Onam 2024: തൃക്കാക്കരയിലെ ഓണസദ്യയെപ്പറ്റി കേട്ടിട്ടുണ്ടോ?

Onam sadhya at Thrikkakara, Kochi: രസം വിളമ്പുന്നതോടെ സദ്യ അവസാനിക്കും. 108 കറികൾക്ക് തുല്യമായ ഇഞ്ചിത്തൈര് തൃക്കാക്കര ഓണസദ്യയിലെ പ്രധാന താരമാണ്.

Onam 2024: തൃക്കാക്കരയിലെ ഓണസദ്യയെപ്പറ്റി കേട്ടിട്ടുണ്ടോ?

onam sadhya

Updated On: 

12 Sep 2024 13:46 PM

കൊച്ചി: ആറ് നാട്ടിൽ നൂറു ഭാഷ എന്ന് പറയും പോലെയാണ് ഓണസദ്യയുടെ വിശേഷങ്ങൾ. ഓരോ നാട്ടിലും ഓരോ വകഭേദങ്ങൾ ഉണ്ടാകും. ആറന്മ‍ുളയും തൃക്കാക്കരയുമെല്ലാം ഇതിൽ പ്രധാനികളാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഓണം എന്നത് ഉത്സവം തന്നെയാണ്. മഹാബലിയെയും വാമനനെയും പൂജിക്കുക എന്നത് തൃക്കാക്കരയുടെ പ്രത്യേകതയാണ്.

തൃക്കാക്കരയിൽ നിന്നാണ് മലയാളിയുടെ ഓണാഘോഷം തുടങ്ങുന്നത്. ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തൃക്കാക്കര ഓണ മഹോൽസവം തിരുവോണ നാളിലെ ആറാട്ടോടെയോ ഘോഷയാത്രയോടെയോ സമാപിക്കും. കൊടിയേറ്റ ദിവസം മുതൽ 10 ദിവസമാണ് ആഘോഷങ്ങൾ. 10 ദിവസവും ഇവിടെ പൂക്കളം ഉണ്ടാക്കും. ഉത്രാടം നാളിലും തിരുവോണത്തിൻ്റെ അവസാന നാളിലും ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും ക്ഷേത്രത്തിൽ ഒരുക്കിയ സദ്യയാണ് വിളമ്പുന്നത്. ഇതാണ് ഇവിടെ പ്രധാനവും.

സദ്യയുടെ കഥ ഇങ്ങനെ…

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അവിടെയുള്ള ക്ഷേത്രജീവനക്കാർക്കും കച്ചവടക്കാർക്കും ആനപ്പാപ്പാന്മാർക്കും ഭക്ഷണം നൽകുന്നതിനായി സദ്യ ആദ്യമായി തയ്യാറാക്കിയത്. പിന്നീട് ഇത് ഭക്തരിലേക്കും വ്യാപിപ്പിച്ചു. തിരുവോണനാളിൽ പ്രദേശത്തെ നിരവധി ആളുകൾ ക്ഷേത്രത്തിൽ സദ്യകഴിച്ചു തുടങ്ങി. കേവലം 1,000-ഇലയിട്ട് ആരംഭിച്ച സദ്യ ഇപ്പോൾ 20,000-ത്തിലേറെപ്പേർ ഉണ്ണുന്നതിലേക്ക് എത്തിനിൽക്കുന്നു.

ഇപ്പോൾ ഉത്രാടം നാളിൽ ക്ഷേത്രത്തിലെ ആനകൾക്ക് ആനയൂട്ട് നടത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് വിഭവസമൃദ്ധമായ ഉത്രാടസദ്യ. അന്ന് വൈകുന്നേരമാണ് വലിയവിളക്കും പള്ളിവേട്ടയും നടക്കുന്നത്.

ALSO READ – തിരുവോണത്തിന് ഇനി പകുതി ദൂരം മാത്രം….; ഇന്ന് അഞ്ചാം നാളായ അനിഴം, പ്രത്യേകതകൾ അറിയണ്ട

തിരുവോണ നാളിൽ മഹാബലിയെ വരവേൽക്കുന്ന ആചാരവുമുണ്ട്. തിരുവോണ സ്പെഷ്യൽ സദ്യ രാവിലെ 10ന് തുടങ്ങും. പരിപ്പ്, പപ്പടം, ഒരു നുള്ള് ഉപ്പ്, സാമ്പാർ, എരിശ്ശേരി, കാളൻ, അവിയൽ, ഓലൻ, പച്ചടി, കിച്ചടി, അച്ചാർ, ഇഞ്ചിക്കറി, പാലട പ്രഥമൻ എന്നിവയടങ്ങിയതാണ് തിരുവോണ സദ്യ.

രസം വിളമ്പുന്നതോടെ സദ്യ അവസാനിക്കും. 108 കറികൾക്ക് തുല്യമായ ഇഞ്ചിത്തൈര് തൃക്കാക്കര ഓണസദ്യയിലെ പ്രധാന താരമാണ്. എല്ലാ മാസവും തിരുവോണ നാളിലും ഇതേ തനിമയോടെ ഇവിടെ സദ്യയും നടക്കും.

ഈ ദിവസം, ക്ഷേത്രത്തിൽ സാമ്പാർ, കാളൻ, എരിശ്ശേരി, ഇഞ്ചിത്തൈര്, ചേന (ആനക്കാൽ കറി) കറി അല്ലെങ്കിൽ ഉരുളക്കിഴങ്ങ് കറി, പയർ തോരൻ, പാൽ പായസം എന്നിവയും മറ്റും വിളമ്പുന്നു. ആറൻമുള സദ്യയുടെ അത്ര വിഭവങ്ങളും ആഘോഷവും ഇല്ലെങ്കിലും തൃക്കാക്കര സദ്യ മധ്യകേരളത്തിൽ ഏറെ പ്രസിദ്ധമാണ്.

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്