Microwave Oven Usage: മൈക്രോവേവ് ഓവന്റെ ഉപയോഗം ക്യാന്‍സര്‍ സാധ്യത വർധിപ്പിക്കുമോ?

Does Microwave Usage Cause Cancer: മൈക്രോവേവ് ഓവൻ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും, ഇതേ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും സജീവമാണ്. ഇതിൽ പ്രധാനപ്പെട്ടത് മൈക്രോവേവ് ഓവന്റെ പതിവായ ഉപയോഗം കാൻസറിന് കാരണമാകുമോ എന്നതാണ്.

Microwave Oven Usage: മൈക്രോവേവ് ഓവന്റെ ഉപയോഗം ക്യാന്‍സര്‍ സാധ്യത വർധിപ്പിക്കുമോ?

Representational Image (Image Credits: Freepik)

Updated On: 

19 Dec 2024 08:04 AM

ഇന്ന് അടുക്കളകളിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മൈക്രോവേവ് ഓവൻ. അടുപ്പ്, സ്റ്റോവ്, ഇലക്ട്രിക് അടുപ്പ് എന്നിങ്ങനെ നിരവധി കുക്കിംഗ് ഓപ്ഷനുകൾ ഉണ്ടെങ്കിലും മൈക്രോവേവ് ഓവൻ മുൻപന്തിയിൽ തന്നെ ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് മാത്രമല്ല, ഭക്ഷണം ചൂടാക്കിയെടുക്കുന്നതിനും കൂടി വേണ്ടിയാണ് കൂടുതൽ പേരും ഇത് ഉപയോഗിക്കുന്നത്. മൈക്രോവേവ് ഓവൻ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും, ഇതേ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും സജീവമാണ്. ഇതിൽ പ്രധാനപ്പെട്ടത് മൈക്രോവേവ് ഓവന്റെ പതിവായ ഉപയോഗം കാൻസറിന് കാരണമാകുമോ എന്നതാണ്.

എന്താണ് മൈക്രോവേവ്?

റേഡിയോ തരംഗം പോലെയും, അൾട്രാവയലറ്റ്, എക്സ്റേ, ഇൻഫ്രാറെഡ് തുടങ്ങിയവ പോലെയുള്ള ഒരു വൈദ്യുതകാന്തശക്തിയുള്ള വികിരണം (Electromagnetic Radiation) ആണ് മൈക്രോവേവ്. ഇവയുടെ ഉപയോഗം ഏറ്റവും കൂടുതലുള്ളത് വാർത്താപ്രക്ഷേപണ രംഗത്താണ്. ഇത് മൊബൈൽ ഫോൺ, കാലാവസ്ഥ പ്രവചനങ്ങൾക്ക്, കപ്പലുകളുടെ ഗതിനിയന്ത്രണത്തിന് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. എന്നാൽ, എങ്ങനെയാണ് മൈക്രോവേവ് പാചക ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങിയത്? അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയ പേഴ്സി സ്‌പെൻസർ രണ്ടാം ലോക മഹായുദ്ധത്തിനോട് അനുബന്ധിച്ച് നടത്തിയ റഡാർ പരീക്ഷണങ്ങളിൽ നിന്നാണ് പാചകത്തിനായി മൈക്രോവേവ് വികിരണങ്ങളെ ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്. റഡാർ പരീക്ഷണങ്ങൾ നടത്തുന്നതിനിടെയാണ് മൈക്രോവേവ് വികിരണങ്ങൾ മൂലം കയ്യിലിരുന്ന മിഠായി ഉരുകിയതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് ചോളത്തിലും ഇത് പരീക്ഷിച്ചു. അന്ന് മൈക്രോവേവ് ഓവന്റെ പേര് ‘റഡാറേഞ്ച്’ എന്നായിരുന്നു. 1967 കാലഘട്ടത്തിൽ ആണ് അടുക്കളയിൽ ഉപയോഗിക്കാൻ കഴിയും വിധത്തിലുള്ള മൈക്രോവേവ് ഓവറുകൾ വിപണിയിൽ ഇറക്കിയത്.

ALSO READ: ആവശ്യത്തിനു സൂര്യപ്രകാശം എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ്; കാരണം ഇത്

മൈക്രോവേവ് ചെയ്ത ഭക്ഷണങ്ങൾ ആരോഗ്യത്തിന് പ്രശ്‌നമാണോ?

പല റേഡിയേഷനുകളും ക്യാൻസർ സാധ്യത വർധിപ്പിക്കുമെങ്കിലും മൈക്രോവേവ് ഓവന്റെ കാര്യത്തിൽ ഭയക്കേണ്ടതില്ല എന്നതാണ് സത്യം. അതിൽ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നതെങ്കിൽ യാതൊരുവിധ സുരക്ഷാഭീഷണിയും ഇല്ല. ഹൈ എനർജി റേഡിയേഷൻ അല്ലാത്തിടത്തോളം കാലം ഇത് ഡിഎൻഎയിൽ വ്യതിയാനം ഉണ്ടാക്കുകയോ അതുവഴി ക്യാൻസർ സാധ്യത കൂട്ടുകയോ ചെയ്യില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഓവനുകൾ നിർമ്മിക്കുന്നതും. അതുപോലെ തന്നെ, കൃത്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ ഇത്തരം ഉപകരണങ്ങൾ വിപണിയിൽ ഇറങ്ങുകയില്ല എന്നതുമുണ്ട്.

ഓവനിൽ നിന്ന് റേഡിയേഷൻ ചോരുന്നതാണ് പലരും നേരിടുന്ന മറ്റൊരു പ്രശ്നം. ഓവൻ കൃത്യമായി ഉപയോഗിക്കുക, വൃത്തിയാക്കുക, പരിപാലിക്കുക, കേടുപാടുകൾ പരിഹരിക്കുക എന്നീ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാവുന്നതാണ്. ഈ ഒരു കാര്യം മാത്രമാണ് മൈക്രോവേവ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത്.

എയര്‍ ഫ്രയര്‍ പ്രശ്നക്കാരൻ ആണോ?

മൈക്രോവേവ് ഓവന് ശേഷം വിപണിയിൽ വന്ന എയർ ഫ്രെയറുകൾക്കും ഡിമാൻഡ് ഏറെയാണ്. ഓവന്റെ ഒരു മോഡിഫൈഡ് രൂപമായാണ് എയർ ഫ്രെയറുകളെ പറയുന്നത്. സാധാരണഗതിയിൽ നമ്മൾ എയര്‍ ഫ്രയറില്‍ പാചകം ചെയ്യുന്നത് എണ്ണയില്‍ പൊരിച്ചെടുക്കുന്ന വിഭവങ്ങളാണ്. എയര്‍ ഫ്രയറിനകത്ത് വായു ചൂടായി, അതില്‍ കിടന്ന് ഭക്ഷണം കറങ്ങിക്കറങ്ങി എല്ലായിടത്തും ഒരേപോലെ ചൂട് എത്തി പാകം ചെയ്ത് കിട്ടുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം. ഇത് ഉപയോഗിച്ചുള്ള പാചകം ക്യാൻസർ സാധ്യത വർധിപ്പിക്കുമോയെന്ന സംശയവും പലർക്കുമിടയിൽ നിലനിക്കുന്നുണ്ട്.

എന്നാൽ, എയർ ഫ്രയറുകൾ ക്യാൻസർ സാധ്യത ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എണ്ണയിൽ പാചകം ചെയ്യുന്ന വിഭവങ്ങൾ എല്ലാം തന്നെ സുരക്ഷിതമായി എയർ ഫ്രെയറിലും പാചകം ചെയ്യാം. ഇതിൽ 250 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഫ്രയിങ് സാധ്യമാണ്. അതുപോലെ, എയർ ഫ്രയർ ഉപയോഗിക്കുകയാണെങ്കിൽ സാധാരണ ഫ്രയിങ്ങിന് ഉപയോഗിക്കുന്നതിനെക്കാള്‍ 90 ശതമാനംവരെ എണ്ണയുടെ അളവ് കുറയ്ക്കാൻ ആകുമെന്ന ഗുണവുമുണ്ട്.

അശ്വിൻ്റെ അവിസ്മരണീയമായ അഞ്ച് പ്രകടനങ്ങൾ
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം