Smoking Health Issues In Children : കുട്ടികളിലെ പുകവലി ശീലം, തമാശയാണെന്ന് കരുതരുത്; വരുത്തി വെക്കുന്നത് വലിയ വിപത്ത്
Smoking Habits In Children And Health Issues : പുകവലി ശീലമുള്ളവരിൽ 87% പേരും പുകവലിക്കാൻ ആരംഭിക്കുന്നത് തങ്ങളുടെ കൗമര പ്രായത്തിലാണ്. ഇത് ഇവരെ ഒരു 35 വയസ് പ്രായമാകുമ്പോഴേക്കും വലിയ രോഗിയാക്കി മാറ്റാൻ ഇടയാക്കും.
ലോകത്ത് ഏറ്റവും ദോഷകരമായ ദൂശീല്യങ്ങളിൽ ഒന്നാം പുകവലി. പണ്ടുള്ളവർ ശരീരത്തിന് ചൂട് ലഭിക്കാൻ എന്ന പേരിലായിരുന്നു പുകവലിക്കാറുള്ളത്. അതിന് വീര്യം നൽകാൻ പുകയിലയും മറ്റും ഉപയോഗിച്ച്. രണ്ട് മുതൽ അഞ്ച് മിനിറ്റത്തേക്ക് മാത്രമ നീണ്ട് നിൽക്കുന്ന ഒരു സിഗ്രറ്റ് അല്ലെങ്കിൽ ബീഡി മുനഷ്യൻ്റെ ഒരു ആയുസിന് തന്നെ ഇല്ലാതാക്കും. സിനിമകൾ പ്രദർശിപ്പിക്കുന്നതിന് മുമ്പ് പരസ്യത്തിൽ പറയാറുള്ളത് പോലെ പുകവലി നിങ്ങളെ വെറും ഒരു രോഗി അല്ല വലിയ രോഗിയായിട്ടാണ് മറ്റുക. സ്ഥിരം പുകവലിക്കാറുള്ള ഭൂരിഭാഗം പേരിലും ഈ ശീലം ആരംഭിക്കുന്നത് കൗമര പ്രായത്തിൽ തന്നെയാണ്. ഒരു രസത്തിന് ആരംഭിക്കുന്ന ശീലം പിന്നീട് ആ വ്യക്തിയെ പുകവലിക്ക് അടിമപ്പെടുത്തുകയും വലിയ രോഗിയാക്കി മാറ്റുകയുമാണ്.
കണക്കുകൾ പ്രകാരം 87 ശതമാനം ആൺകുട്ടികളിൽ പുകവലി ശീലം ആരംഭിക്കുന്നത് 18 വയസ് എത്തുന്നതിന് മുമ്പാണ്. 21 വയസാകുമ്പോഴും ഈ കണക്ക് 95 ശതമാനമാകും. ഒരു രസത്തിനായി വലി തുടങ്ങുമെങ്കിലും അതുകൊണ്ടുള്ള ദൂഷ്യം എന്താണ് അറിയാമെങ്കിലും അത് കാര്യമാക്കാതെ പോകുകയാണ് ചിലർ. പലരും പുകവലിയെ അൽപ്പനേരത്തേക്ക് ലഭിക്കുന്ന ലഹരിയുടെ സുഖം ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുക. എന്നാൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന വിപത്തുകളെ പറ്റി ഒന്ന് ചിന്തിച്ചാൽ, പുകവലി എന്ന മഹാ വിപത്തിന് നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കും.
ശ്വാസകോശ ക്യാൻസർ
പുകവലിയുടെ വന്ന് ചേരുന്ന ഏറ്റവും വലിയ വിപത്താണ് ശ്വാസകോശ ക്യാൻസർ. മനുഷ്യരിൽ സംഭവിക്കുന്ന 90 ശതമാനം ശ്വാസകോശ ക്യാൻസറുകൾക്ക് കാരണം പുകവലിയാണ്. ഈ രോഗം ബാധിച്ചതിന് ശേഷം ഏതൊരു വ്യക്തിക്കും കൂടി പോയാൽ പരമാവധി അഞ്ച് വർഷം വരെ ജീവിക്കാനാകൂ. ശ്വാസകോശ ക്യാൻസറിന് പുറമെ മറ്റ് ക്യാൻസർ രോഗങ്ങളും പിടിപ്പെടാൻ സാധ്യതയേറെയാണ്.
ശ്വാസതടസ്സം
ശ്വാസതടസ്സത്തിൻ്റെ മൂർധന്യാവസ്ഥയെ മെഡിക്കൽ ഭാഷയിൽ പറയുന്നത് ക്രോണിക് ഒബ്സ്ട്രറ്റീവ് പൾമൊണറി ഡിസീസ് (സിഒപിഡി) എന്നാണ്. ഒരു പ്രായം കഴിയുമ്പോൾ നടക്കുമ്പോഴും കയറ്റം കയറുമ്പോഴും സ്റ്റെപ്പ് കയറുമ്പോഴും വേഗത്തിൽ കിതയ്ക്കുകയാണെങ്കിൽ അത് അസുഖത്തിൻ്റെ ലക്ഷ്ണങ്ങളാണ്. ഈ സിഒപിഡിക്ക് പ്രധാന കാരണം പുകവലിയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഹൃദ്രോഗം
പുകവലി ഹൃദയത്തിലേക്ക് ഒഴുകുന്നതിനെ തടസ്സപ്പെടുത്തും. ഇത് ഹൃദയത്തിലേക്ക് ആവശ്യമുള്ള രക്തവും ഓക്സിജനുമെത്തുന്നതിന് തടയും.
സ്ട്രോക്ക്
പുകവലി തലച്ചോറിലേക്ക് രക്തമെത്തിക്കുന്നതിന് തടയുന്നതിനാൽ, തലച്ചോറിലെ കോശങ്ങളിലേക്ക് ആവശ്യമുള്ള ഓക്സിജൻ ലഭിക്കാതെ വരും. ഇത് പുകവലിക്കുന്നവരിൽ വേഗത്തിൽ സ്ട്രോക്ക് വരാൻ ഇടയാക്കും. ഇത് ശരീര തളർന്ന് പോകുക, സംസാരശേഷി നഷ്ടപ്പെടുക, തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുക തുടങ്ങിയവയിലേക്ക് നയിക്കും. ഇത് പിന്നീട് മരണത്തിലേക്കാണ് നയിക്കുക.
പ്രത്യുത്പാദന ശേഷിയെ ബാധിക്കും
പുകവലി സ്ത്രീകളിൽ ഗർഭപാത്രത്തിൻ്റെ പുറത്ത് ഭ്രൂണം പറ്റിപ്പിടുക്കുന്ന രോഗാവസ്ഥയായ എക്ടോപിക് പ്രെഗ്നാൻസിയിലേക്ക് നയിക്കും. ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കും. കൂടാതെ സമ്പൂർണ്ണ വളർച്ച എത്താതതും ഭാരം കുറഞ്ഞതുമായ കുഞ്ഞങ്ങൾക്ക് ജന്മം നൽകേണ്ടി വരും. അതേസമയം പുകവലി പുരുഷന്മാരിൽ ബീജം ഉത്പാദനത്തെയും ബാധിക്കുകയും ചെയ്യും.
പ്രമേഹം
പുകവലി രണ്ടാം തരം പ്രമേഹങ്ങൾക്ക് വഴിവെക്കും. കണക്കുകൾ പ്രകാരം പുകവലിക്കുന്ന 40 ശതമാനം പേരിലും രണ്ടാം തരം പ്രമേഹം പിടിപ്പെടാൻ സാധ്യതയുണ്ട്.