വടക്ക് മുതൽ തെക്ക് വരെ; വൈവിധ്യങ്ങളുടെ നിറസമൃദ്ധിയിൽ ഓണസദ്യ | Different Types of Onam Sadhya In various parts of Kerala, Know Details in Malayalam Malayalam news - Malayalam Tv9

Onam 2024: വടക്ക് മുതൽ തെക്ക് വരെ; വൈവിധ്യങ്ങളുടെ നിറസമൃദ്ധിയിൽ ഓണസദ്യ

Published: 

07 Sep 2024 22:45 PM

Onam Sadhya: തൂശനിലയിൽ വിളമ്പുന്ന തുമ്പപ്പൂ നിറമുള്ള ചോറും നിറവെെവിധ്യമാർന്ന കറികളും പായസപ്പെരുമയും മനസിൽ സങ്കൽപ്പിച്ചാണ് സദ്യ ഒരുക്കേണ്ടത്.

Onam 2024: വടക്ക് മുതൽ തെക്ക് വരെ; വൈവിധ്യങ്ങളുടെ നിറസമൃദ്ധിയിൽ ഓണസദ്യ

Credits TV9 Malayalam

Follow Us On

ഓണമെന്നാൽ മലയാളിക്ക് പൂക്കളം, ഓണക്കോടി, ഓണ സദ്യ. ഒരുമയുടെ ഉത്സവമാണ് ഓണമെങ്കിലും ഓണ സദ്യ വെെവിധ്യങ്ങളുടെ നിറസമൃദ്ധിയാണ്. ജില്ലകളിൽ മാത്രമല്ല പ്രാദേശിക തലത്തിലും സദ്യയിൽ വ്യത്യാസമുണ്ട്. തൂശനിലയിൽ വിളമ്പുന്ന തുമ്പപ്പൂ നിറമുള്ള ചോറും നിറവെെവിധ്യമാർന്ന കറികളും പായസപ്പെരുമയും മനസിൽ സങ്കൽപ്പിച്ചാണ് സദ്യ ഒരുക്കേണ്ടത്.

തെക്ക് നിന്ന് വടക്കോട്ടുള്ള സദ്യയുടെ വ്യത്യാസങ്ങൾ

തെക്കൻ കേരളം

തിരുവനന്തപുരത്ത് ഓണവട്ടങ്ങൾ കുറഞ്ഞത് 20 എണ്ണമെങ്കിലും കാണും. ബീറ്ററൂട്ട് കിച്ചടി നിർബന്ധം. തെക്കോട്ട് കാളനേക്കാൾ പ്രിയം പുളിശേരിയോടാണ്. സാമ്പാറും അവിയലും തോരനും ഉറപ്പ്. ചേന തണ്ടും ചെറുപയറുമെങ്കിൽ നാളെ തന്നെ തിരുവോണം എന്നാണ് ചൊല്ല്. അൽപ്പം കുഴഞ്ഞ പരുവത്തിലാണ് അവിയൽ. കട്ടി എരിശ്ശേരി. ഇഞ്ചിക്കറി രുചിയും അൽപ്പം വ്യത്യസ്തമാണ്. പായസമേതായാലും ബോളി നിർബന്ധം. ബോളിയും പപ്പടവും പാൽപ്പായസവും ചേർത്ത് ഒരുപിടി പിടിക്കാതെ അനന്തപുരിയുടെ ഓണമൂട്ട് പൊളിയാകില്ല.

മധ്യ കേരളം

മധ്യകേരളത്തിലെത്തിയാൽ സദ്യയുടെ നിറവും വിധവും മാറും. ഉപ്പേരിയിലും ശർക്കര വരട്ടിയിലും തുടങ്ങി കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, സാമ്പാർ, പച്ചടി, കിച്ചടി വരെ എത്തി നിൽക്കുന്ന വിഭവങ്ങൾ. ഇലയുടെ വലത്തെ അറ്റത്ത് വിശ്രമിക്കുന്ന മെഴുകുപുരട്ടിയും കാളനും ഇടത്തേ അറ്റത്ത് ഇടംപിടിച്ചിരിക്കുന്ന മാങ്ങാ അച്ചാറും പുളിയിഞ്ചിയും ചേർന്നാൽ സദ്യ വേറെ ലെെവലാണ്. അവിയൽ ഇത്തിരി കട്ടിയാണ്.
‌‌
വടക്കൻ കേരളം

മലബാറിലെ ഓണസദ്യകളിൽ മാംസവിഭവങ്ങളുമുണ്ടാകും. ചിക്കനില്ലാത്ത സദ്യയോട് മലബാറുകാർ മുഖം തിരിക്കും. മീൻ, മട്ടൻ, പോർക്ക് വരെ ഓണസദ്യയിൽ ഇടം നേടും. കായ, ചേന, കടല എന്നിവ ചേർത്തുണ്ടാകുന്ന കൂട്ടുക്കറിയോട് വടക്കൻ ജില്ലക്കാർക്ക് പ്രത്യേക തരം ഇഷ്ടമാണ്.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version