വയറു നിറഞ്ഞാൽ ഉടൻ ഉറക്കം വരാറുണ്ടോ? കാരണമിതാണ്, ഒഴിവാക്കാം ഈസിയായി Malayalam news - Malayalam Tv9

Food Coma: വയറു നിറഞ്ഞാൽ ഉടൻ ഉറക്കം വരാറുണ്ടോ? കാരണമിതാണ്, ഒഴിവാക്കാം ഈസിയായി

Published: 

28 May 2024 17:28 PM

വയറു നിറച്ച് ഭക്ഷണം കഴിച്ച ഉടൻ ഉറക്കം വരുക എന്നത് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം. ഇനി വിഷമിക്കേണ്ട ഈസിയായി ഒഴിവാക്കാം.

1 / 7വിശേഷ ദിവസങ്ങളായിക്കോട്ടെ സാധാരണ ദിവസമായിക്കോട്ടെ വയറു നിറച്ച് ഭക്ഷണം കഴിച്ചാൽ പലർക്കും പെട്ടെന്ന് ഉറക്കം വരാറുണ്ട്. ഈ അവസ്ഥയെ ഫുഡ് കോമ എന്നാണ് വിളിക്കുന്നത്. ഈ ഉറക്കം എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് വരുന്നു എന്ന് നോക്കാം.

വിശേഷ ദിവസങ്ങളായിക്കോട്ടെ സാധാരണ ദിവസമായിക്കോട്ടെ വയറു നിറച്ച് ഭക്ഷണം കഴിച്ചാൽ പലർക്കും പെട്ടെന്ന് ഉറക്കം വരാറുണ്ട്. ഈ അവസ്ഥയെ ഫുഡ് കോമ എന്നാണ് വിളിക്കുന്നത്. ഈ ഉറക്കം എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് വരുന്നു എന്ന് നോക്കാം.

2 / 7

എന്താണ് ഫുഡ് കോമ: ഭക്ഷണം കഴിച്ച് ശേഷം ഉറക്കം വരുന്നതിനെയോ ക്ഷീണം അനുഭവപ്പെടുന്നതിനെയോ ആണ് ഫുഡ് കോമ എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ ഇത് അനുഭവപ്പെടുന്നത് ഉച്ചഭക്ഷണത്തിന് ശേഷമാണ്.

3 / 7

ഉറക്കമില്ലായ്മ, അലസത, ശാരീരിക ക്ഷീണം, താഴ്ന്ന ഊർജ്ജ നില, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ ഭക്ഷണത്തിനു ശേഷമുള്ള മയക്കം എന്നും നാട്ടിൻപുറങ്ങളിൽ പറയാറുണ്ട്.

4 / 7

ഫുഡ് കോമയ്ക്ക് കാരണമായി വരുന്ന ചില ഘടകങ്ങളുണ്ട്. രക്തചംക്രമണത്തിലെ മാറ്റങ്ങൾ അതിലൊന്നാണ്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മുടെ തലച്ചോറിലെ രക്തയോട്ടം കുറയുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രഭാതഭക്ഷണം കഴിക്കാത്തവരിലാണ് കൂടുതലായി ഇത് നടക്കുന്നത്.

5 / 7

What Is a Food Coma, and What Causes It?

6 / 7

അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുളള ഈ ഫുഡ് കോമ 4 മണിക്കൂർ വരെ നീണ്ടുനിൽക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

7 / 7

സമീകൃതാഹാരം പാലിക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, വെള്ളം, ചായ, ജ്യൂസ് തുടങ്ങിയവയൊക്കെ ധാരാളം കുടിക്കുക, രാത്രിയിൽ നന്നായി ഉറങ്ങുക തുടങ്ങിയവയാണ് ഫുഡ് കോമയെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍