5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Green Tea Benefits: തലച്ചോറിന്റെ ആരോഗ്യത്തിന് ദിവസവും ഗ്രീൻ ടീ കുടിക്കൂ; പഠനം പറയുന്നത് ഇങ്ങനെ

Benefits Of Drinking Green Tea Daily: കൂടാതെ നമുക്കറിയാവുന്നതിലും അധികം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ​ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ​ഗ്രീൻ ടീ വളരെ നല്ലതാണ്. അതിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകളാണ് ഇതിന് സഹായിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

Green Tea Benefits: തലച്ചോറിന്റെ ആരോഗ്യത്തിന് ദിവസവും ഗ്രീൻ ടീ കുടിക്കൂ; പഠനം പറയുന്നത് ഇങ്ങനെ
Green TeaImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 16 Jan 2025 21:30 PM

ഗ്രീൻ ടീ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണങ്ങൾ നൽകാനുള്ള കഴിവ് ഗ്രീൻ ടീയ്ക്ക് ഉണ്ടെന്നാണ് എൻ‌പി‌ജെ സയൻസ് ഓഫ് ഫുഡിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പ്രായമാകുമ്പോൾ വൈജ്ഞാനിക പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിൽ ഈ പാനീയത്തിന് ഒരു പങ്കു വഹിക്കാൻ കഴിയുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് ​ഗ്രീൻ ടീ വളരെ നല്ലതാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ നമുക്കറിയാവുന്നതിലും അധികം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ​ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ​ഗ്രീൻ ടീ വളരെ നല്ലതാണ്. അതിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകളാണ് ഇതിന് സഹായിക്കുന്നത്.

ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശക്തി വർധിപ്പിക്കാൻ ഏറെ നല്ലതാണ്. ജോലി സമ്മർദ്ദമോ മറ്റ് സമ്മർദ്ദങ്ങളോ ഒരാളുടെ ശാരീരികവും മാനസികാരോ​ഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നതായി അമേരിക്കൻ ബൊട്ടാണിക്കൽ കൗൺസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഗ്രീൻ ടീയിലെ തിയാനിനും മറ്റ് അവശ്യ അമിനോ ആസിഡുകളും പ്രകൃതിദത്തമായ ആൻറി ഡിപ്രസന്റായി പ്രവർത്തിക്കുന്ന ഘടകങ്ങളാണ്. ഇത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. മറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻ ടീയിൽ കഫീൻ വളരെ കുറവാണ്.

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീൻ ടീ. അതിനാൽ ദന്തക്ഷയം, ദന്തരോഗങ്ങൾ, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ നശിപ്പിക്കുന്നു. ഗ്രീൻ ടീയിൽ ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ വിവിധ അണുബാധകൾക്കെതിരെ പോരാടുന്നു. ഇത് നിങ്ങളെ പല രോ​ഗാവസ്ഥയിൽ നിന്നും സംരക്ഷിക്കും.

ഗ്രീൻ ടീയിലെ കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും നിങ്ങളിലെ അധിക ഭാരം ഒഴിവാക്കുകയും ചെയ്യുന്നു. ഇതെല്ലാം കൂടാതെ ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ കുറയ്ക്കുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.