Fatty Liver Home Remedies: ഫാറ്റി ലിവറിന് വീട്ടിലും ചില പരിഹാരമുണ്ട്, സിമ്പിളാണ്

Fatty Liver Home Remedies Malayalam: മദ്യപാനമാണ് കരളിന് വില്ലനാകുന്നതെന്ന് കരുതേണ്ട എണ്ണമയമുള്ള ഭക്ഷണവും മോശം ജീവിതശൈലിയും കരളിനെ കേട് വരുത്താം. ഇത്തരം അവസ്ഥകൾക്ക് വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താം

Fatty Liver Home Remedies: ഫാറ്റി ലിവറിന് വീട്ടിലും ചില പരിഹാരമുണ്ട്, സിമ്പിളാണ്

Fatty Liver Home Remedies

Published: 

23 Jan 2025 19:08 PM

ആരോഗ്യ സംരക്ഷണം തിരക്കേറിയ ജീവിതത്തിലെ വലിയ പ്രശ്നങ്ങളിലൊന്നാണ്. അനാരോഗ്യപരമായ ഭക്ഷണശീലങ്ങളും ജീവിതരീതികളും ആരോഗ്യത്തെ നേരിട്ട് ബാധിക്കും. തെറ്റായ ഭക്ഷണശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, സമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ ഗുരുതരമായ പല രോഗങ്ങളും ഉണ്ടാകാം. ഇത്തരത്തിലൊന്നാണ് ഫാറ്റി ലിവർ. കരളിൽ അധിക കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഇതിന് പിന്നിൽ . തുടക്കത്തിൽ ആളുകൾ ഇത് അവഗണിക്കാറാണ് പതിവ്, എന്നാൽ പ്രശ്നം രൂക്ഷമായാൽ അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും. മദ്യപാനമാണ് കരളിന് വില്ലനാകുന്നതെന്ന് കരുതേണ്ട എണ്ണമയമുള്ള ഭക്ഷണവും മോശം ജീവിതശൈലിയും കരളിനെ കേട് വരുത്താം. ഇത്തരം അവസ്ഥകൾക്ക് വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താം. അവ പരിശോധിക്കാം.

1. നെല്ലിക്ക കഴിക്കാം

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക, ഇത് കരളിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും 1-2 നെല്ലിക്ക ജ്യൂസ് കുടിക്കുക. കരളിൻ്റെ വീക്കം കുറയ്ക്കുന്നതിനും അതിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്.

2. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും, ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

3. മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് കരളിലെ വിഷാംശം ഇല്ലാതാക്കുന്നു, ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞൾ കലർത്തി ദിവസവും രാവിലെ കുടിക്കാം. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും കരളിൻ്റെ ആരോഗ്യം നിലനിർത്താനും സാധിക്കും.

4. ആപ്പിൾ സിഡെർ വിനെഗർ

തടി കുറയ്ക്കാനും കരളിലെ വിഷാംശം ഇല്ലാതാക്കാനും ആപ്പിൾ സിഡെർ വിനെഗർ മികച്ചതാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സിഡെർ വിനെഗർ കലക്കി വെറും വയറ്റിൽ കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

5. നാരങ്ങ വെള്ളം

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് കരളിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും, ദിവസവും രാവിലെ ചെറുചൂട് വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കാം. ഇത് ശരീരത്തിലെ അനാവശ്യമായ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.

6. പപ്പായ വിത്ത്

ഫാറ്റി ലിവറിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് പപ്പായ വിത്ത്. കുറച്ച് പപ്പായ വിത്ത് പൊടിച്ച് ഒരു സ്പൂൺ തൈരിൽ കലർത്തി കഴിക്കുക. മാറ്റം കാണാം

( ഇത് പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ്, തീർച്ചയായും ഒരു ഡോക്ടറെയോ വിദഗ്ദ്ധനെയോ സമീപിക്കുക, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി