5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cold Water Showers: തണുപ്പാണെന്ന് കരുതി കുളിക്കാതിരിക്കരുതേ…! തണുത്ത വെള്ളത്തിൽ കുളിച്ചാലുള്ള ​ഗുണങ്ങൾ ഇതാ

Cold Water Showers Benefits: തണുത്ത വെള്ളത്തിൽ കുളിച്ചാൽ നിങ്ങൾക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ ശ്രദ്ധയും ജാഗ്രതയും ഇച്ഛാശക്തിയും മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിലുള്ള കുളി നല്ലതാണ്.

Cold Water Showers: തണുപ്പാണെന്ന് കരുതി കുളിക്കാതിരിക്കരുതേ…! തണുത്ത വെള്ളത്തിൽ കുളിച്ചാലുള്ള ​ഗുണങ്ങൾ ഇതാ
പ്രതീകാത്മക ചിത്രം (Image Credits: Freepik)
neethu-vijayan
Neethu Vijayan | Published: 18 Dec 2024 21:48 PM

തണുപ്പായാൽ രാവിലെ എഴുന്നേൽക്കാനും കുളിക്കാനുമെല്ലാം വലിയ മടിയുള്ളവരാണ് നമ്മൾ. പേരിനൊരു കുളി അതാണ് മിക്കവരുടെയും പതിവ്. ചിലരാണേൽ ആ സമയങ്ങളിൽ കുളിക്കാറേയില്ല എന്ന് പറയാം. എന്നാൽ മടിയന്മാരേ കേട്ടോളൂ… തണുത്ത വെള്ളത്തിൽ കുളിച്ചാൽ നിങ്ങൾക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ ശ്രദ്ധയും ജാഗ്രതയും ഇച്ഛാശക്തിയും മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിലുള്ള കുളി നല്ലതാണ്. തണുത്ത വെള്ളത്തിലെ കുളി ശാരീരികവും മാനസികവുമായ ആരോഗ്യവും നിങ്ങൾക്ക് നൽകുന്നു. അങ്ങനെ കുളിച്ചാൽ കിട്ടുന്ന ചില ​ഗുണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

മെറ്റബോളിസം: തണുത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ചർമ്മത്തിൻ്റെ ആരോഗ്യം: തണുത്ത വെള്ളത്തിന് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും അമിതമായ എണ്ണ ഉൽപാദനം കുറയ്ക്കാനും മുഖക്കുരു ഇല്ലാതാക്കാനുമുള്ള കഴിവുണ്ട്. കൂടാതെ ഇവ മുടിയുടെ വളർച്ചയെ സഹായിക്കുന്നതിനൊപ്പം, മുടിയുടെ അറ്റം പിളരുന്നത് തടയാനും കഴിയും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് തലമുടിക്ക് തിളക്കവും ബലവും നൽകുകയും ചെയ്യുന്നു.

ഉറക്കം: നിങ്ങൾ തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൻ്റെ താപനില കുറയുന്നു. ഇത് നിങ്ങളുടെ ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഹോർമോൺ ഉത്പാദനം: പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം വർദ്ധിപ്പിക്കാൻ തണുത്ത വെള്ളത്തിലുള്ള കുളി സഹായിക്കും. അതേസമയം, സ്ത്രീകളിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഹോർമോൺ ബാലൻസ് ഉറപ്പാക്കുകയും സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു.

രക്തചംക്രമണം വർദ്ധിപ്പിക്കുന്നു: തണുത്ത വെള്ളം ശരീരത്തിൽ സ്പർശിക്കുമ്പോൾ, രക്തക്കുഴലുകൾ ചുരുങ്ങുന്നു, അങ്ങനെ എല്ലാ പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തചംക്രമണം മെച്ചപ്പെടുന്നു. ഇത് ഓക്സിജൻ്റെയും പോഷകങ്ങളുടെയും ആഗിരണ നിരക്ക് വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: പതിവായി തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ബാക്ടീരിയെയും അണുബാധകളെയും രോഗങ്ങളെയും കുറയ്ക്കുകയും ചെയ്യുന്നു.

ഊർജ്ജം: തണുത്ത വെള്ളത്തിന് ഹൃദയത്തിൻ്റെയും ശ്വസനത്തിൻ്റെയും നിരക്ക് വർദ്ധിപ്പിക്കാൻ കഴിയുന്നു. ഇത് പെട്ടെന്ന് നിങ്ങൾക്ക് ഊർജ്ജവും ശാന്തതയും നൽകുന്നു.

പേശികളുടെ ശക്തി: തണുത്ത കുളിക്കുന്നതിലൂടെ എടുക്കുന്നത് വീക്കം കുറയ്ക്കുകയും പേശികളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം, രക്തക്കുഴലുകളുടെ സങ്കോചം വിഷവസ്തുക്കളെ പുറന്തള്ളുന്നു.

സമ്മർദ്ദം കുറയ്ക്കുന്നു: തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ പാരാസിംപതിക് നാഡികളെ ഉത്തേജിപ്പിക്കുകയും എൻഡോർഫിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

ALSO READ: സ്പ്രിംഗ് ഒണിയൻ കഴിക്കാൻ മാത്രമല്ല, ഗുണങ്ങൾ അതി ഗംഭീരം

ശക്തി: ശൈത്യകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നമ്മുടെ പ്രതിരോധശേഷിയും ശക്തിയും മെച്ചപ്പെടുത്തുന്നു.

വീക്കം കുറയ്ക്കുന്നു: തണുത്ത വെള്ളം വീക്കം ഉള്ള സ്ഥലങ്ങളിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു. ഇത് സന്ധി വേദനയുള്ളവർക്ക് വളരെ ആശ്വാസം നൽകുന്നു.

ശ്വസനം: തണുത്ത വെള്ളം ശ്വാസകോശത്തിൻ്റെ ശേഷി വർദ്ധിപ്പിക്കാനും ഓക്സിജൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസിക ശക്തി: തണുത്ത വെള്ളത്തിലെ കുളി, മാനസികമായി ശക്തി നൽകുന്നു. ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ വൈകാരികമായി നിയന്ത്രിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള ശക്തി ഇതിലൂടെ ലഭിക്കുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആരോഗ്യമുള്ളതാക്കാൻ തണുത്ത വെള്ളത്തിന് കഴിയും.