5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

നെയ്യ് ഉപയോഗിച്ച് പൊക്കിള്‍ മസാജ് ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇത് അറിഞ്ഞിരിക്കണം

ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് നെയ്യ് മസാജ് ചെയ്യുന്നതിലൂടെ അസ്ഥി വേദന, സന്ധി വേദന എന്നിവ വളരെ എളുപ്പത്തില്‍ അകറ്റാന്‍ സാധിക്കും. മറ്റ് വേദന സംഹാരികളെ അപേക്ഷിച്ച് നെയ്യ് ഉപയോഗിച്ച് പൊക്കിള്‍ മസാജ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്

നെയ്യ് ഉപയോഗിച്ച് പൊക്കിള്‍ മസാജ് ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇത് അറിഞ്ഞിരിക്കണം
shiji-mk
Shiji M K | Published: 14 Apr 2024 10:41 AM

ഇന്നത്തെ കാലത്ത് എത്രപെട്ടെന്നാണ് അല്ലേ ഓരോ അസുഖങ്ങള്‍ പിടിപ്പെടുന്നത്. അതില്‍ ചിലത് നമുക്ക് നേരത്തെ കണ്ടെത്താന്‍ കഴിയാറുമില്ല. രോഗങ്ങള്‍ വരാതിരിക്കാന്‍ എത്രതന്നെ ശ്രദ്ധിച്ചാലും ഫലമുണ്ടാകാറില്ല എന്നുപറയുന്നവരും. ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തവരുമുണ്ട് നമുക്ക് ചുറ്റും. വേണ്ട വിധത്തില്‍ ആരോഗ്യം ശ്രദ്ധിച്ചാല്‍ അത്രപെട്ടെന്ന് അസുഖങ്ങള്‍ പിടിപെടില്ല എന്നതാണ് സത്യം.

ഒട്ടുമിക്ക രോഗങ്ങള്‍ക്കും നമ്മുടെ വീട്ടില്‍ തന്നെ പ്രതിവിധിയുണ്ട്. നമ്മുടെ വീട്ടില്‍ തന്നെ നമ്മള്‍ അറിയാതെ പോകുന്ന പല ഉപകാരപ്പെടുന്ന വസ്തുക്കളുമുണ്ട്. മുടിക്കും ചര്‍മ്മത്തിനുമെല്ലാം സംരക്ഷണം നല്‍കാന്‍ പറ്റുന്ന ഒട്ടനവധി കാര്യങ്ങള്‍. എന്നാല്‍ ഇതൊന്നും നമ്മള്‍ ശ്രദ്ധിക്കാറില്ല എന്നുമാത്രം.

വെറുംവയറ്റിൽ ഒരു സ്‌പൂൺ നെയ്യ് കഴിച്ചുനോക്കൂ; ആശുപത്രിയിൽ കാശ് മുടക്കുന്നത്  ഒഴിവാക്കാം, ഒഴിയുന്നത് ഈ രോഗങ്ങൾ വരെ - LIFESTYLE - FOOD | Kerala Kaumudi  Online

നെയ്യ് വളരെ ഔഷധഗുണമുള്ള ഒന്നാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ നെയ്യ് വേണ്ടവിധത്തില്‍ നമ്മള്‍ ഉപയോഗിക്കാറില്ലെന്ന് മാത്രം. നമ്മുടെ പൊക്കിള്‍കൊടിയില്‍ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നതിന്റെ പ്രയോജനം നിങ്ങള്‍ കേട്ടുകാണും.

നെയ്യ് ഉപയോഗിച്ച് പൊക്കിള്‍ മസാജ് ചെയ്യുന്നത് ചര്‍മ്മതിന് ആരോഗ്യത്തിനും തിളക്കത്തിനുമെല്ലാം വളരെ നല്ലതാണ്. എന്നും രാത്രിയിലും പകലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം. ഇത് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിന് പുതുമ ലഭിക്കുന്നു, മുഖക്കുരു കുറയുന്നു, ചര്‍മ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു. നെയ്യ് കഴിക്കുന്നതും ചര്‍മ്മത്തില്‍ പുരട്ടുന്നതും വളരെ നല്ലതാണ്.

Eating ghee is beneficial for health, but how many spoons of ghee should be  consumed in a day? | നെയ്യ് കഴിച്ചാൽ ഗുണങ്ങളേറെ; ഒരു ദിവസം എത്ര സ്പൂൺ  കഴിക്കാം? | News in Malayalam

ചര്‍മ്മ സംരക്ഷണത്തിനൊപ്പം തന്നെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് മുടിയുടെ ആരോഗ്യം. മുടികൊഴിച്ചിലും താരനും തന്നെയാണ് പ്രധാന പ്രശ്‌നം. ഇതിനും ഏറ്റവും നല്ല മാര്‍ഗം നെയ്യ് തന്നെയാണ്. നെയ്യ് ഉപയോഗിച്ച് പൊക്കിള്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തലയോട്ടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് മുടികൊഴിച്ചില്‍ പ്രശ്‌നം ഇല്ലാതാക്കാനും.

മലബന്ധ പ്രശ്‌നം അഭിമൂഖികരിക്കുന്നവരാകും നമ്മളില്‍ പലരും. അല്ലെങ്കില്‍ അടിക്കടിയുണ്ടാകുന്ന വയറുവേദന ഇതും നമ്മളെ കുഴപ്പത്തിലാക്കാറുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ നെയ്യ് ഉപയോഗിച്ച് പൊക്കിളില്‍ മസാജ് ചെയ്യുക. ദിവസവും ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്‌നത്തിന് വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ കഴിയും. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പരിഹാരവും ലഭിക്കും.

നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുമോ? | Ghee | Manoramaonline  Pachakam

ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് നെയ്യ് മസാജ് ചെയ്യുന്നതിലൂടെ അസ്ഥി വേദന, സന്ധി വേദന എന്നിവ വളരെ എളുപ്പത്തില്‍ അകറ്റാന്‍ സാധിക്കും. മറ്റ് വേദന സംഹാരികളെ അപേക്ഷിച്ച് നെയ്യ് ഉപയോഗിച്ച് പൊക്കിള്‍ മസാജ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

നെയ്യ് ഉപയോഗിക്കുന്ന സമയവും ഏറെ പ്രധാനമാണ്. രാവിലെ കുളി കഴിഞ്ഞ ശേഷം മസാജ് ചെയ്യുന്നതായിരിക്കും നല്ലത്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പും ചെയ്യാവുന്നതാണ്. അപ്പോള്‍ ഒട്ടും വൈകിക്കേണ്ട പെട്ടെന്ന് തന്നെ നെയ്യ് ഉപയോഗിച്ച് തുടങ്ങിക്കോളൂ.