Thyroid Disorder: തൈറോയ്ഡ് ആണോ പ്രശ്നം? എളുപ്പത്തിലുള്ള പരിഹാരം വീട്ടിലുണ്ട്…

Easy Home Remedies for Thyroid: തൈറോയ്ഡ് സ്ത്രീകളിൽ അമിതവണ്ണം, ക്രമരഹിതമായ ആർത്തവം, ക്ഷീണം, മാനസികാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ വീട്ടിലുള്ള ചില മരുന്നുകൾ കൊണ്ട് ഇതിനെ ചെറുക്കാം എന്ന് എത്രപേർക്ക് അറിയാം?

Thyroid Disorder: തൈറോയ്ഡ് ആണോ പ്രശ്നം? എളുപ്പത്തിലുള്ള പരിഹാരം വീട്ടിലുണ്ട്...

പ്രതീകാത്മക ചിത്രം (Image courtesy : Kinga Krzeminska/Moment/Getty Images)

Published: 

03 Oct 2024 10:07 AM

തിരുവനന്തപുരം: ഇക്കാലത്ത് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ്. നിരവധിപ്പേരാണ് ഇതിന് ദിനംപ്രതി ചികിത്സ തേടുന്നത്. കഴുത്തിന്റെ പിൻഭാ​ഗത്തുള്ള ഈ ​ഗ്രന്ഥി ഇത്രവലിയ പ്രശ്നം ഉണ്ടാക്കുമോ എന്ന് ആലോചിക്കേണ്ട. തൈറോയ്ഡ് ​ഗ്രന്ഥിയൊരു സംഭവം തന്നെയാണ്. ഇത് നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തെ ( രാസപ്രവർത്തനങ്ങളെ) നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ്. ഇത് തൈറോക്സിൻ (T4), ട്രയോഡൊഥൈറോണിൻ (T3) എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

ഈ തൈറോയ്ഡ് പ്രശ്നത്തെ മെഡിക്കൽ വിദഗ്ധർ രണ്ടായി തിരിച്ചിട്ടുണ്ട്. ഒന്ന് ഹൈപ്പോതൈറോയിഡിസം, മറ്റൊന്ന് ഹൈപ്പർതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം അണ്ടർ ആക്റ്റീവ് തൈറോയ്ഡ് എന്നും അറിയപ്പെടുന്നു. ഒരു വ്യക്തി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാത്തപ്പോൾ ഇത് സംഭവിക്കുന്നു.

ഒരേ സമയം ശരീരം വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പർതൈറോയിഡിസം ഉണ്ടാകുന്നത്. ഈ ഹൈപ്പോതൈറോയിഡിസമാണ് പല സ്ത്രീകളിലും പൊണ്ണത്തടിക്ക് കാരണം. സാധാരണയായി തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ALSO READ – ഡയറ്റ് എടുക്കുകയാണോ? എങ്കില്‍ ഈ പച്ചക്കറികള്‍ കഴിക്കുന്നതാണ് നല്ലത്‌

തൈറോയ്ഡ് സ്ത്രീകളിൽ അമിതവണ്ണം, ക്രമരഹിതമായ ആർത്തവം, ക്ഷീണം, മാനസികാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ വീട്ടിലുള്ള ചില മരുന്നുകൾ കൊണ്ട് ഇതിനെ ചെറുക്കാം എന്ന് എത്രപേർക്ക് അറിയാം? എളുപ്പത്തിൽ തയ്യാറാക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം.

 

മല്ലിയില

 

മല്ലിയിലയ്ക്ക് സ്വാഭാവിക തൈറോയ്ഡ് നിയന്ത്രിക്കാൻ കഴിവുണ്ട്. തൈറോയ്ഡ് നിയന്ത്രണത്തിന് ഒരു ഗ്ലാസ് വെള്ളം എടുത്ത് രണ്ട് സ്പൂൺ മല്ലിയില ചേർത്ത് ഒരു രാത്രി മുഴുവൻ കുതിർക്കുക. രാവിലെ ഉറക്കമുണർന്നതിന് ശേഷം ഇവ കഴിക്കുന്നത് ഹൈപ്പർതൈറോയിഡിസം നിയന്ത്രണ വിധേയമാക്കും.

ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. മല്ലിയില നീരിൽ വിറ്റാമിൻ എ, സി, ബി എന്നിവയുണ്ട്. ഇവ തൈറോയിഡിൻ്റെ അളവ് നിയന്ത്രിക്കുകയും തൈറോയിഡിൻ്റെ അളവ് സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നം എല്ലുകളിൽ കടുത്ത വേദനയുണ്ടാക്കും.

അസ്ഥി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിന് മല്ലിയില ജ്യൂസ് വളരെ ഫലപ്രദമാണ്. കൂടാതെ മല്ലിയില ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു.

 

തുളസി കറ്റാർ വാഴ ഇലകൾ

 

തുളസിയും കറ്റാർ വാഴയും രണ്ട് ​ഗുണപ്രദമായ മരുന്നുകളാണ്. ഇവ രണ്ടും ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് തുളസി ഇലകൾ. ഇവ തൈറോയ്ഡ് പ്രശ്‌നങ്ങളെ നിയന്ത്രണ വിധേയമാക്കുന്നു. എന്നാൽ ഹൈപ്പർതൈറോയ്ഡ് രോഗികൾ മാത്രമേ ഇവ കഴിക്കാവൂ.

തുളസിയിലയുടെ നീര് തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം നൽകുന്നു. രണ്ട് സ്പൂണ് തുളസി നീരും ഒരു സ്പൂണ് കറ്റാര് വാഴ നീരും മിക് സ് ചെയ്ത് ജ്യൂസ് ആക്കി കഴിക്കുക. ഇവ സ്ഥിരമായി കഴിക്കുന്നതിലൂടെ തൈറോയ്ഡ് പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം.

 

വെളിച്ചെണ്ണ

തൈറോയ്ഡ് പ്രശ്‌നമുള്ളവർക്ക് വെളിച്ചെണ്ണ മരുന്നായി കഴിക്കാം. വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ തൈറോയ്ഡ് ഗ്രന്ഥിക്ക് നന്നായി പ്രവർത്തിക്കുന്നു. കൂടാതെ, വെളിച്ചെണ്ണ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ശരീര താപനില നിയന്ത്രിക്കുന്നു. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ