5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dinner Time: രാത്രി വൈകിയാണോ അത്താഴം കഴിക്കുന്നത്? എങ്കിൽ വേ​ഗം നിർത്തിക്കോളൂ, പണിയാകും

Eating Late At Night Causes: രാത്രി 9 മണിക്ക് ശേഷമുള്ള അത്താഴം നിങ്ങളുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഉറക്കകുറവ്, ശരീരഭാരം വർദ്ധിക്കുക, ഹൃദ്രോഗ സാധ്യത എന്നിവയെല്ലാം ഈ ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Dinner Time: രാത്രി വൈകിയാണോ അത്താഴം കഴിക്കുന്നത്? എങ്കിൽ വേ​ഗം നിർത്തിക്കോളൂ, പണിയാകും
Represental ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 16 Feb 2025 20:42 PM

തിരക്കുപിടിച്ച ജീവിതത്തിനിടിയിൽ ആഹാരം കഴിക്കാൻ മറക്കുന്നവരും സമയത്ത് കഴിക്കാത്തവരും ധാരാളമാണ്. ചിലർക്കാണെങ്കിൽ എത്ര കഴിച്ചാലും രാത്രി വൈകി ഒന്നുകൂടെ ആഹാരം കഴിക്കുന്ന പതിവുണ്ട്. എന്നാൽ രാത്രി 9 മണിക്ക് ശേഷമുള്ള അത്താഴം നിങ്ങളുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഉറക്കകുറവ്, ശരീരഭാരം വർദ്ധിക്കുക, ഹൃദ്രോഗ സാധ്യത എന്നിവയെല്ലാം ഈ ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാൽ ഇടയ്ക്ക് എപ്പോഴെങ്കിലും വൈകി ആഹാരം കഴിക്കുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും സ്ഥിരമായി അത്തരത്തിൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വൈകിയുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോക്കാം.

ഉറക്കക്കുറവ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. വൈകി ഭക്ഷണം കഴിക്കുന്നവർ വൈകി ഉറങ്ങാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഉറക്കചക്രം തടസ്സപ്പെടുത്തുന്നു. മാത്രമല്ല, വൈകിയുള്ള ഭക്ഷണം ദഹനവ്യവസ്ഥ തകരാറിലാക്കാൻ കാരണമാകും.

ശരീരഭാരം കൂടുന്നു

നല്ല ദഹനത്തിനും ഭാരം നിയന്ത്രിക്കുന്നതിനും നേരത്തെ അത്താഴം കഴിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഭക്ഷണ സമയത്തിന്റെ പങ്ക് വളരെ വലുതാണ്. നമ്മൾ എത്ര വൈകി കഴിക്കുന്നുവോ അത്രയും ഭക്ഷണം കുടലിൽ തന്നെ തുടരുകയും അത് ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. നേരത്തെ അത്താഴം കഴിച്ചാൽ വേ​ഗം തന്നെ ദഹനം നടക്കുന്നു.

ദഹനക്കുറവും വയറു വീർക്കലും

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ദഹനത്തെ കാര്യമായി ബാധിക്കും. കാരണം ഇത് ശരിയായ ദഹനത്തിന് വളരെ കുറച്ച് സമയം മാത്രമാണ് നൽകുന്നത്. ആസിഡ് റിഫ്ലക്സ്, വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം ശരിയായ രീതിയിൽ വേർതിരിക്കുമ്പോൾ ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, ഇതിലൂടെ ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാൻ സാധിക്കുന്നു.

ഹൃദ്രോഗം രക്താതിമർദ്ദം

ഹൃദയാരോഗ്യത്തിൽ ഭക്ഷണ സമയം നിർണായക പങ്ക് വഹിക്കുന്നു. പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, പിസിഒഡി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ള വ്യക്തികൾക്ക് രാത്രി വൈകിയുള്ള അത്താഴം പ്രത്യേകിച്ച് ദോഷകരമാകുമെന്ന് പോഷകാഹാര വിദഗ്ധൻ മെഹർ രജ്പുത് പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് മൂലം രക്തസമ്മർദ്ദത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാകും. ഇവ രണ്ടും ഹൃദ്രോഗത്തിന് കാരണമാകുന്നു.

ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് അനുസരിച്ച്, അത്താഴത്തിന് ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ്, ഇത് ഉറങ്ങുന്നതിന് മുമ്പ് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ മതിയായ സമയം നൽകുന്നു. ഇത് മികച്ച ഉപാപചയ ആരോഗ്യം നിലനിർത്താനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.