Health tips: ദിവസവും മുട്ട കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. പേശികളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കുന്നു.

Health tips: ദിവസവും മുട്ട കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Benefits of eating egg

neethu-vijayan
Updated On: 

04 May 2024 20:13 PM

സമീകൃതാഹാരത്തിൻ്റെ ഭാഗമായാണ് മിക്ക ആളുകളും ദിവസവും മുട്ട കഴിക്കുന്നത്. പ്രോട്ടീൻ്റെ ഉയർന്ന ഗുണമേന്മയുള്ള മികച്ച ഉറവിടമാണ് മുട്ട. രോഗപ്രതിരോധ പ്രവർത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ്. പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്രോട്ടീൻ

നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ഒമ്പത് അമിനോ ആസിഡുകളും അടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ്റെ ഒരു മികച്ച ഉറവിടമാണ് മുട്ട. പേശികളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി കൂട്ടാനും പ്രോട്ടീൻ ആവശ്യമായതിനാൽ ഇതടങ്ങിയ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

പോഷകങ്ങളാൽ സമ്പന്നം

വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം, സിങ്ക് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും മുട്ട കഴിക്കുന്നതിലൂടെ ​ഏറെ ​ഗുണങ്ങളാണ് ലഭിക്കുക.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഇത് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ.

കണ്ണിൻ്റെ ആരോഗ്യം

കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. അതിനാൽ പതിവായി മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ് ​ഗുണം ചെയ്യുന്നു.

തലച്ചോറിൻ്റെ പ്രവർത്തനം

മസ്തിഷ്ക വികസനത്തിനും പ്രവർത്തനത്തിനും വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ. അതിനാൽ പതിവായി മുട്ട കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിന് വളരെ നല്ലാതാണെന്ന് വിദ​ഗ്ധർ പറയുന്നു.

വണ്ണം കുറയ്ക്കാൻ

നിങ്ങളുടെ ഡയറ്റിൽ മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നത് ആണ് ഇതിൻ്റെ കാരണം.

പേശികളുടെ ആരോഗ്യം

പ്രോട്ടീനുകളുടെ കലവറയായ മുട്ട പതിവായി പുരുഷന്മാർ കഴിക്കുന്നകത് മസിൽ പേശികളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം

കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ് മുട്ട. എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനും ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.

ചർമ്മത്തിൻ്റെ ആരോഗ്യം

വിറ്റാമിൻ എ, ഇ, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

Related Stories
Pregnant Woman Skincare: ഗർഭിണികൾ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
Aloe Vera Side Effects: കറ്റാർ വാഴ മുടിയിൽ പുരട്ടുന്നത് ശ്രദ്ധക്കണേ! ആരും പറയാത്ത അപകടങ്ങൾ
Sunita Williams: നടക്കാന്‍ ബുദ്ധിമുട്ട്, വേദന, മറ്റ് പ്രശ്‌നങ്ങള്‍; ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനെയും വില്‍മോറിനെയും കാത്തിരിക്കുന്നത് വെല്ലുവിളികള്‍
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം