Elephants: വന്യജീവികളിലെ മികച്ച എക്കോസിസ്റ്റം എൻജിനിയർ; ആന നമ്മൾ ഉദേശിച്ച ആളല്ല!
Elephants Considered The Ultimate Ecosystem Engineers: കേരളത്തിൽ നോക്കുകയാണെങ്കിൽ പശ്ചിമഘട്ട മലനിരകളിലെ മലമ്പാതകളില്‍ മിക്കവയും ആനകളുടെ എൻജിനിയറിങ് മികവ് തുറന്നു കാട്ടുന്നവയാണ്.

സംസ്ഥാനത്ത് ആനകളുടെ എണ്ണം കുറയുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. കഴിഞ്ഞ വർഷം വനം വകുപ്പ് നടത്തിയ അന്തർ സംസ്ഥാന സെൻസസിലാണ് ഇക്കാര്യം വ്യക്തമായത്. ഏഴ് ശതമാനത്തോളം കുറവാണ് സംസ്ഥാനത്തെ ആനകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വംശനാശത്തിന്റെ വക്കിലേക്ക് ആനയെത്താൻ പോകുകയാണെന്ന യാഥാർത്യമാണ് നാം മനസ്സിലാക്കേണ്ടത്.
ആനയുടെ സംരക്ഷണത്തിനും അതിന്റെ നിലനിൽപ്പിനും വേണ്ടി ലക്ഷകണക്കിന് രൂപയാണ് സർക്കാർ മാറ്റിവെക്കുന്നത്. എന്നാൽ എന്തിനാണ് ഇവയെ സംരക്ഷിക്കാൻ ഇത്രത്തോളം ശ്രദ്ധിക്കുന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ള അത് ആവാസവ്യവസ്ഥകളുടെ നിൽനിൽപ്പിന് വേണ്ടിയാണ് എന്നത്. ഏഷ്യയിലും ആഫ്രിക്കയിലുടനീളമുള്ള ആവാസവ്യവസ്ഥകൾ തകരാതിരിക്കുന്നതിൽ ഏറ്റവും വലിയ പങ്കാണ് ആന വഹിക്കുന്നത്.
ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ ആനകളുടെ പങ്ക്
വനവൽക്കരണത്തിനപ്പുറം, ആനകളുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ അവ നിർണായക പങ്ക് വഹിക്കുന്നു. വലിയ സസ്തനികളായതിനാൽ, ആനകളുടെ ചലനം പലപ്പോഴും ഇടതൂർന്ന വനങ്ങളിലൂടെയുള്ള വിടവുകൾ സൃഷ്ടിക്കുന്നു. മറ്റ് നിരവധി ജീവിവർഗങ്ങൾക്ക് ഇവ പ്രധാന വഴിത്തിരിവുകളായി മാറുന്നു. ഇത് വനത്തിലേക്ക് എത്തുന്ന സൂര്യപ്രകാശത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. ഇതോടെ നിലത്ത് വളരുന്ന സസ്യജാലങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. ഇതിനു പുറമെ കാട്ടുതീ നിയന്ത്രിക്കുന്നതിലും ആനകൾ വലിയ പങ്കാണ് വഹിക്കുന്നത്, പ്രത്യേകിച്ച് വനത്തിന്റെ സമീപത്ത്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്.
മികച്ച എക്കോസിസ്റ്റം എൻജിനിയർ
പ്രകൃതിയിൽ നിലനിൽക്കുന്ന ഒരു സ്വയംനിര്‍വ്വഹണ സംവിധാനത്തെയാണ് എക്കോസിസ്റ്റം എൻജിനിയറിങ് എന്ന് പറയപ്പെടുന്നത്. ജൈവ അജൈവ പദാര്‍ത്ഥങ്ങളുടെ ഭൗതികാവസ്ഥയില്‍ മാറ്റം വരുത്തി ജീവജാലങ്ങള്‍ക്ക് വിഭവങ്ങളുടെ ലഭ്യത സജ്ജമാക്കുന്ന പ്രക്രിയെയാണ് എക്കോസിസ്റ്റം എൻജിനിയറിങ് എന്ന് പറയുന്നത്. ഉദാഹരണമാണ് മരങ്ങളില്‍ മരംകൊത്തികള്‍ നിര്‍മ്മിക്കുന്ന മരപ്പൊത്തുകളും ജലാശയങ്ങളില്‍ ബീവര്‍ നിര്‍മ്മിക്കുന്ന തടയണകളും ഒക്കെ. ഇതിലൂടെ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കാനും പരിപാലിക്കാനും കഴിയുന്നു. ഇത്തരം പ്രവർത്തിയെ സഹായിക്കുന്നതിൽ ജീവികൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇത്തരം ജീവികളെ എക്കോസിസ്റ്റം എൻജിനിയര്‍മാര്‍ എന്ന വിളിക്കുന്നു. ഇതിലെ പ്രധാന ജീവിയാണ് ആന.
കാട്ടിലെ ഏറ്റവും വലുപ്പവും ഭാരവുമുള്ള ജീവിയായ ആന എക്കോസിസ്റ്റം എൻജിനിയർമാരുടെ പട്ടികയിൽ മുൻ പന്തിയിൽ തന്നെയുണ്ട്. ആവാസ വ്യവസ്ഥയുടെ പരിരക്ഷയ്ക്കും ജൈവവൈവിദ്ധ്യത്തിന്റെ നിലനില്‍പ്പിനും ആനകളുടെ സേവനം അത്യന്താപേക്ഷിതമാണ്. ആവാസ വ്യവസ്ഥയുടെ ഘടനയിൽ ധാരാളം മാറ്റാൻ വരുത്താൻ ആനയ്ക്ക് സാധിക്കും. ചുരങ്ങൾ രൂപപ്പെടുത്തുന്നതിലും മനുഷ്യൻ ഉൾപ്പടെയുള്ള മറ്റ് ജീവികൾക്ക് സഞാരപാത ഒരുക്കുന്നതിലും ആനകൾ മിടുക്കന്മാരാണ്.
വളരെ ഉയരത്തിൽ നിൽക്കുന്ന മരചില്ലകൾ ഭക്ഷിക്കാൻ ആനകൾ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഇതിന്റെ അവശേഷിപ്പ് മറ്റു ചെറു ജീവികള്‍ക്കും ലഭിക്കുന്നു. വിത്ത് വിതരണത്തിലും ആനകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ആനകൾ കഴിക്കുന്ന വിത്തുകളിൽ 45% മാത്രമേ ദഹിപ്പിക്കപ്പെടുന്നുള്ളൂ, ബാക്കിയുള്ളത് ആനപിണ്ഡത്തിലൂടെ പുറത്തേക്കുവിടുന്നു. ആനപിണ്ഡത്തിലൂടെ ഗണ്യമായ അളവിൽ വിത്തുകൾ അടങ്ങിയിട്ടുണ്ട്. ഒരു ആഫ്രിക്കൻ കാട്ടാനപിണ്ഡത്തിലൂടെ ഒരു ദിവസം ഒരു ചതുരശ്ര കിലോമീറ്ററിന് 346 വിത്തുകൾ വിതറുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തി. ഈ വിത്തുകള്‍ക്ക് പോഷകം നല്‍കുന്നതിലൂടെ സസ്യവളര്‍ച്ചയില്‍ സഹായിക്കാനും ആനപ്പിണ്ടം സഹായിക്കുന്നു.
കേരളത്തിൽ നോക്കുകയാണെങ്കിൽ പശ്ചിമഘട്ട മലനിരകളിലെ മലമ്പാതകളില്‍ മിക്കവയും ആനകളുടെ എൻജിനിയറിങ് മികവ് തുറന്നു കാട്ടുന്നവയാണ്. ആനകൾ നിരന്തരം സഞ്ചരിച്ച പാതകൾ പിന്നീട് മനുഷ്യര്‍ക്കും മറ്റ് ജന്തുക്കള്‍ക്കും കാട്ടിലൂടെ സുഗമമായി സഞ്ചരിക്കാവുന്ന പാതകളായി രൂപമാറ്റം സംഭവിച്ചവയാണ്.