AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Easter Wishes In Malayalam: യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലുമായി വീണ്ടുമൊരു ഈസ്റ്റർ; സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ആശംസകൾ കൈമാറാം

Happy Easter Wishes 2025:സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Easter Wishes In Malayalam: യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലുമായി വീണ്ടുമൊരു ഈസ്റ്റർ; സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ആശംസകൾ കൈമാറാം
Happy Easter WishesImage Credit source: social media
sarika-kp
Sarika KP | Published: 19 Apr 2025 21:43 PM

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്ററിനെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. യെശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലാണ് ഈസ്റ്റർ. നീണ്ട 50 ദിവസത്തെ നൊമ്പിനും പ്രാർത്ഥനയ്ക്ക് ശേഷമാണ് ഈസ്റ്റർ ആഘോഷങ്ങൾ. ഇന്നേ ദിവസം സംസ്ഥാനത്തെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശ്രുശ്രൂഷകളും തിരുകർമ്മങ്ങളും ദിവ്യബലിയും നടക്കും. ക്രൈസ്തവ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഒരുക്കി നൽകുന്നു.

സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

  • സമാധാനവും പ്രതീക്ഷയും നിറഞ്ഞ ഈസ്റ്റർ ആശംസകൾ
  • അവൻ ഉയർത്തെഴുന്നേറ്റു, ഈ മഹാത്തായ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ
  • എന്നേക്കും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഉണ്ടാകട്ടെ, ഈസ്റ്റർ ദിനാശംസകൾ!
  • ഈസ്റ്റർ അത്ഭുതം നിങ്ങളുടെ ജീവിതത്തിലും പ്രകാശിക്കട്ടെ, ആശംസകൾ
  • ചൈതന്യം സന്തോഷവും സ്നേഹവും കരുതലും നിങ്ങളുടെ ജീവിതത്തിൽ നിറയ്ക്കട്ടെ, ഈസ്റ്റർ ദിനാശംസകൾ!
  • നിങ്ങളുടെ ജീവിതവും സന്തോഷത്തോടെ വളരട്ടെ, ഈസ്റ്റർ ആശംസകൾ
  • വസന്തകാലം പോലെ തന്നെ മനോഹരവും തിളക്കമാർന്നതുമായ ഒരു ഈസ്റ്റർ ആശംസകൾ
  • സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ ഈസ്റ്റർ ആശംസകൾ
  • ഈ ഈസ്റ്റർ നിങ്ങൾക്ക് പുതിയൊരു തുടക്കമാകട്ടെ, ആശംസകൾ
  • ഈ ഉയിർത്തെഴുന്നേൽപ്പ് കാലം നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും ശക്തിയും പ്രത്യാശയും സമാധാനവും കൊണ്ടുവരട്ടെ

Also Read:വേദനകൾക്ക് അവസാനം, മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റ് ക്രിസ്തു; പ്രത്യാശയുടെ സന്ദേശവുമായി നാളെ ഈസ്റ്റർ

ഈസ്റ്ററും വിശ്വാസവും

ഗാഗുൽത്താമലയിലെ കുരിശിൽ യേശു തൂങ്ങി മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമയിലാണ് ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഓശാനയോട് കൂടിയാണ് ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നത്. പിന്നാലെ പെസഹ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞാണ് ഈസ്റ്റർ ആഘോഷം. കുരിശിലേറ്റുന്നതിന് മുൻപ് യേശു ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്നതിന്റെ ഓർമ്മയിലാണ് ഓശാന ഞായർ ആ​ഘോഷിക്കുന്നത്. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ പെസഹ വ്യാഴവും.ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും സ്മരണ പുതുക്കലാണ് ദുഃഖവെള്ളി. ഇന്നേ ദിവസം ക്രൈസ്തവർ പ്രാർത്ഥനകളും ഉപവാസവും അനുഷ്ഠിക്കുന്നു.