5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fiber Rich Fruits: കഴിക്കാൻ മടിക്കരുതേ…! നാരുകൾ കൂടുതൽ അടങ്ങിയ പഴങ്ങൾ ഇവയാണ്

Fiber Rich Fruits Eat Daily: ദിവസവും നാരുകളടങ്ങിയ പഴങ്ങൾ കഴിക്കുന്നതിലൂടെ മലബന്ധം ഉദര സംബന്ധിയായ മറ്റ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയുന്നതാണ്. ചില പഴങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ദിവസവും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ​ഗുണങ്ങളാണ് ലഭിക്കുന്നത്. അത്തരത്തിൽ നാരുകൾ അടങ്ങിയ ചില പഴങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Fiber Rich Fruits: കഴിക്കാൻ മടിക്കരുതേ…! നാരുകൾ കൂടുതൽ അടങ്ങിയ പഴങ്ങൾ ഇവയാണ്
Represemntal Image Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 21 Jan 2025 13:43 PM

മെച്ചപ്പെട്ട ​ദഹനത്തിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ദിവസവും നാരുകളടങ്ങിയ പഴങ്ങൾ കഴിക്കുന്നതിലൂടെ മലബന്ധം ഉദര സംബന്ധിയായ മറ്റ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയുന്നതാണ്. ചില പഴങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ദിവസവും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ​ഗുണങ്ങളാണ് ലഭിക്കുന്നത്. അത്തരത്തിൽ നാരുകൾ അടങ്ങിയ ചില പഴങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പേരയ്ക്ക

ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. ഇടത്തരം വലിപ്പമുള്ള ഒരു പേരയ്ക്കയിൽ ഏകദേശം അഞ്ച് ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ പേരയ്ക്കയിൽ വൈറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്. പച്ചയ്ക്കോ സ്മൂത്തിയായോ പേരയ്ക്ക കഴിക്കാവുന്നതാണ്.

പപ്പായ

നാരുകൾ കൂടുതലായി അടങ്ങിയ മറ്റൊരു പഴമാണ് പപ്പായ. ഒരു കപ്പ് പപ്പായയിൽ ഏകദേശം 2.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ പഴത്തിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണമായോ ഉന്മേഷദായകമായ ലഘുഭക്ഷണമായോ ഇത് കഴിക്കാവുന്നതാണ്.

വാഴപ്പഴം

നാട്ടിൻപുറങ്ങളിൽ ധാരാളമായി ലഭിക്കുന്ന ഇവ നാരുകളുടെ മികച്ച ഉറവിടമാണ്. ഒരു വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾക്ക് പുറമേ, വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വാഴപ്പഴം. കൂടാതെ സ്മൂത്തികളായും കഴിക്കാം.

ആപ്പിൾ

ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ് ആപ്പിൾ. കൂടാതെ ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ആപ്പിളിന് 4 ഗ്രാം വരെ നാരുകളുണ്ട്. പ്രത്യേകിച്ച് തൊലിയോടു കൂടി കഴിച്ചാൽ. ആപ്പിളിൽ ആന്റിഓക്‌സിഡൻ്റ് ​ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

പിയർ പഴം

പിയർ പഴത്തിൽ വളരെയധികം നാരുകൾ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഏകദേശം അഞ്ച് മുതൽ ആറ് ഗ്രാം വരെ നാരുകളാണ് വേണ്ടത്. ഇവ ഒരു ഇടത്തരം വലിപ്പമുള്ള പിയറിൽ കാണാം. കലോറി കുറവായതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുന്ന ആളുകൾക്ക് പിയേഴ്സ് ഒരു മികച്ച പഴമാണ്.

ചിക്കൂ

ചിക്കൂ അഥവാ സപ്പോട്ട ഫൈബർ അടങ്ങിയ ഒരു പഴമാണ്. ഒരു ചിക്കൂവിൽ നിന്ന് ഏകദേശം 5 ഗ്രാം നാരുകൾ ലഭിക്കുന്നു. കൂടാതെ വൈറ്റാമിൻ സി, എ പോലുള്ള വൈറ്റാമിനുകളുടെ നല്ല ഉറവിടവുമാണിത്. ദഹനം മെച്ചപ്പെടുത്താനും ഇത് കഴിക്കാം.

ഓറഞ്ച്

വൈറ്റാമിൻ സി ഉള്ളടക്കത്തിന് പേരുകേട്ടതാണ് ഓറഞ്ച്. പക്ഷേ അവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ ഏകദേശം 3 ഗ്രാം നാരുകൾ കാണപ്പെടുന്നു. ഈ സിട്രസ് പഴം ജലാംശം നൽകുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.