Unfit India : ബോഡി ഷെയ്മിങ് അല്ലട്ടോ… രാജ്യത്തെ പകുതിയിലേറെ പേരും തടിവെച്ച് അൺഫിറ്റാണ്; കൂടുതലും സ്ത്രീകൾ

Unfit Indian Adults : ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സമാനമായ സ്ഥിതിയാണ് കാണുന്നത്. കൃത്യമായി വ്യായാമം ചെയ്യാത്തവരുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 12-ാമതാണ്.

Unfit India : ബോഡി ഷെയ്മിങ് അല്ലട്ടോ... രാജ്യത്തെ പകുതിയിലേറെ പേരും തടിവെച്ച് അൺഫിറ്റാണ്; കൂടുതലും സ്ത്രീകൾ

രാജ്യത്തെ പകുതിയിലേറെ പേരും അൺഫിറ്റാണ് (Image Courtesy : Getty Images)

Updated On: 

27 Jun 2024 17:10 PM

രാജ്യത്തെ മുതർന്നവരിൽ പകുതിയിൽ ഏറെ പേരും അൺഫിറ്റാണെന്ന് (Unfit) പഠനം. ഇവർ ശരീരത്തിന് ആവശ്യമായ വ്യായാമം ചെയ്യുന്നില്ലെന്നാണ് ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് എന്ന പ്രസിദ്ധീകരണം 2022ലെ കണക്കിനെ അസ്പദമാക്കി നടത്തിയ പഠനത്തിൽ പറയുന്നത്. ഈ കണക്കിൽ സ്ത്രീകളാണ് മുന്നിലുള്ളത്. രാജ്യത്തെ 57 ശതമാനം സ്ത്രീകൾ തങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള വ്യായാമം ചെയ്യുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിൽ പുരുഷന്‍മാരുടെ കണക്ക് 42 ശതമാനമാണ്. ഇതെ സമാനമായ സ്ഥിതിയാണ് മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡപ്രകാരമുള്ള വ്യായാമം ചെയ്യാത്തവരാണിവർ.

കൃത്യമായ കായികക്ഷതയില്ലാത്തവരുടെ കണക്കിൽ രാജ്യത്തെ പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള അന്തരംഗം 15 ശതമാനമാണ്. 2000ത്തിൽ രാജ്യത്തെ കായികക്ഷതയില്ലാത്തവരുടെ എണ്ണം 22 ശതമാനം മാത്രമായിരുന്നു. അത് 2010 ആയപ്പോഴേക്കും 34 ശതമാനമായി ഉയർന്നു. ഇപ്പോൾ കണക്ക് പകുതിയിലേക്കെത്തി, ഈ സ്ഥിതി തുടർന്നാൽ 2030 ഓടെ രാജ്യത്തെ ഭൂരിപക്ഷം പേരും അൺഫിറ്റായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. നിലവിൽ ഈ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 12-ാമതാണ്.

ALSO READ : Relationship Tips: പണ്ടത്തെ പോലെ അല്ല, പെൺകുട്ടികൾക്ക് കല്യാണം കഴിക്കാൻ ധൃതി ഇല്ല; പ്രായം കൂടിയാലും നോ ടെൻഷൻ!

ഇത്തരത്തിലുള്ളവർക്ക് പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക്, അർബുദം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണ്. അലസത തുടരുന്നതും അനാരോഗ്യമായ നിലവിലെ ജീവിതശൈലിയും മറ്റ് വലിയ രോഗങ്ങൾക്ക് വഴിവെക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആഴ്ചയിൽ രണ്ടര മുതൽ അഞ്ച് മണിക്കൂർ വരെ കായികമായ അധ്വാനമോ, വ്യായാമോ ചെയ്യണമെന്നാണ് ലോകാര്യോഗ സംഘടന നിഷ്കർഷിക്കുന്നത്. ഇന്ന് ഇത് പോലും രാജ്യത്ത് ചെയ്യാത്തവരുടെ കണക്ക് 31 ശതമാനമാണ്.

2023ൽ ദി ലാൻസെറ്റ് ഡയബെറ്റിസ് ആൻഡ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീതരിച്ച ഐസിഎംആറിൻ്റെ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്) ഇന്ത്യ ഡയബെറ്റിസ് പഠനത്തിൽ 2021ൽ രാജ്യത്ത് പത്ത് കോടിയിൽ അധികമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ (ബിപി) കണക്ക് 31 കോടിയിൽ അധികമാണ്. 25 കോടിയിലേറെ പേർക്ക് അമിതമായ തടിയും 18 കോടിയിൽ അധികം പേർക്ക് ചീത്ത കൊളസ്ട്രോളുമുണ്ടെന്നാണ് ഐസിഎംആറിൻ്റെ പഠനത്തിൽ പറയുന്നത്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ