Toilet Time: ടോയ്‍ലറ്റിൽ ഒരുപാട് നേരം ഇരിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

Toilet Time: ടോയ്‍ലറ്റിൽ ഒരുപാട് നേരം സമയം ചിലവഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകൾ ദുർബലമാകുക തുടങ്ങിയ ​ഗുരുതരമായ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Toilet Time: ടോയ്‍ലറ്റിൽ  ഒരുപാട് നേരം ഇരിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ടോയ്ലെറ്റ് (image credits: gettyimages, StefaNikolic)

Published: 

13 Nov 2024 17:00 PM

ടോയ്‍ലറ്റിൽ ഒരുപാട് നേരം സമയം ചിലവഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകൾ ദുർബലമാകുക തുടങ്ങിയ ​ഗുരുതരമായ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഏത് നേരവും ഫോൺ ഉപയോ​ഗിക്കുന്ന നമ്മൾ, വന്നുവന്ന് ടോയ്ലെറ്റിൽ പോകുമ്പോഴും മൊബൈൽ കൂടിയേ തീരൂ എന്ന അവസ്ഥയായി. മിക്കവരും ഫോൺ നോക്കി മണിക്കൂറുകൾ വരെ ടോയ്‌ലറ്റിൽ ചെലവഴിക്കാറുണ്ട്. എന്നാൽ ഇത് വലിയ ആ​രോ​ഗ്യപ്രശ്നങ്ങളാണ് കൊണ്ടുവരുന്നത് എന്ന് ആരും ഓർക്കുന്നില്ല. ദീർഘനേരം മൊബൈൽ ഫോൺ കൈയിൽ പിടിച്ച് ടോയ്‌ലറ്റിൽ ഇരിക്കുന്നത് കാരണം പൈൽസ് രോഗം വരാനാണ് ഏറ്റവും കൂടുതൽ സാദ്ധ്യത.പത്തുമിനിട്ടിലേറെ സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നതുപോലും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് മുന്നറിപ്പ്. ഇന്നത്തെ ഭക്ഷണരീതി കൂടിയാകുമ്പോൾ ഇതിന് സാദ്ധ്യത ഏറെയാണ്. ഇതിനു പുറമെ ഫോൺ ടോയ്ലെറ്റിൽ നിന്ന് ഉപയോ​ഗിക്കുമ്പോൾ അത്രയും രോഗാണുക്കളെയാണ് നാം മൊബൈലിലേക്ക് ആവാഹിക്കുന്നത്. വിദ​ഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ച് 10 മിനിറ്റിലേറെ ടോയ്‍ലറ്റിൽ ചെലവഴിക്കരുതെന്നാണ്.

Also Read-Mosquito Bites: കൊതുക് കടി മൂലമുണ്ടാകുന്ന ചില അസ്വസ്ഥത നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ചില എളുപ്പ വഴികൾ

ടോയ്ലെറ്റ് സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തുന്നവരിൽ‌ നടത്തിയ അന്വേഷണത്തിൽ ഇവർ കൂടുതൽ സമയം ടോയ്ലെറ്റിൽ ചിലവഴിക്കുന്നവരാണന്ന് ടെക്സാസിലെ ഡോ. ലായ് ക്സു പറയുന്നു. നമ്മൾ ഒരു കസേരയിൽ ഇരിക്കുന്നതുപോലെയല്ല ടോയ്‍ലറ്റിൽ ഇരിക്കുന്നത്. രണ്ടിന്റെയും ശരീരത്തിൽ വ്യത്യാസമുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങൾക്ക് മാത്രമാണ് ഓവൽ ഷേപ്പിലുള്ള ടോയ്‍ലറ്റ് സീറ്റിൽ സപ്പോർട്ട് ലഭിക്കുന്നത്. മറ്റ് ഭാഗം താണുമാണ് ഇരിക്കുക. അതുകൊണ്ട് തന്നെ ഒരുപാട് നേരം ടോയ്ലെറ്റിൽ ഇരിക്കുന്നത് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുത്തും. മലാശയത്തിന് സമ്മർദവുമുണ്ടാക്കും.

മിക്കവരും മൊബൈൽ ഫോൺ ടോയ്ലെറ്റിലിരുന്നു ഉപയോ​ഗിക്കുന്നത് മൂലം സമയത്തെ കുറിച്ച് പോലും ബോധമില്ലാതാക്കുമെന്ന് ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് മെഡിസിനിലെ ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഫറ മൻസൂർ വ്യക്തമാക്കുന്നു. ഒരുപാട് നേരം ടോയ്ലെറ്റിൽ ഇരിക്കുന്നത് പെൽവിക് മസിലുകളിൽ വലിയ സമ്മർദമാണ് ഉണ്ടാക്കുക. ബാത്റൂമി​ൽ പോകുന്ന സമയം കുറയ്ക്കുക, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇത് തടയാനുള്ള ഒരേയൊരു കാര്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ടോയ്ലെറ്റിൽ പോകുന്നവർ ഒരിക്കലും മൊബൈലും പുസ്തകങ്ങളും മാഗസിനുകളും കൊണ്ടുപോകരുത്. ഇത് കൂടുതൽ നേരം ടോയ്ലെറ്റിൽ ഇരിക്കാൻ കാരണമാകും.നന്നായി വെള്ളം കുടിക്കുക, നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, എന്നിവ മലബന്ധം അകറ്റുമെന്നും ടോയ്‍ലറ്റിൽകൂടുതൽ സമയം ചെലവഴിക്കുന്നത് തടയാമെന്നും അന്താരാഷ്ട്ര ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധൻ ഡോ. ലാൻസ് ഉറദോമോ പറയുന്നു. ഇത്തരത്തിലുള്ള പ്രവണത ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണെന്നും വിദ​ഗ്ധർ പറയുന്നു. മലബന്ധം കുടലിന് ബാധിക്കുന്ന അർബുദത്തിന്റെ സൂചനയാണെന്നും മുന്നറിയിപ്പുണ്ട്.

ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി
സർവ്വനാശം ഫലം; വീട്ടിൽ കസേര ഇടുമ്പോൾ എണ്ണം കൃത്യമാക്കാം
വ്യായാമമില്ലെങ്കിലും തടികുറയും, ചെയ്യേണ്ടത് ഇത്രമാത്രം