Easter 2025 Gifts Ideas: ഇത്തവണ വെറൈറ്റി പിടിച്ചാലോ? ഈസ്റ്ററിന് ഗിഫ്റ്റ് കൊടുത്ത് എല്ലാവരെയും ഞെട്ടിക്കാം
New Gift Ideas For Easter 2025: ഇത്തവണ മുതിര്‍ന്ന കുട്ടികള്‍ക്കും ഒരുപോലെ സമ്മാനിക്കാവുന്ന ചില ഗിഫ്റ്റുകള്‍ പരിചയപ്പെട്ടാലോ? ഈസ്റ്റര്‍ ആശംകളോടൊപ്പം ഈ സമ്മാനങ്ങളും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം.

ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷത്തിനായുള്ള തയാറെടുപ്പുകളിലാണ്. എല്ലാ ഈസ്റ്ററിനും പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന പതിവുണ്ട്. എല്ലാ തവണയും മനസില്‍ പുതിയ പുതിയ സമ്മാന ആശയങ്ങള്‍ ആണല്ലേ ഉണ്ടാകാറുള്ളത്? ഇത്തവണ എന്ത് വാങ്ങിക്കാനാണ് നിങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്?
ഇത്തവണ മുതിര്‍ന്ന കുട്ടികള്‍ക്കും ഒരുപോലെ സമ്മാനിക്കാവുന്ന ചില ഗിഫ്റ്റുകള്‍ പരിചയപ്പെട്ടാലോ? ഈസ്റ്റര്‍ ആശംകളോടൊപ്പം ഈ സമ്മാനങ്ങളും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം.
ബണ്ണി ബാക്ക്പാക്ക്
പെണ്‍കുട്ടികള്‍ക്ക് നല്‍കാവുന്ന അതിമനോഹരമായ സമ്മാനമാണ് ബണ്ണി ബാക്ക്പാക്ക്. ഒന്നിലധികം സാധനങ്ങളില്‍ കൊണ്ടുപോകാനും ഈ ബാഗ് സഹായിക്കും.




ടി ഷര്‍ട്ട്
മുയലുകള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ സമ്മാനമായി നല്‍കാവുന്നതാണ്.
കോര്‍ക്ക് വൈന്‍ സ്ട്രിങ് ലൈറ്റ് ബോട്ടില്‍
പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന മറ്റൊരു കാര്യമാണ് ഫാന്‍സി ലൈറ്റുകള്‍. കോര്‍ക്ക് വൈന്‍ സ്ട്രിങ് ലൈറ്റ് ബോട്ടിലുകള്‍ നല്‍കുന്നത് വഴി അവരുടെ ജീവിതം പ്രകാശിക്കട്ടെ.
പ്ലഷ് കളിപ്പാട്ടങ്ങള്‍
കെട്ടിപ്പിടിച്ച് കിടുന്നുറങ്ങാന്‍ കുട്ടികള്‍ക്ക് ഈ ഈസ്റ്ററിന് പ്ലഷ് കളിപ്പാട്ടങ്ങളില്‍ പെടുന്ന ക്യാരറ്റുകള്‍ സമ്മാനിക്കാവുന്നതാണ്.
Also Read: Good Friday 2025: ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും; ഈ രുചിക്ക് മുമ്പിൽ മറ്റെല്ലാം മുട്ടുകുത്തും
മുട്ട ലേസ് കട്ടര്‍
അതിഥികള്‍ക്ക് മുന്നില്‍ ഭക്ഷണം അതിമനോഹരമായി വിളമ്പാന്‍ മുതിര്‍ന്നവര്‍ക്കായി മുട്ട ലേസ് കട്ടര്‍ സമ്മാനിക്കാവുന്നതാണ്.
മുയല്‍ തൊപ്പി
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് മുയല്‍ തൊപ്പി. അതായാലോ ഇത്തവണത്തെ ഈസ്റ്റര്‍ സമ്മാനം?