്നു. ചർമത്തിന് നിറം വർദ്ധിപ്പിയ്ക്കാൻ കഞ്ഞി വെള്ളവും അരി കഴുകിയ വെള്ളവും ഏറെ നല്ലതാണ്.

​സ്‌കിൻ ടോണറാണ്​

നല്ലൊരു സ്‌കിൻ ടോണർ കൂടുയാണ് കഞ്ഞിവെള്ളം. ഇത് നിങ്ങളുടെ ചർമത്തിന് തിളക്കവും മിനുസവും നൽകാൻ സഹായിക്കുന്നു. കൂടാതെ ഇത് ചർമത്തിൻ്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നു. വരണ്ട ചർമത്തിന് ഈർപ്പം നൽകാൻ ഇവ വളരെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകൾ ചർമത്തിന് നല്ല ഗുണങ്ങൾ നൽകുന്നു. അതിനുപുറമെ ചർമകോശങ്ങളെ ഈർപ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നിൽക്കുകയും ചെയ്യുന്നു. കഞ്ഞിവെള്ളമുപയോ​ഗിച്ചുള്ള കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകൾ ലോകപ്രശസ്തമാണ്. ഇവർ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളിൽ ഒന്നാണിത്. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചർമത്തിനായി ഇവർ പരീക്ഷിയ്ക്കുന്ന ഒരു വഴിയാണ് കഞ്ഞിവെള്ളം.

Latest News