Dr S Somanath : ‘യാത്ര ചെയ്യരുതെന്നായിരുന്നു നിര്‍ദ്ദേശം, ചെവിയിലൂടെ രക്തം വന്നാല്‍ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞു’;അര്‍ബുദത്തെ അതിജീവിച്ചതിനെക്കുറിച്ച് ഡോ. എസ്. സോമനാഥ്
Dr S Somanath opens up on battle with cancer: യാത്ര ചെയ്യാന്‍ അനുവാദമില്ലായിരുന്നു. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ യാത്ര ചെയ്യേണ്ടി വന്നു. യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കില്ലെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു. രക്തത്തിലെ കൗണ്ട് രണ്ട് ലക്ഷത്തിലധികം വേണം. രക്തത്തിലെ കൗണ്ട്, 20,000-ലേക്ക് എത്തുകയായിരുന്നുവെന്നും സോമനാഥ്

ഡോ. എസ്. സോമനാഥ്
അര്‍ബുദത്തെ തോല്‍പിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. സന്‍സദ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിത്യ എല്‍ 1 വിക്ഷേപണത്തിന്റെ രാവിലെയാണ് തനിക്ക് കാന്‍സര്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിക്ഷേപണ ദൗത്യത്തിനൊപ്പം തുടര്‍ന്നതിന് ശേഷമാണ് അദ്ദേഹം കൂടുതല്‍ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് പോയത്. ആദിത്യ എല്‍1 വിക്ഷേപണ ദിവസത്തിന്റെ രാവിലെ ഒരു സ്‌കാനിംഗിന് പോയിരുന്നു. സ്വന്തം നിര്‍ബന്ധപ്രകാരം അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തി. സാധാരണയായി, അൾട്രാസൗണ്ട് സ്കാനുകൾ നിലൂടെ ഇതെല്ലാം കണ്ടത്താന്‍ പറ്റാറില്ല. പക്ഷേ, തന്റെ ഭാഗ്യത്തിന് ഇത്രയും ലളിതമായ സ്‌കാനിംഗിലൂടെ തന്നെ പ്രശ്‌നം കണ്ടെത്താനായെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ തന്നെ അത് മനസിലാക്കിയെങ്കിലും ഉച്ചകഴിഞ്ഞ് വിക്ഷേപണ ദൗത്യത്തില്‍ പങ്കെടുത്തു. വിക്ഷേപണം പൂര്‍ത്തിയായതിന് ശേഷം, കൂടുതല്‍ പരിശോധനയ്ക്കായി വൈകുന്നേരം ചെന്നൈയിലേക്ക് പോയി. കാന്‍സര്‍ കേസുകളില്‍, രോഗം നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും, അതുകൊണ്ട് തന്നെ അത് അസ്വസ്ഥമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ രോഗലക്ഷണങ്ങളെക്കുറിച്ച് മനസിലാക്കണം. അത് അവഗണിക്കരുതെന്ന് ബോധവല്‍ക്കരിക്കേണ്ടത് വളരെ പ്രധാനമാണ്. പതിവ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കീമോതെറാപ്പിക്ക് വിധേയമാകുമ്പോള്‍ ശാരീരിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകും. രുചിയടക്കം നഷ്ടപ്പെടും. ആന്തരിക രക്തസ്രാവമുണ്ടാകും. തനിക്ക് പലതവണ ആന്തരിക രക്തസ്രാവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് വിമാനയാത്ര നടത്താനോ, ഡല്‍ഹിയിലേക്ക് പോകാനോ അനുവാദമില്ലായിരുന്നു. പക്ഷേ, മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ യാത്ര ചെയ്യേണ്ടി വന്നു. യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കില്ലെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു. രക്തത്തിലെ കൗണ്ട് രണ്ട് ലക്ഷത്തിലധികം വേണം. തന്റെ രക്തത്തിലെ കൗണ്ട്, 20,000-ലേക്ക് എത്തുകയായിരുന്നു. ചെവിയില്‍ നിന്ന് രക്തസ്രാവം വന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒന്നും സംഭവിക്കില്ലെന്നും, താന്‍ യാത്ര ചെയ്യുമെന്ന് ഡോക്ടര്‍മാരോട് പറഞ്ഞതായും സോമനാഥ് വ്യക്തമാക്കി.
Read Also : മൈഗ്രെയ്നുള്ളവർക്ക് സ്മാർട്ട്‌ഫോണുകൾ വില്ലനോ? തലവേദന കുറയ്ക്കാൻ ഇതാ ചില എളുപ്പവഴികൾ
തന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബെംഗളൂരിലും, ഡല്‍ഹിയിലും ഡോക്ടര്‍മാര്‍ മോണിറ്ററിങ് ടീമിനെ സജ്ജമാക്കി. ജോലിയാണ് കൂടുതല്‍ പ്രധാനപ്പെട്ടതെന്നും, എല്ലാം ശരിയാകുമെന്നും താന്‍ പറഞ്ഞു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശാരീരികവും മാനസികവുമായ പോരാട്ടങ്ങളെ മറികടക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.