വ്യായാമമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്നത് പുകവലിക്ക് തുല്യം; ഡോക്ടർമാർ പറയുന്നു Malayalam news - Malayalam Tv9

Sitting for long hours: വ്യായാമമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്നത് പുകവലിക്ക് തുല്യം; ഡോക്ടർമാർ പറയുന്നു

Published: 

26 May 2024 11:00 AM

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് പലരും. ഇതിൻ്റെ ദൂഷ്യഫലങ്ങൾ പുകവലിയും അമിതവണ്ണവും മൂലമുണ്ടാകുന്ന അപകടത്തിന് സമാനമാണ്.

1 / 7മണിക്കൂറുകളോളം ഇരിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.  ഒരാൾ ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ ദിവസവും 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുകയാണെങ്കിൽ, അവരുടെ മരണസാധ്യത പുകവലിയും അമിതവണ്ണവും മൂലമുണ്ടാകുന്ന അപകടത്തിന് സമാനമാണെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു.

മണിക്കൂറുകളോളം ഇരിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരാൾ ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ ദിവസവും 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുകയാണെങ്കിൽ, അവരുടെ മരണസാധ്യത പുകവലിയും അമിതവണ്ണവും മൂലമുണ്ടാകുന്ന അപകടത്തിന് സമാനമാണെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു.

2 / 7

ദീർഘനേരം ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യ ആരോ​ഗ്യ പ്രശ്നങ്ങളാണ് പ്രമേഹം, രക്താതിമർദ്ദം, വയറിലെ അഡിപ്പോസിറ്റി (പൊണ്ണത്തടി), ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ, അകാല മരണം എന്നിവ.

3 / 7

അധികം നേരം ഇരിക്കുന്നത് പുകവലി പോലെ തന്നെ ദോഷകരമാണെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ രാഹുൽ താംബെ ഇക്കാര്യത്തോട് യോജിച്ചുകൊണ്ട് പറയുന്നു.

4 / 7

ദീർഘനേരം ഇരിക്കുന്നത് ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ലിപിഡ് പ്രൊഫൈലിനെയും തകരാറിലാക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും ദോഷകരമായ കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു.

5 / 7

ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനുള്ള ആദ്യപടി, ദൈനംദിന ദിനചര്യകളിൽ ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്.

6 / 7

ഓരോ മണിക്കൂറിലും കുറച്ച് സമയം എഴുന്നേറ്റു നടക്കുക, എലിവേറ്ററിന് പകരം പടികൾ കയറുക, തുടങ്ങിയ വ്യായാമം ചെയ്യാൻ ശ്രമിക്കുക.

7 / 7

ഒഴിവുസമയത്തെ ഇരിപ്പ് (ടിവി, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ കാണുന്നത് പോലുള്ളവ) കുറയ്ക്കാൻ ശ്രമിക്കുന്നതും ഇതിനൊരു പരിഹാരമാണ്.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍