Digital Detox: മൂന്ന് ദിവസം തുടർച്ചയായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാതിരിക്കൂ; തലച്ചോറിന് എന്ത് സംഭവിക്കുമെന്ന് നോക്കാം
Digital Detox: ഡിജിറ്റൽ ഡിറ്റോക്സ് എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക എന്നതാണ് ഇതിന്റെ അർത്ഥം. കുറച്ച് ദിവസത്തേക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സ്മാർട്ട്ഫോണുകളുടെ ഉപയോഗം ദിവസംപ്രതി വർധിച്ച് വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ അവയുടെ അമിത ഉപയോഗം ശാരീരികവും സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഡിജിറ്റൽ ഡിറ്റോക്സ് എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക എന്നതാണ് ഇതിന്റെ അർത്ഥം. കുറച്ച് ദിവസത്തേക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കമ്പ്യൂട്ടർസ് ഇൻ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം ലഹരിവസ്തുക്കളുടെയോ മദ്യത്തിന്റെയോ ആസക്തിക്ക് സമാനമാണെന്ന് കാണിക്കുന്നു. അമിതമായ ഡിജിറ്റൽ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
അതിനാൽ തുടർച്ചയായി 3 ദിവസം ഫോൺ ഉപയോഗിക്കാതിരിക്കുന്നത് തലച്ചോറിനെ പുനഃസജ്ജമാക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള പതിവ് ഇടവേളകൾ സാമൂഹിക ബന്ധത്തെയും വൈകാരിക ബുദ്ധിയേയും വർധിപ്പിക്കും. കൂടാതെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും സഹായിക്കും.
ALSO READ: മുടി കൊഴിച്ചിൽ സ്വിച്ചിട്ടപ്പോലെ നിൽക്കാൻ; മുട്ടയുടെ വെള്ളയോ മഞ്ഞയോ നല്ലത്
മെച്ചപ്പെട്ട ഉറക്കമാണ് ഡിജിറ്റൽ ഡിറ്റോക്സിന്റെ മറ്റൊരു ഗുണം. രാത്രിയിൽ സ്മാർട്ട്‌ഫോൺ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്ന ആളുകളിൽ ഉറക്ക കുറവ്അ നുഭവപ്പെടുന്നുണ്ടെന്ന് 2023-ൽ ഡിജിറ്റൽ ഡീറ്റോക്‌സ് റിസർച്ച് എന്ന പേരിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഫോൺ സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചമാണ് ഇതിന് കാരണം. ഇത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.
നിങ്ങളുടെ ദിനചര്യയിൽ ഡിജിറ്റൽ ഡീറ്റോക്സ് എങ്ങനെ ഉൾപ്പെടുത്താം
മൂന്ന് ദിവസത്തെ പൂർണ്ണമായ ഡിജിറ്റൽ ഡിറ്റോക്സ് എല്ലായ്‌പ്പോഴും സാധ്യമല്ലെങ്കിലും, ഫോൺ ഉപയോഗം കുറയ്ക്കുന്നത് കാര്യമായ നേട്ടങ്ങൾ നൽകുന്നു. അതുകൊണ്ട് തന്നെ ചെറിയ ചെറിയ വിദ്യകളിലൂടെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാവുന്നതാണ്
ഫോൺ രഹിത സമയം ക്രമീകരിക്കുക – ഭക്ഷണ സമയം, ഉറക്കത്തിന് മുമ്പുള്ള സമയം തുടങ്ങി ഒരു ദിവസത്തിലെ ചില മണിക്കൂറുകൾ ഫോൺ രഹിത സമയങ്ങളായി നിശ്ചയിക്കുക.
സൈലന്റ് മോഡ് ഉപയോഗിക്കുക – നിങ്ങളുടെ ഫോൺ നിരന്തരം പരിശോധിക്കാനുള്ള പ്രേരണ കുറയ്ക്കുന്നതിന് സൈലന്റ് മോഡ് ഉപയോഗിക്കുകയോ, നോട്ടിഫിക്കേഷൻ ഓഫാക്കുകയോ ചെയ്യാം.
ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുക – വായന, വ്യായാമം, യാത്ര പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുക – സ്ക്രീൻ സമയം പരിമിതപ്പെടുത്തിയോ ആപ്പുകൾ താൽക്കാലികമായി ഇല്ലാതാക്കിയോ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക.
ഉറങ്ങുന്നതിന് മുമ്പ് – ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീനുകൾ കാണുന്നത് ഒഴിവാക്കുക.