ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര ആയാലോ? ഗുണങ്ങൾ അറിയാം Malayalam news - Malayalam Tv9

Benefits Of Jaggery: ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര ആയാലോ? ഗുണങ്ങൾ അറിയാം

Published: 

10 Jun 2024 15:09 PM

Benefits Of Jaggery: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ശർക്കര. ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും.

1 / 6ഭക്ഷണത്തിന്

ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കൂടാതെ ഗ്യാസ് മൂലം വയറു വീർത്തിരിക്കുന്ന അവസ്ഥ തടയാനും ഇവ സഹായിക്കും.

2 / 6

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഒന്നാണ് ശർക്കര. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

3 / 6

ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ ശർക്കര കഴിക്കുന്നത് അയേണിൻറെ കുറവിനെ പരിഹരിക്കുന്നു. കൂടാതെ ശർക്കര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

4 / 6

എല്ലുകളുടെ ആരോഗ്യത്തിനും ശർക്കര വളരെ നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാൻ ശർക്കര നിങ്ങളെ സഹായിക്കും.

5 / 6

പൊട്ടാസ്യവും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ വളരെ നല്ലതാണ്. ശർക്കര കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർജം പകരാനും സഹായിക്കും.

6 / 6

വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ശർക്കര ശ്വാസകോശത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ശർക്കര കഴിക്കുന്നത് ആർത്തവവേദനയിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുന്നു.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം