AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ice Cubes for Skin: ഇനി വെയിലേറ്റ് ചർമ്മം വാടില്ല; ഐസ് ക്യൂബുകൾ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

Different Types of Ice Cubes for Glowing Skin: സാധാരണ ഐസ് ക്യൂബ് ചർമ്മത്തിൽ പുരട്ടുന്നതിനേക്കാളും പഴത്തിന്റെയും പച്ചക്കറികളുടെയും ജ്യൂസ് എടുത്ത് ഐസ് ക്യൂബാക്കി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്. അത്തരത്തിൽ തിളക്കമുള്ള ചർമ്മത്തിനായി ഉപയോഗിക്കാവുന്ന ചില ഐസ് ക്യൂബുകൾ നോക്കാം.

Ice Cubes for Skin: ഇനി വെയിലേറ്റ് ചർമ്മം വാടില്ല; ഐസ് ക്യൂബുകൾ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 14 Apr 2025 14:51 PM

ചർമ്മത്തിൽ ഐസ് ക്യൂബുകൾ പതിവായി ഉപയോഗിക്കുന്നത് ഒരുപാട് ഗുണങ്ങൾ നൽകുന്നു. മുഖത്തും കഴുത്തിലും ഐസ് പുരട്ടുന്നത് തിളക്കം വർധിപ്പിക്കാനും, ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും, കണ്ണുകൾക്ക് താഴെയുള്ള കറുപ്പകറ്റാനുമെല്ലാം സഹായിക്കും. സാധാരണ ഐസ് ക്യൂബ് ചർമ്മത്തിൽ പുരട്ടുന്നതിനേക്കാളും പഴത്തിന്റെയും പച്ചക്കറികളുടെയും ജ്യൂസ് എടുത്ത് ഐസ് ക്യൂബാക്കി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്. അത്തരത്തിൽ തിളക്കമുള്ള ചർമ്മത്തിനായി ഉപയോഗിക്കാവുന്ന ചില ഐസ് ക്യൂബുകൾ നോക്കാം.

1. കറ്റാർ വാഴ ഐസ് ക്യൂബ്

നമുക്ക് സുലഭമായി ലഭിക്കുന്ന രണ്ടു സാധനങ്ങളാണ് കറ്റാർ വാഴയും തുളസിയും. ഇത് ചർമ്മത്തിന് ഏറെ നല്ലതാണ്. കറ്റാർവാഴ മുഖത്തെ അധിക എണ്ണമയം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കുന്നു. ആന്റി- ഓക്സിഡന്റ്റ്‌കൾ അടങ്ങിയ തുളസിയും ചർമ്മത്തിന് ഗുണം ചെയ്യും. അതിനായി ഒരു കപ്പ് വെള്ളത്തിൽ തുളസിയില അരച്ചെടുത്ത് ഇതിലേക്ക് കറ്റാർവാഴയുടെ ജെൽ കൂടി ചേർത്ത് ഇവ ഐസ് ക്യൂബ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. ഇനി ഇത് ചർമ്മത്തിൽ പുരട്ടികൊടുക്കാവുന്നതാണ്.

2. റോസ് വാട്ടർ ഐസ് ക്യൂബ്

ചർമ്മത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താൻ ഏറെ സഹായകമാണ് റോസ് വാട്ടർ. ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ് ക്യൂബുകൾ ചർമ്മത്തിൽ പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മൊത്തത്തിൽ ഉന്മേഷം നൽകുകയും ചെയ്യുന്നു. അതിനായി ഒരു കപ്പ് റോസ് വാട്ടർ സാധാരണ വെള്ളത്തിൽ കലർത്തി ഐസ് ക്യൂബ് ട്രേയിൽ ഒഴിക്കുക. ശേഷം ആവശ്യാനുസരണം ഇത് ഉപയോഗിക്കാവുന്നതാണ്.

3. കുക്കുമ്പർ – നാരങ്ങ ഐസ് ക്യൂബുകൾ

ആന്റി-ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പറും നാരങ്ങയും. ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും തിളക്കം നൽകാനും സഹായിക്കുന്നു. കൂടാതെ ഇവ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുഖക്കുരു അകറ്റി നിർത്തുകയും ചെയ്യുന്നു. അതിനായി, കുക്കുമ്പർ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇതിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേർത്ത് കൊടുത്ത് ഫ്രീസ് ചെയ്യുക. ഇത് കട്ടയായതിന് ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.

4. മഞ്ഞൾ ഐസ് ക്യൂബ്

ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കുന്നു. കൂടാതെ, ഇത് ചർമ്മത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ, കണ്ണിന് താഴെയുള്ള കറുപ്പ് നിറം തുടങ്ങിയവയ്ക്കും മഞ്ഞൾ മികച്ചൊരു പരിഹാരമാണ്. മഞ്ഞൾ ഉപയോഗിച്ചുള്ള ഐസ് ക്യൂബ് തയ്യാറാക്കാനായി ഒരു കപ്പ് റോസ് വാട്ടറിൽ ഒരു സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. കട്ടയായതിന് ശേഷം ഉപയോഗിക്കാം.

ഈ ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കൈയുടെ പിൻഭാഗത്ത് പാച്ച് ടെസ്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. തയാറാക്കിയ ഐസ് ക്യൂബ് ഉപയോഗിച്ച് കൈയുടെ പിൻഭാഗത്ത് മസാജ് ചെയ്ത് കൊടുത്ത ശേഷം അൽപ നേരം കാത്തിരിക്കുക. ഇത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നറിയാൻ ഇത് സഹായിക്കും.