5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rapunzel syndrome: തലമുടി തിന്നുന്ന രോഗം; കുട്ടിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 50 സെന്റിമീറ്റർ നീളമുള്ള മുടിക്കെട്ട്

Rapunzel Syndrome Details In Malayalam: സ്വന്തം മുടി കഴിക്കുന്ന അപൂർവ രോഗമാണ് റാപുൻസൽ സിൻഡ്രോം. 'റാപുൻസൽ' എന്ന നീണ്ട മുടിയുള്ള ഒരു ഫെയറിടെയ്ൽ കഥാപാത്രത്തിൽ നിന്നുമാണ് ഈ രോഗത്തിന് റാപുൻസൽ സിൻഡ്രോം എന്ന പേര് വന്നത്.

Rapunzel syndrome: തലമുടി തിന്നുന്ന രോഗം; കുട്ടിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 50 സെന്റിമീറ്റർ നീളമുള്ള മുടിക്കെട്ട്
nandha-das
Nandha Das | Updated On: 24 Aug 2024 09:35 AM

മുംബൈ: പത്ത് വയസുകാരിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 50 സെന്റിമീറ്റർ നീളമുള്ള മുടിക്കെട്ട്. സ്വന്തം മുടി കഴിക്കുന്ന അപൂർവ രോഗമായ റാപുൻസൽ സിൻഡ്രോം കുട്ടിയ്ക്കുണ്ട്. മുടി വായിലൂടെ പുറത്തെടുക്കാൻ കഴിയാത്തത്ത്കൊണ്ട് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. പശ്ചിമ മേഖലയിലെ വസായിലാണ് കുട്ടി താമസിക്കുന്നത്. കഠിനമായ വയറു വേദന, ഛർദി, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടി ഡോക്ടറെ സമീപിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുടിക്കെട്ട് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്നും ശാരീരികവും മാനസികവുമായ ചികിത്സ നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

റാപുൻസൽ സിൻഡ്രോം

ലോകത്തിൽ അപൂർവം ചിലരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് റാപുൻസൽ സിൻഡ്രോം. ആൺകുട്ടികളേക്കാൾ പെൺകുട്ടികളിൽ കണ്ടുവരുന്ന ഈ രോഗത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് 1968-ലാണ്. മുപ്പത് വയസിൽ താഴെയുള്ള കൗമാരക്കാരിലും, കുട്ടികളിലുമാണ് കൂടുതലും ഈ അസുഖം കണ്ടുവരുന്നത്. മിക്ക കേസുകളിലും വർഷങ്ങൾക്ക് ശേഷമായിരിക്കും ലോക ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. അപ്പോഴേക്കും മുടി ഒരു ബോളിനോളം വലുപ്പത്തിലായി കഴിഞ്ഞിട്ടുണ്ടാകും. അതിനാൽ, ഇത് പുറത്തെടുക്കാൻ ശസ്ത്രക്രിയ തന്നെ ആവശ്യമായി വരുന്നു. ഇത്തരത്തിലുള്ള കേസുകൾ കുറവാണെങ്കിലും ഈയടുത്തായി ഇന്ത്യയിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ട്രൈക്കോഫാഗിയ

രോഗം ബാധിച്ചവർ നിരന്തരം അവരുടെ മുടി കഴിക്കാനായി തുടങ്ങുന്ന അവസ്ഥയാണ് ട്രൈക്കോഫാഗിയ. ഇത്തരത്തിൽ ധാരാളം മുടി കഴിക്കുന്നത് ആമാശയത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ആരോഗ്യനില മോശമാകാൻ കാരണമാവുകയും ചെയ്യുന്നു. മുടി ദഹിക്കാത്ത കൊണ്ടുതന്നെ ഇവ മലവിസ്സർജനം നടത്തുമ്പോൾ പുറത്ത് പോകില്ല. അതുകൊണ്ട് തന്നെ ഈ മുടി കാലക്രമേണ ഒരു വലിയ ബോളിന്റെ രൂപത്തിലാകും. ഇത് ദഹന പ്രക്രിയയെ ബാധിക്കുന്നു.

ALSO READ: ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം

 

റാപുൻസൽ സിൻഡ്രോം ലക്ഷണങ്ങൾ

  1. വയറുവേദന
  2. വീർപ്പുമുട്ടൽ
  3. വയറ് പെട്ടെന്ന് നിറഞ്ഞതായി അനുഭവപ്പെടുക
  4. ശരീരഭാരം കുറയുക
  5. ഭക്ഷണം കഴിച്ചതിനു ശേഷം ഛർദിക്കുക
  6. തലയോട്ടിയിൽ നിന്നും രോമം കൊഴിയുക
  7. വായ്നാറ്റം

 

ഈ രോഗം ബാധിച്ചവർക്ക് മാനസിക വൈകല്യങ്ങൾ, വിഷാദം തുടങ്ങി ഇവർ കുട്ടികാലത്ത് അനുഭവിച്ച അവഗണനകൾ പോലും ഓർത്ത് വിഷമിക്കുന്ന സ്വഭാവം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കഴിക്കുന്നത് മുടിയുടെ അളവ് കൂടുമ്പോൾ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക. ആമാശയത്തിലെയും ചെറുകുടലിലെയും മ്യൂക്കസ് പാളിയുടെ ശോഷണം, മഞ്ഞപ്പിത്തം, ആമാശയ പാളിയിലെ വീക്കം, ചെറുകുടലിനുള്ളിൽ ദ്വാരങ്ങൾ വീഴുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഈ രോഗം നയിക്കുന്നു. ഹെയർ ബോൾ വളരെയധികം വലുതായി കഴിയുമ്പോഴാണ് ശരീരം രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. അപ്പോഴേക്കും ആരോഗ്യസ്ഥിതി മോശം ആയിട്ടുണ്ടാവും. അതിനാലാണ് മുടി വായിലൂടെ എടുക്കാൻ കഴിയാതെ ശസ്ത്രക്രീയ നടത്തേണ്ടതായി വരുന്നത്.