Green Tea Benefits: തലച്ചോറിന്റെ ആരോഗ്യത്തിന് ദിവസവും ഗ്രീൻ ടീ കുടിക്കൂ; പഠനം പറയുന്നത് ഇങ്ങനെ

Benefits Of Drinking Green Tea Daily: കൂടാതെ നമുക്കറിയാവുന്നതിലും അധികം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ​ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ​ഗ്രീൻ ടീ വളരെ നല്ലതാണ്. അതിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകളാണ് ഇതിന് സഹായിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

Green Tea Benefits: തലച്ചോറിന്റെ ആരോഗ്യത്തിന് ദിവസവും ഗ്രീൻ ടീ കുടിക്കൂ; പഠനം പറയുന്നത് ഇങ്ങനെ

Green Tea

neethu-vijayan
Updated On: 

17 Jan 2025 20:12 PM

ശരീരഭാരം കുറയ്ക്കാൻ നമ്മൾ പിന്തുടരുന്ന ഒന്നാണ് ​ഗ്രീൻ ടീ. അതിരാവിലെ വെറും വയറ്റിൽ തടികുറയ്ക്കാൻ ​ഗ്രീൻ ടീ കുടിക്കുന്ന നിരവധിപേരുണ്ട്. എന്നാൽ ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? ചില പഠനങ്ങളാണ് ഈ കാര്യം വ്യക്തമാക്കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഗുണങ്ങൾ നൽകാനുള്ള കഴിവ് ഗ്രീൻ ടീയ്ക്ക് ഉണ്ടെന്നാണ് എൻ‌പി‌ജെ സയൻസ് ഓഫ് ഫുഡിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

പ്രായമാകുമ്പോൾ തലച്ചോറിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ​ഗ്രീൻ ടീ ഒരു വലിയ പങ്കു വഹിക്കുന്നതായും ഗവേഷണത്തിൽ പറയുന്നു. ഇതെല്ലാം കൂടാതെ നമുക്കറിയാവുന്നതിലും അധികം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ​ഗ്രീൻ ടീ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ​ഗ്രീൻ ടീ കുടിക്കുന്നത് വളരെ നല്ലതാണ്. അതിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകളാണ് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നത്.

ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയും ഗ്രീൻ ടീയിൽ ധാരാളമുണ്ട്. അത് ശരീരത്തിന് വേണ്ട പോഷകങ്ങളും ചർമ്മ സൗന്ദര്യത്തിന് വേണ്ട ‌ധാരാളം ഗുണങ്ങൾ നൽകുന്നു. പതിവായി ​ഗ്രീൻ ടീ കുടിക്കുന്നതിലൂടെ രോഗ പ്രതിരോധശക്തി വർധിപ്പിക്കാൻ സാധിക്കും. ജോലി സമ്മർദ്ദങ്ങൾ എപ്പോഴും ഒരാളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്ന ഘടകങ്ങളാണ്.

ഗ്രീൻ ടീയിലെ പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നതായി അമേരിക്കൻ ബൊട്ടാണിക്കൽ കൗൺസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ​ഗ്രീൻ ടീയിൽ ആൻ്റി ഡിപ്രസന്റായി പ്രവർത്തിക്കുന്ന തിയാനിനും മറ്റ് അവശ്യ അമിനോ ആസിഡുകളും അടിങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ നല്ല മാർ​ഗമാണ്. ചായ, കോഫി തുടങ്ങിയ പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻ ടീയിൽ കഫീൻ വളരെ കുറവാണ്.

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഒന്നായ ഗ്രീൻ ടീ ദന്തക്ഷയം, ദന്തരോഗങ്ങൾ, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ നശിപ്പിക്കുന്നു. വിവിധ അണുബാധകൾക്കെതിരെ പോരാടാൻ ശേഷിയുള്ള ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. സീസണൽ രോ​ഗങ്ങൾ പോലെയുള്ള പല രോ​ഗാവസ്ഥയിൽ നിന്നും ഇത് നിങ്ങളെ സംരക്ഷിക്കുന്നു.

കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും നിങ്ങളിലെ അധിക കൊഴുപ്പിനെ കത്തിച്ച് കളയുകയും ചെയ്യുന്നു. ഇതെല്ലാം കൂടാതെ ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറയുന്നതായി പഠനങ്ങൾ പറയുന്നുണ്ട്.

അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!