Places to Visit In Holy Week: വേളാങ്കണി മുതൽ കുരിശുമല വരെ; വിശുദ്ധ വാരത്തിൽ സന്ദർശിക്കാൻ സ്ഥലങ്ങൾ ഏറെ
Places to Visit In Holy Week: പെസഹവ്യാഴാഴ്ച, ദു:വെള്ളി തുടങ്ങി ഈ ആഴ്ച പൊതു അവധികൾ ഏറെയാണ്. ഈ വിരുദ്ധവാരത്തിൽ സന്ദർശിക്കാനായി ചില പുണ്യ സ്ഥലങ്ങൾ പരിചയപ്പെടാം.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുണർത്തി വിശുദ്ധ വാരത്തിന് തുടക്കമായി. പെസഹ വ്യാഴവും ദു:വെള്ളിയും ഉൾപ്പെടുന്ന ഈ ഏഴ് ദിവസങ്ങൾ വളരെയധികം ഭക്തിയോടും പ്രാർത്ഥനയോടും കൂടിയാണ് ക്രൈസ്തവർ കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ സന്ദർശിക്കാനായി ചില പുണ്യ സ്ഥലങ്ങൾ പരിചയപ്പെട്ടാലോ…
വേളാങ്കണി പള്ളി
ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനമായ ദേവാലയമാണ് വേളാങ്കണ്ണി പള്ളി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. മാതാവിന്റെ അത്ഭുതദർശനവുമായി ബന്ധപ്പെട്ടാണ് ഈ ദേവാലയത്തിന്റെ പിറവി.
കുരിശുമല
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് കുരിശുമല. ഇതിനെ തെക്കൻ കുരിശുമല എന്നും പറയാറുണ്ട്, ദു:ഖവെള്ളിയാഴ്ച മലകയറാൻ അനേകം വിശ്വാസികളാണ് ഇവിടെ എത്തുന്നത്.
മലയാറ്റൂർ പള്ളി
ക്രൈസ്തവ സഭാചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള പള്ളിയാണിത്. ഏകദേശം 500 വർഷം പഴക്കമുള്ള ചാപ്പൽ മലയാറ്റൂർ ദേവാലയത്തിലുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടെ എത്തുന്നത്.
എടത്വ പള്ളി
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്.
അർത്തുങ്കൽ പള്ളി
ആലപ്പുഴ ജില്ലയിലെ കടലോര ഗ്രാമമായ അർത്തുങ്കലിലാണ് സെന്റ് ആൻഡ്രൂസ് ബസിലിക്ക എന്ന അർത്തുങ്കൽ പള്ളി സ്ഥിതി ചെയ്യുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ് ഈ ദേവാലയം. എട്ട് നാൾ നീണ്ടുനിൽക്കുന്ന അർത്തുങ്കൽ പെരുന്നാൾ ഏറെ പ്രസിദ്ധമാണ്.