5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Okra Water Benefits: മുഖവും മുടിയും ഒരുപോലെ തിളങ്ങാൻ വെണ്ടയ്ക്ക വെള്ളം… കുടിക്കേണ്ടത് ഇങ്ങനെ

Drink Okra Water For Hair And Skin: വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള വ്യത്യസ്തമായ വിഭവങ്ങൾ നമ്മൾ തയാറാക്കാറുണ്ട്. എന്നാൽ ഇതു കൂടാതെ വെണ്ടയ്ക്ക കൊണ്ട് ഒരു പാനീയവും തയാറാക്കാവുന്നതാണ്. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വളരെയധികം സഹായിക്കുന്നു. വെണ്ടയ്ക്കയുടെ രുചി ഇഷ്ടമില്ലാത്തവർക്കും ഈ പാനീയം ഇഷ്ടപ്പെടും.

Okra Water Benefits: മുഖവും മുടിയും ഒരുപോലെ തിളങ്ങാൻ വെണ്ടയ്ക്ക വെള്ളം… കുടിക്കേണ്ടത് ഇങ്ങനെ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 19 Nov 2024 07:16 AM

എല്ലാ വീടുകളിലും സ്ഥിരമായി കാണുന്ന പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. പല തരത്തിലുള്ള ആരോഗ്യ ​ഗുണങ്ങളുള്ള വെണ്ടയ്ക്ക് ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ നല്ലതാണ്. വൈറ്റമിൻ എ, സി, കെ, മഗ്നീഷ്യം പൊട്ടാസ്യം ഫോളേറ്റ് എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അതുപോലെ എല്ലുകളുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ്. വെണ്ടയ്ക്ക വെള്ളം (Okra Water) കുടിക്കുന്നത് പോഷകങ്ങളെ വേഗത്തിൽ ആഗിരണം ചെയ്യാനും ചർമ്മത്തിൻ്റെ തിളക്കം കൂട്ടാനും സഹായിക്കും.

വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള വ്യത്യസ്തമായ വിഭവങ്ങൾ നമ്മൾ തയാറാക്കാറുണ്ട്. എന്നാൽ ഇതു കൂടാതെ വെണ്ടയ്ക്ക കൊണ്ട് ഒരു പാനീയവും തയാറാക്കാവുന്നതാണ്. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വളരെയധികം സഹായിക്കുന്നു. വെണ്ടയ്ക്കയുടെ രുചി ഇഷ്ടമില്ലാത്തവർക്കും ഈ പാനീയം ഇഷ്ടപ്പെടും. വെണ്ടയ്ക്കയിട്ട വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ
എന്തെല്ലാമെന്ന് നോക്കാം.

ചർമ്മത്തിൻ്റെ ആരോഗ്യം

ശരീരത്തിൻ്റെ മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് വെണ്ടയ്ക്ക. ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പിഗ്മൻ്റേഷനും ചർമ്മത്തിലെ ചുവപ്പുമൊക്കെ നീക്കം ചെയ്ത് ആവശ്യമായ തിളക്കം നൽകാൻ ഇത് ഏറെ നല്ലതാണ്. ഇതിലുള്ള വൈറ്റമിൻ എയും സിയും ഫ്രീ റാഡിക്കൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

അതുപോലെ പ്രമേഹം കുറയ്ക്കാനും കൊളാജൻ്റെ ഉത്പ്പാദനം കൂട്ടാനും വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും വെണ്ടയ്ക്കാവെള്ളം സഹായിക്കും. പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന വൃക്കരോഗമായ നെഫ്രോപ്പതിക്കുള്ള സാധ്യത കുറയ്ക്കാൻ വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നതാണ്.

ALSO READ: മുടി കൊഴിച്ചിൽ മാറി തഴച്ചു വളരും… റോസ്‌മേരി ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും

വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കാറുണ്ട്. ഇതിലെ വൈറ്റമിൻ എയും സിയും മുടിയെ വേരിൽ നിന്ന് തന്നെ ബലപ്പെടുത്താൻ ഏറെ നല്ലതാണ്. അതുപോലെ മുടി കൊഴിച്ചിൽ മാറ്റി മുടി വേഗത്തിൽ വളരാനും വെണ്ടയ്ക്ക വെള്ളം വളരെ മികച്ച രീതിയിൽ പ്രവർക്കും. കൂടാതെ മുടിയുടെ തിളക്കം കൂട്ടാനും ഇതൊരു നല്ല മാർഗമാണ്. അതുപോലെ കണ്ടീഷണറിന് പകരമായി വെണ്ടയ്ക്കയുടെ പശ മുടിയിൽ ഉപയോഗിക്കാവുന്നതാണ്.

വെണ്ടയ്ക്ക വെള്ളം ദിവസവും കുടിക്കാമോ?

അതേസമയം വെണ്ടയ്ക്ക വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആ​രോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. അമിതമായി ഇത് കുടിക്കുന്നത് വയറിന് ചില ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. കാരണം ഇതിലെ ഫൈബർ പലപ്പോഴും അമിതമായാൽ വയറിന് അത്ര നല്ലതായിരിക്കില്ല. ഡയറ്റിൽ ആവശ്യത്തിന് ഫൈബർ ഉൾപ്പെടുത്താത്തവർക്ക് തീർച്ചയായും വെണ്ടയ്ക്ക വെള്ളം ധാരാളമായി കുടിക്കാവുന്നതാണ്.

എങ്ങനെയാണ് ഇത് തയാറാക്കുന്നത്?

വെണ്ടയ്ക്ക ആദ്യം നന്നായി കഴുകി വ്യത്തിയാക്കി എടുത്ത വെള്ളത്തിൽ കുതിർത്ത് വയ്ക്കാം. ഏകദേശം 24 മണിക്കൂറെങ്കിലും ഇത് വെള്ളത്തിൽ കുതിർത്ത് വയ്ക്കേണ്ടതുണ്ട്. അതിന് ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തിനും മുടിയ്ക്കും പുറമെ ദഹനം നേരെയാക്കാനും അതുപോലെ അമിതവണ്ണം കുറയ്ക്കാനുമൊക്കെ വെണ്ടയ്ക്ക കുതിർത്ത വെള്ളം നിങ്ങളെ സഹായിക്കും.