ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കൂടാതെ ഗ്യാസ് മൂലം വയറു വീർത്തിരിക്കുന്ന അവസ്ഥ തടയാനും ഇവ സഹായിക്കും.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഒന്നാണ് ശർക്കര. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ ശർക്കര കഴിക്കുന്നത് അയേണിൻറെ കുറവിനെ പരിഹരിക്കുന്നു. കൂടാതെ ശർക്കര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിനും ശർക്കര വളരെ നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാൻ ശർക്കര നിങ്ങളെ സഹായിക്കും.
പൊട്ടാസ്യവും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ വളരെ നല്ലതാണ്. ശർക്കര കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർജം പകരാനും സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ശർക്കര ശ്വാസകോശത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ശർക്കര കഴിക്കുന്നത് ആർത്തവവേദനയിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുന്നു.